കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഇന്ത്യയെ ഭരിച്ച് മുടിച്ചു;മോഡി

  • By Meera Balan
Google Oneindia Malayalam News

പനാജി: പത്ത് വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട നാളുകളാണെന്ന് നരേന്ദ്രമോഡി. ഗോവയില്‍ വിജയ് സങ്കല്‍പ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു മോഡി. ലോക്‌സഭതെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും കോണ്‍ഗ്രസിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് മോഡി ഉന്നയിച്ചത്.

ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ രാജീവ് ഗാന്ധിയും കോണ്‍ഗ്രസു പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയാണ് ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നതെന്നും റാലി അഭിസംബോധന ചെയ്ത് മോഡി പറഞ്ഞു.

Modi

പത്ത് വര്‍ഷവും ഇന്ത്യയെ ഭരിച്ച് നശിപ്പിച്ചത് കോണ്‍ഗ്രസും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചേര്‍ന്നാണെന്നും മോഡി തുറന്നടിച്ചു. എന്നാല്‍ ഒരു പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയ്ക്കും അവര്‍ ഭരിയ്ക്കുന്ന സര്‍ക്കാരുകള്‍ക്കും ഈ കാലയളവില്‍ വിജയം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മോഡി.

മുന്‍ പരിസ്ഥിതി വകുപ്പ് മന്ത്രി ജയന്തി നടരാജനെതിരെയും മോഡി വിമര്‍ശനം ഉന്നയിച്ചു. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിയ്ക്കുകയാണെന്നും മോഡി പറഞ്ഞു. ആംആദ്മിപാര്‍ട്ടിയെയും കെജ്രിവാളിനെയും മോഡി യോഗത്തില്‍ വിമര്‍ശിച്ചു.

English summary
Bharatiya Janata Party prime ministerial candidate Narendra Modi kick started his party's Lok Sabha campaign in Goa with yet another blistering attack on the Congress and its Central government during the 'Vijay Sankalp Rally' in Panaji on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X