'അറബികളുടെ ഭൂമിയില്‍ നിന്ന് ഒഴിഞ്ഞ് പോകണം', ഇസ്രായേലിനോട് വാജ്പേയ്, പഴയ പ്രസംഗം വൈറൽ
ഡല്‍ഹി: ഇസ്രായേലും ഹമാസും തമ്മിലുളള യുദ്ധത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചപ്പോഴും ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നല്‍കുകയുണ്ടായി.
#IndiaIsWithIsrael എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിനിടെ ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ പലസ്തീനെ പിന്തുണച്ച് കൊണ്ട് അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് നടത്തിയ പഴയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്.

1977 മാര്‍ച്ചില്‍ വിദേശകാര്യ മന്ത്രിയായിരിക്കെ ഡല്‍ഹിയില്‍ ഒരു റാലിയില്‍ വെച്ചാണ് ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. വാജ്‌പേയിയുടെ വാക്കുകള്‍ ഇങ്ങനെ: ''ചിലര്‍ പറയുന്നത് ഇങ്ങനെയാണ്, ജനതാ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചു, അവര്‍ അറബുകളെ പിന്തുണയ്ക്കില്ല, അവര്‍ ഇസ്രായേലിനെ ആണ് പിന്തുണയ്ക്കുക. ബഹുമാന്യനായ മൊറാര്‍ജി ഭായ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുളളതാണ്. തെറ്റിദ്ധാരണ ഒഴിവാക്കുന്നതിന് വേണ്ടി ഇക്കാര്യത്തില്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഒരോ ചോദ്യങ്ങളേയും നോക്കിക്കാണേണ്ടത് അതിന്റെ യോഗ്യതകളുടേയും അയോഗ്യതകളുടേയും അടിസ്ഥാനത്തിലാണ്''.
''പശ്ചിമേഷ്യയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ സാഹചര്യം വ്യക്തമാണ്. ഇസ്രായേല്‍ കയ്യേറിയിരിക്കുന്ന അറബ് മണ്ണില്‍ നിന്നും ഒഴിഞ്ഞ് പോകേണ്ടതുണ്ട്. കയ്യേറ്റത്തിന്റെ ഫലം അക്രമിക്ക് അനുഭവിക്കാം എന്നുളളതിനോട് തങ്ങള്‍ യോജിക്കുന്നില്ല. തങ്ങള്‍ക്ക് ബാധകമാകുന്ന നിയമം മറ്റുളളവര്‍ക്കും ബാധകമാണ്. അറബുകളുടെ ഭൂമിയില്‍ നിന്ന് ഒഴിഞ്ഞ് പോകണം''.
ദശാബ്ദങ്ങളായി നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സമാധാനം കൊണ്ട് വരാനും വാജ്‌പേയി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. അക്രമം തുടച്ച് നീക്കുകയും സ്ഥിരമായ സമാധാനം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു പരിഹാര മാര്‍ഗം പശ്ചിമേഷ്യയില്‍ കൊണ്ട് വരണം, വാജ്‌പേയി പറഞ്ഞു.
‘For permanent peace in the Middle-East, Israel must vacate Palestinian land it has illegally occupied.’
— Sudheendra Kulkarni (@SudheenKulkarni) October 8, 2023
-- Atal Bihari Vajpayee, when he became India’s External Affairs Minister, at a rally in Delhi in March 1977. 2/3 pic.twitter.com/Fildbp9qiD












Click it and Unblock the Notifications