Get Updates
Get notified of breaking news, exclusive insights, and must-see stories!

മുതിര്‍ന്ന അഭിഭാഷകന്‍ കെവി വിശ്വനാഥനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച് രാഷ്ട്രപതി

ദില്ലി: സുപ്രീം കോടതിക്ക് പുതിയ രണ്ട് ജഡ്ജിമാര്‍. മുതിര്‍ന്ന അഭിഭാഷകനായ കെവി വിശ്വനാഥന്‍, ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമിച്ചത്. ഇവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാലക്കാട്ടെ കല്‍പ്പാത്തി സ്വദേശിയാണ് കല്‍പ്പാത്തി വെങ്കട്ടരാമന്‍ വിശ്വനാഥന്‍ എന്ന കെവി വിശ്വനാഥന്‍.

ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസാണ് പ്രശാന്ത് കുമാര്‍ മിശ്ര. ചീഫ് ജസ്റ്റിസ് ഡിവൈചന്ദ്രചൂഡിന്റെ ഓഫീസാണ് ഇവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. അതേസമയം സുപ്രീം കോടതിക്ക് ഇതോടെ പൂര്‍ണമായ അംഗസംഖ്യയും കൈവരിക്കാനായി. 34 ജഡ്ജിമാരാണ് മൊത്തത്തിലുള്ളത്.സുപ്രീം കോടതി കൊളീജിയം വിശ്വനാഥന്റെയും, മിശ്രയുടെയും പേരുകള്‍ നേരത്തെ നിര്‍ദേശിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതി അംഗീകരിച്ചത്.

kv viswanathan prashant kumar mishra

അതേസമയം 2030ല്‍ വിശ്വനാഥന്‍ ചീഫ് ജസ്റ്റിസാവും. ജസ്റ്റിസ് ജംഷേദ് ബുര്‍ജോര്‍ പാര്‍ഡിവാലയുടെ വിരമിക്കലിന് ശേഷമായിരിക്കും ഇത്. 2030 ഓഗസ്റ്റ് പതിനൊന്നിനായിരിക്കും നിയമനം. 2031 മെയ് 25 വരെ അത് തുടരും. വിശ്വനാഥന്റെ വിരമിക്കല്‍ ആ സമയത്തായിരിക്കും. ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി വരെയെത്തുന്ന രണ്ടാമത്തെ ജഡ്ജായും വിശ്വനാഥന്‍ അതോടെ മാറും. കേരളത്തിന് കൂടി അഭിമാനിക്കാവുന്ന നേട്ടമാണിത്.

അതേസമയം ചെറിയൊരു സമയത്തേക്ക് ജസ്റ്റിസ് കെഎം ജോസപ്, ജസ്റ്റിസ് അജയ് രസ്‌തോഗി, ജസ്റ്റിസ് വി രാമസുബ്രഹ്‌മണ്യം എന്നിവരെ വേനലവധിയുടെ സമയത്ത് ലഭ്യമാവില്ല. ഇതിനൊപ്പം ജസ്റ്റിസ് ദിനേഷ് മഹേശ്വരിയും, ജസ്റ്റിസ് എംഎര്‍ ഷായും വിരമിക്കുന്നുണ്ട്. ഇതോടെ 32 ആയി സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ മാറിയിരുന്നു.

എന്നാല്‍ പുതിയ രണ്ട് ജഡ്ജിമാരുടെ വരവോടെ തല്‍ക്കാലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാം. 1966 മെയ് 16ന് പാലക്കാട്ടെ കല്‍പ്പാത്തിയിലാണ് അദ്ദേഹം ജനിച്ചത്. കോയമ്പത്തൂര്‍ ലോ കോളേജില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ പഠനം. തമിഴ്‌നാട്ടിലാണ് അദ്ദേഹം അഭിഭാഷകനായി എന്റോള്‍ ചെയ്തത്.

തമിഴ്‌നാട്ടില്‍ നിന്നാണ് അദ്ദേഹം ദില്ലിയിലേക്ക് ചുവടുമാറിയത്. വൈവിധ്യമേറിയ നിരവധി കേസുകളില്‍ അദ്ദേഹം സുപ്രീം കോടതിയില്‍ ഹാജരായിട്ടുണ്ട്. കെവി വിശ്വനാഥന്‍ ഈ പദവിക്ക് സര്‍വതാ യോഗ്യനാണെന്ന് നേരത്തെ സുപ്രീം കോടതി കൊളീജിയം പറഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, എസ്‌കെ കൗള്‍, കെഎം ജോസഫ്, അജയ് രസ്‌തോഗി, സഞ്ജീവ് ഖന്ന, എന്നിവരാണ് കൊളീജിയം അംഗങ്ങള്‍. ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ തത്സമയ സംപ്രേഷണമുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+