അമൂല്‍ ഔട്ട്‌ലെറ്റ് തുടങ്ങാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് പുറത്ത്; ബഹിഷ്കരിക്കുമെന്ന് ലക്ഷദ്വീപ് നിവാസികൾ
കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ ഉത്തരവിൽ ദ്വീപിലെ എല്ലാ ഡയറിഫാമുകളും അടച്ചുപൂട്ടണമെന്ന് പറഞ്ഞിരുന്നു
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ഇപ്പോൾ ചുമതലയേറ്റെടുത്തിരിക്കുന്ന പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടയിൽ കവരത്തിയിൽ അമൂൽ ഔട്ട്‌ലെറ്റ് തുടങ്ങാൻ അനുമതി. ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത്. ലക്ഷദ്വീപ് കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ സെക്ട്രറി, അമൂല്‍ എറണാകുളം ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ക്ക് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കൈമാറിയ ഉത്തരവിന്റെ പകര്‍പ്പാണ് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ ഉത്തരവിൽ ദ്വീപിലെ എല്ലാ ഡയറിഫാമുകളും അടച്ചുപൂട്ടണമെന്ന് പറഞ്ഞിരുന്നു. ഡയറി ഫാമിലെ മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവിൽ നിർദേശിക്കുന്നു. ഇതിന്റെ തുടർച്ചയെന്നവണ്ണമാണ് അമുൽ ഉൽപന്നങ്ങൾ ദ്വീപിൽ എത്തിക്കാനുള്ള നീക്കം. ദ്വീപിലെ പാൽ ഉത്പന്നങ്ങളുടെ ഉത്പാദനം ഇല്ലാതാക്കി അമൂൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനാണ് അഡ്മിനിസ്ട്രറ്ററുടെ നീക്കം എന്നാണ് ദ്വീപ് നിവാസികൾ ആരോപിക്കുന്നത്.

ലക്ഷദ്വീപിലെ വ്യത്യസ്ത ദ്വീപുകളില്‍ പാലും പാലുല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനായി ഗുജറാത്തിലെ മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ അമൂല്‍ ഔട്ട്‌ലെറ്റുമായി ഉണ്ടാക്കിയ പ്രൊപ്പോസലിനെകുറിച്ചും ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്. ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിന് കവരത്തിയിലെ എല്‍ഡിസിഎല്‍ ഓഫീസിന്റെ മുന്‍വശത്തായി 150 സ്‌ക്വയര്‍ഫീറ്റ് സ്ഥലവും അനുവദിച്ചിട്ടുമുണ്ട്.
അതേസമയം അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ശക്തമായി തന്നെ പ്രതിരോധിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം. അമൂൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് പ്രദേശവാസികൾ അറിയിച്ചു. അറേബ്യന്‍ സീ കപ്പലില്‍ 24-ാം തീയതി കവരത്തിയില്‍ എത്തുന്ന അമുല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാൻ നേരത്തെ തന്നെ ആഹ്വാനം നൽകിയിട്ടുണ്ട്. മികച്ച രീതിയില്‍ ലക്ഷ്യദ്വീപ് വെറ്റിനറി വകുപ്പ് നടത്തി വരുന്ന ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് ഫാമുകളിലെ പശുക്കളെ ലേലത്തിൽ പങ്കെടുക്കരുതെന്നാണ് ആഹ്വാനം.
90 ശതമാനത്തിലധികം മുസ്ലിങ്ങളുള്ള ലക്ഷദ്വീപില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ദ്വീപില്‍ മദ്യം ലഭ്യമാക്കല്‍ തുടങ്ങിയവയും നടപ്പിലാക്കി വരുന്നുണ്ട്. 90 ശതമാനത്തിലധികം മുസ്ലിങ്ങളുള്ള ലക്ഷദ്വീപില്‍ ഇത്തരം പരിഷ്കാരങ്ങൾ ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുവേണ്ടിയാണെന്നാണ് ആരോപണം.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുൽ പട്ടേൽ. 2010 ആഗസ്റ്റ് 21 നായിരുന്നു നിയമനം. സൊറാബുദീൻ ഷേഖ് വ്യാജ ഏറ്റമുട്ടൽ കേസിനെത്തുടർന്ന് അമിത് ഷാ ജയിലിൽ പോയപ്പോഴായിരുന്നു പ്രഫുലിനെ ആഭ്യന്തര വകുപ്പ് മന്ത്രിയായി നിയമിച്ചത്. ചുമതലയേറ്റെടുത്തയുടനെ കൊവിഡ് നിയന്ത്രണങ്ങൾ എടുത്ത് മാറ്റുകയാണ് അദ്ദേഹം ചെയ്തത്. 2020 വരെ കൊവിഡ് രോഗികൾ ഇല്ലാതിരുന്ന ദ്വീപിൽ വൈറസ് അതിവേഗം വ്യാപിക്കാൻ ഇത് ഇടയാക്കി.
നാടന്‍ സുന്ദരിയായി തിളങ്ങി സായ് പല്ലവി; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications