Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി ഹെബ്ബാൾക്കറിനെതിരായ പരാമർശം; തന്നെ വധിക്കാൻ ഗൂഢാലോചനയെന്ന് സിടി രവി

ഡൽഹി: വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരായ അപകീർത്തികരമായ പരമാർശത്തിൽ ബി ജെ പി എം എൽ സി സിടി രവിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇന്ന് രവിയെ കോടതിയിൽ ഹാജരാക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. മന്ത്രിയുടെ പരാതിയിൽ രവിയെ വ്യാഴാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡോ ബിആർ അംബേദ്കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തെ ചൊല്ലി നിയമസഭയിൽ പ്രതിശഷേധം നടക്കുന്നതിനിടെയാണ് സിടി രവി തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതെന്നാണ് ലക്ഷ്മി ഹെബ്ബാൾക്കറിന്റെ പരാതിയിൽ പറയുന്നത്. കർണടക നിയമസഭയുടെ ശീതകാലസമ്മേളനത്തിനിടെയായിരുന്നു സംഭവം. കോൺഗ്രസ് പ്രതിഷേധത്തിനിടെ രവി രാഹുൽ ഗാന്ധി ലഹരിക്കടിമയാണെന്ന് രവി ആരോപിച്ചെന്നും ഇതിനെ തുടർന്നാണ് നേതാക്കൾ തമ്മിൽ സംസാരം ഉണ്ടായതെന്നും ജി പരമേശ്വര പറഞ്ഞു.

ctrav-

'രാഹുൽ ഗാന്ധി ലഹരിക്ക് അടിമയാണെന്ന് സിടി രവി പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. മോശം ഭാഷ ഒരു മുതിർന്ന നേതാവ് ഉപയോഗിക്കാൻ പാടില്ല. പ്രത്യേകിച്ച് ഒരു വനിത മന്ത്രിക്കെതിരെ. രവിയുടെ ആരോപണങ്ങളിൽ തനിക്ക് ഒന്നും പറയാനില്ല, അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും', പരമേശ്വര പറഞ്ഞു. രാഹുലിനെ വിമർശച്ചതോടെ ലക്ഷ്മി രവിയെ കൊലയാളിയെന്ന് വിളിച്ചിരുന്നു. രവിയുടെ കാർ ഇടിച്ച് 2 പേർ മരിച്ച സംഭവത്തെ സൂചിപ്പിച്ചായിരുന്നു ഇത്. ഇതിൽ പ്രകോപിതനായ രവി മന്ത്രിയെ ലൈംഗിക തൊഴിലാളി എന്ന് വിളിക്കുകയായിരുന്നു. പരാമർശത്തിൽ രവിക്കെതിരെ വലിയ പ്രതിഷേധമാണ് കോൺഗ്രസ് നേതാക്കൾ നടത്തിയത്. രവിയെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ്മി ഹെബ്ബാൾക്കർ പോലീസിൽ പരാതി നൽകയത്.

അതേസമയം സിടി രവിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആരോപിച്ചു. 'ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ ഈ നിമിഷം വരേയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയോ എഫ്ഐആറിന്റെ കോപ്പി കൈമാറുകയോ ചെയ്തിട്ടല്ല. അദ്ദേഹത്തിന്റെ അറസ്റ്റ് നിയമപരമായി രേഖപ്പെടുത്തിയിട്ടില്ല. രേഖപ്പെടുത്തിയിരുന്നെങ്കിൽ ആദ്യം ചെയ്യേണ്ടിരുന്നത് അടുത്തുള്ള മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയാണ് അതുണ്ടായിട്ടല്ല. അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ പോലീസ് നിരവധി സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. പക്ഷെ കോടതിയിൽ ഹാജരാക്കിയില്ല', അഭിഭാഷകൻ ആരോപിച്ചു.

അതിനിടെ തന്നെ വധിക്കാൻ പോലീസ് ഗൂഢാലോന നടത്തുന്നുണ്ടെന്ന് സിടി രവി ആരോപിച്ചു. ഇതുവരേയും തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും രാത്രി മറ്റൊരു സ്റ്റേഷനിലേക്ക് നിയമവിരുദ്ധമായി കൊണ്ടുപോകാനുള്ള ശ്രമമം ഉണ്ടായെന്നും രവി ആരോപിച്ചു. തനിക്ക് എന്ത് അപകടം സംഭവിച്ചാലും അതിന് ഉത്തരവാദി കോൺഗ്രസ് സർക്കാരും പോലീസുമാണെന്നും രവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+