ലഖിംപൂർ ഖേരി സംഭവം; കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച ബന്ദിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര
ദില്ലി; ലഖിംപൂർ ഖേരിയിൽ കർഷകരെ കേന്ദ്ര മന്ത്രിയുടെ വാഹന വ്യൂഹം കയറ്റി കൊലപ്പെടുത്തി സംഭവത്തിൽ തിങ്കളാഴ്ച സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് സർക്കാർ. ശിവസേനയും കോൺഗ്രസും എൻ സി പിയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സർവ്വീസ് ഒഴികെയുള്ളവ എല്ലാം അടച്ചിടുമെന്ന് സർക്കാർ വ്യക്തമാക്കി. മരണത്തിൽ പ്രതിഷേധിച്ച് മുംബൈയിലെ രാജ്ഭവന് പുറത്ത് പ്രവർത്തകർ മൗന വ്രതം ആചരിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോൾ പറഞ്ഞു.

അടച്ചുപൂട്ടലിന് മുന്നോടിയായി സംസ്ഥാനത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്, ബന്ദിൽ പട്രോളിംഗ് ശക്തമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിരവധി സംഘടനകൾ ബന്ദിന് പിന്തുണ നൽകിയിട്ടുണ്ട്. ഭരണ സഖ്യം ആഹ്വാനം ചെയ്ത ബന്ദിനെ പിന്തുണച്ച് വൈകുന്നേരം 4 മണി വരെ കടകൾ അടച്ചിടാൻ തീരുമാനിച്ചതായി റീട്ടെയിൽ ട്രേഡേഴ്സ് വെൽഫെയർ അസോസിയേഷനും (FRTWA) പത്രക്കുറിപ്പിൽ അറിയിച്ചു.എന്നാൽ മഹാരാഷ്ട്രയിലെ ട്രേഡ്സ് യൂണിയൻ ബന്ദിൽനിന്ന് വിട്ടുനിൽക്കും.ലോക്ക്ഡൗൺ തീർത്ത പ്രതിസന്ധിയിൽ നിന്നും വ്യാപാര മേഖവ കരകയറുന്നതോയുള്ളൂവെന്നും ബന്ധ് വരുമാനത്തെ ബാധിക്കുമെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ബന്ദിനെതിരെ ബി ജെ പി രംഗത്തെത്തി. നിർബന്ധപൂർവ്വം കടകൾ അടക്കുന്ന സംഭവങ്ങൾ ഉണ്ടായാൽ ബി ജെ പി പ്രവർത്തകരെ എം വി എ സഖ്യ പാർട്ടി പ്രവർത്തകർക്ക് നേരിടേണ്ടി വരുമെന്ന് ബി ജെ പി നേതാവ് നിതീഷ് റാണെ പറഞ്ഞു.
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
അതിനിടെ ലഖിംപൂർ സംങവത്തിൽ രാജവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കനാണ് കർഷകരുടെ തിരുമാനം. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയയെ ഉടൻ പുറത്താക്കണമെന്നാണ് കർഷകരുടെ ആവശ്യം. ചൊവ്വാഴ്ച കർഷക രക്തസാക്ഷിദിനമായി ആചരിക്കുമെന്നും സംഘടന പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. ദസറ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും കോലം കത്തിച്ച് കർഷകർ പ്രതിഷേധിക്കും. 18 ന് രാജവ്യാപകമായി ട്രെയിനുകൾ തടയാനും സംഘടന തിരുമാനിച്ചിട്ടുണ്ട്.
ലഖിംപൂർ ഖേരിയിൽ കർഷക സമരത്തിലേക്ക് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയയുടെ വാഹന വ്യൂഹം കയറി 4 കർഷകരാണ് കൊല്ലപ്പെട്ടത്. തുടർന്ന് നടന്ന പ്രതിഷേധത്തിൽ പെട്ട് 5 പേർ കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക മാധ്യമ പ്രവർത്തകൻ ഉൾപ്പെടെയുള്ളവരായിരുന്നു മരിച്ചത്. സംഭവത്തിൽ മന്ത്രിയുടെ മകൻ ആശിഷ് മിശ്രയയെ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications