ലഖിംപൂര്‍ ഖേരി സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി യുപി സര്‍ക്കാര്‍, കസ്റ്റഡി കാലാവധിയും നീട്ടി
ലക്‌നൗ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറി നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശിഷ് മിശ്രയുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. അതേസമയം സംഭവം അന്വേഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പ്രത്യേക അന്വേഷണ സംഘ തലവന്‍ ഡിഐജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിനെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. എന്നാല്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന് തന്നെയയാണെന്നും പതിവ് നടപടിക്രമങ്ങളുടെ ഭാഗമാണ് ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന്റെ സ്ഥലംമാറ്റമെന്നുമാണ് യുപി പോലീസ് പ്രതികരിച്ചത്.

രണ്ടാം തവണയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആശിഷ് മിശ്രയുടെ പോലീസ് കസ്റ്റഡി കാലാവധി നീട്ടുന്നത്. ആശിഷ് മിശ്രക്ക് പുറമേ കേസില്‍ അറസ്റ്റിലായ അങ്കിത് ദാസ്, ശേഖര്‍ ബദ്രി, ലതിഫ് എന്നിവരേയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
സംഭവം നടക്കുമ്പോള്‍ വണ്ടിയിലുണ്ടായിരുന്ന ബിജെപി നേതാവ് ഉള്‍പ്പെടെ നാല് പേരെ കൂടി യുപി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളായ സുമിത് ജയ്സ്വാള്‍, ശിശുപാല്‍, നന്ദന്‍ സിംഗ് ബിഷ്ത്, സത്യ പ്രകാശ് ത്രിപാഠി എന്നിവരെയാണ് ലഖിംപുര്‍ ഖേരി പോലീസും ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘവും സംയുക്തമായി അറസ്റ്റ് ചെയ്തത്. സത്യപ്രകാശ് ത്രിപാഠിയില്‍ നിന്ന് ലൈസന്‍സുള്ള റിവോള്‍വറും മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് കുമാര്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍ മൂന്നിനാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി നാല് കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനുമുള്‍പ്പെടെ മരണപ്പെട്ടത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി ആജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറെ പ്രതിഷേധങ്ങള്‍ക്കും സുപ്രീംകോടതിയുടെ വിമര്‍ശനത്തിനും ശേഷമാണ് അജയ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. സംഭവത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്ര രാജിവച്ച് സ്ഥാനമൊഴിയണമെന്ന് കര്‍ഷക കുടുംബവും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചിരുന്നു. അജയ് മിശ്ര രാജിവെക്കണമെന്നുള്ളത് കോണ്‍ഗ്രസിന്റെ മാത്രമല്ല ഉത്തര്‍പ്രദേശിലെ നാട്ടുകാരുടെ കൂടി ആവശ്യമാണെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.
ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണുവാനായി ലഖിംപൂര്‍ ഖേരയിലേക്ക് പോയ പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പോയ രാഹുല്‍ഗാന്ധിയെ എയര്‍പോര്‍ട്ടില്‍ തടയുകയും ചെയ്തു. ഏറെ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും വിട്ടയക്കാന്‍ പൊലീസ് തീരുമാനിച്ചത്. അജയ് മിശ്ര രാജിവെക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ആറ് മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തിയിരുന്നു. സമരം വന്‍ വിജയായിരുന്നുവെന്നാണ് സംഘടനകള്‍ പറഞ്ഞത്. ട്രെയിന്‍ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍ പ്രദേശ് പൊലീസ് പറഞ്ഞിരുന്നു. ട്രെയിന്‍ തടയല്‍ യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. തനിക്കും തന്റെ മകനും നേരെയുള്ള ആരോപണങ്ങള്‍ അജയ് മിശ്ര തള്ളുകയായിരുന്നു. അന്നേദിവസം തന്‍ ലഖിംപൂര്‍ ഖേരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള അച്ഛന്റെ നാട്ടിലായിരുന്നുവെന്നാണ് ആശിഷ് മിശ്ര പറഞ്ഞത്. വണ്ടി തന്റേത് തന്നെയാണെന്നും തന്റെ മകന്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അജയ് മിശ്രയും പറഞ്ഞിരുന്നു.












Click it and Unblock the Notifications