Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം മാണി അഴിമതിക്കാരന്‍ എന്ന് സര്‍ക്കാര്‍; സഭയിലെ കൈയ്യാങ്കളി അംഗീകരിക്കാനാകില്ലെന്ന് കോടതി

ദില്ലി: മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെഎം മാണി അഴിമതിക്കാരനായിരുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയിലെ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം നടക്കവെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ നിലപാട് വ്യക്തമാക്കിയത്. നിയമസഭയിലെ കൈയ്യാങ്കളി കേസ് തീര്‍പ്പാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഡ് അംഗീകരിച്ചില്ല. നിയമസഭയില്‍ നടന്ന കൈയ്യാങ്കളി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

കേസ് പിന്‍വലിക്കാനുള്ള അധികാരം സര്‍ക്കാരിനില്ല. നിയമസഭയിലെ അനിഷ്ട സംഭവങ്ങളിലൂടെ എന്ത് സന്ദേശമാണ് എംഎല്‍എമാര്‍ സമൂഹത്തിന് നല്‍കുന്നതെന്ന് കോടതി ചോദിച്ചു. കേസ് തീര്‍പ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ധനബില്ല് പാസാക്കുന്നത് തടഞ്ഞവര്‍ക്ക് എന്ത് പരിരക്ഷയാണ് നല്‍കേണ്ടതെന്ന് കോടതി ചോദിച്ചു.

p

കെഎം മാണി അഴിമതിക്കാരനായിരുന്നു. അഴിമതിക്കാരന് എതിരേ നടന്ന പ്രതിഷേധമാണ് നിയമസഭയിലുണ്ടായത്. അതിനിടെയായിരുന്നു അനിഷ്ട സംഭവങ്ങള്‍. കൈയ്യാങ്കളിയുടെ പേരില്‍ നിയമസഭ എംഎല്‍എമാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. മറ്റു ക്രിമിനല്‍ നടപടികള്‍ ആവശ്യമില്ല. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. കെടി ജലീല്‍, ഇപി ജയരാജന്‍, വി ശിവന്‍കുട്ടി തുടങ്ങി കേസിലെ പ്രതികളും കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ പരാമര്‍ശം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുന്നതാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇപ്പോള്‍ ഇടതുപക്ഷത്താണ്. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സര്‍ക്കാരാണ് കെഎം മാണി അഴിമതിക്കാരനായിരുന്നു എന്ന് സുപ്രീംകോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+