പഞ്ചാബില്‍ 22 കേസുകള്‍; ഖലിസ്ഥാന്‍ തീവ്രവാദിക്കെതിരെ എന്‍ഐഎ നടപടി, സ്വത്തുക്കള്‍ പിടിച്ചെടുത്തു
ന്യൂഡല്‍ഹി: കാനഡയിലെ ഹിന്ദുക്കള്‍ക്കെതിരെ ഭീഷണി മുഴക്കിയ ഖലിസ്ഥാന്‍ തീവ്രവാദി ഗുര്പട്വന്ത് സിംഗ് പന്നുനിനെതിരെ നടപടിയെടുത്ത് ഇന്ത്യ. ഇന്ത്യയിലെ പന്നുനിന്റെ സ്വത്തുകള്‍ ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടിയിരിക്കുകയാണ്. നിരോധിത വിഘടനവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ തലവനാണ് പന്നൂന്‍. പഞ്ചാബിലെ ചണ്ഡീഗഡിലുള്ള ഇയാളുടെ വീടും, അമൃത്സറിലുള്ള ഇയാളുടെ ഭൂമിയുമാണ് എന്‍ഐഎ പിടിച്ചെടുത്തത്.
പഞ്ചാബില്‍ 22 ക്രിമിനല്‍ കേസുകള്‍ പന്നൂനിന്റെ പേരിലുണ്ട്. ഇതില്‍ മൂന്നെണ്ണം രാജ്യദ്രോഹ കേസുകളാണ്. ഇയാളുടെ ജന്മനാടായ ഖാന്കോട്ടിലുള്ള കര്‍ഷക ഭൂമി, സെക്ടര്‍ 15 സിയിലുള്ള ഭൂമി എന്നിവയാണ് പിടിച്ചെടുത്തത്. അതേസമയം ഈ ഭൂമിയില്‍ അവകാശമുന്നയിക്കാന്‍ ഇനി പന്നൂനിന് സാധിക്കില്ല. സര്‍ക്കാരിന്റെ ഭൂമിയാണ് ഇനി മുതല്‍ ഇവ. ഇയാളുടെ വസ്തു വകകള്‍ 2020ല്‍ ഇതുപോലെ പിടിച്ചെടുത്തിരുന്നു. അതുകൊണ്ട് അവയും വില്ക്കാന് സാധിക്കില്ല.

ഖലിസ്ഥാന്‍ തീവ്രവാദത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. കാനഡയുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണിത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നത്. കാനഡയ്ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നാണ് കേന്ദ്രം ആരോപിച്ചത്. നേരത്തെ കാനഡയിലെ ഹിന്ദുക്കളോട് രാജ്യം വിട്ട് ഇന്ത്യയിലേക്ക് പോകാന്‍ പന്നൂന്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്.ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് പന്നൂന്‍ കാനഡയിലെ ഇന്ത്യന്‍ ഹിന്ദുക്കള്‍ക്കെതിരെ രംഗത്ത് വന്നത്.
കാനഡയും, കനേഡിയന്‍ ഭരണഘടനയുമായുള്ള ബന്ധം നിങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്ക് വേഗം മടങ്ങിക്കോളൂ. ഖലിസ്ഥാന്‍ വാദികളായ സിഖുക്കാര്‍ കാനഡയോട് എപ്പോഴും കൂറുള്ളവരാണ്. കാനഡയ്ക്കൊപ്പം നില്‍ക്കുന്നവരാണ് അവര്‍. നിയമങ്ങളും, ഭരണഘടനയും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും പന്നൂന്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍ 29ന് വാന്‍കൂവറില്‍ എല്ലാ കനേഡിയന്‍ സിഖുക്കാരോടും ഒത്തുച്ചേരാനും, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയെ നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദിയായി കണ്ടുള്ള വോട്ടെടുപ്പിന്റെ ഭാഗമാകണമെന്നും ഇയാള്‍ നിര്‍ദേശിച്ചിരുന്നു. 2020 ജൂലായിലാണ് പന്നൂനിനെ ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചത്. ഇന്റര്‍പോളിനോട് ഇയാള്‍ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ ഇന്റര്‍പോള്‍ രണ്ട് തവണ ഇന്ത്യയുടെ അഭ്യര്‍ത്ഥന തള്ളിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവെന്ന കാര്യത്തില്‍ ഇന്ത്യ നല്കിയ വിവരങ്ങള്‍ അപര്യാപ്തമാണെന്ന് ഇന്റര്‍പോള്‍ പറഞ്ഞിരുന്നു. 2019 മുതല്‍ എന്‍ഐഎ പന്നുവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പഞ്ചാബില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുണ്ട് പന്നുവെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications