ലാറ്ററൽ എൻട്രിയിൽ മലക്കംമറിഞ്ഞ് കേന്ദ്രസർക്കാർ; പരസ്യം പിൻവലിക്കാൻ യുപിഎസ്‌സിക്ക് മന്ത്രിയുടെ കത്ത്
ന്യൂഡൽഹി: കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് ഒടുവിൽ ലാറ്ററൽ എൻട്രി നിയമനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ട്. യുപിഎസ്‌സിയോട് ഇതുമായി ബന്ധപ്പെട്ട് നൽകിയ പരസ്യങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കത്തയച്ചു. പ്രതിപക്ഷത്തിന് പുറമെ സർക്കാരിലെ സഖ്യ കക്ഷികളിൽ നിന്നും കടുത്ത സമ്മർദ്ദം നേരിട്ടതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ തങ്ങളുടെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോവുന്നത്. കേന്ദ്രമന്ത്രി ജിതേന്ദർ സിംഗാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി യുപിഎസ്‌സിക്ക് കത്തയച്ചത്.
'2014ന് മുമ്പുള്ള പ്രധാന ലാറ്ററൽ എൻട്രികളിൽ ഭൂരിഭാഗവും അഡ്-ഹോക്ക് രീതിയിലാണ് നടത്തിയത്, പക്ഷപാതപരമായ നടപടി ആരോപിക്കപ്പെടുന്ന കേസുകൾ ഉൾപ്പെടെ. എന്നാൽ ഞങ്ങളുടെ സർക്കാർ തികച്ചും സുതാര്യവും തുറന്ന രീതിയിലുള്ളതുമാക്കാനുമാണ് ശ്രമിച്ചത്' കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് യുപിഎസ്‌സി ചെയർപേഴ്‌സൺ പ്രീതി സുദന് അയച്ച കത്തിൽ പറയുന്നു.

ലാറ്ററൽ എൻട്രി സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും തത്വങ്ങൾക്ക് അനുസൃതമായിരിക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നതായും ജിതേന്ദ്ര സിംഗ് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ഒരു സംവരണ പ്രക്രിയയും പാലിക്കാതെയാണ് മുൻ സർക്കാരുകൾ വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറി, യുഐഡിഎഐയിലെ താക്കോൽ സ്ഥാനങ്ങൾ ഉൾപ്പെടെയുള്ളവയിലേക്ക് വ്യക്തികളെ നിയമിച്ചതെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, തീരുമാനം പുറത്തുവന്നതിന് പിന്നാലെ ബിജെപിയുടെ സഖ്യ കക്ഷിയായ എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ ഇതിനെ സ്വാഗതം ചെയ്‌ത് രംഗത്ത് വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ അദ്ദേഹം സാധാരണക്കാരുടെ പ്രശ്‌നങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരമാണ് ഇതെന്നും ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന് കീഴിലെ വിവിധ ഉന്നത തസ്‌തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടി യുപിഎസ്‌സി കഴിഞ്ഞ ആഴ്‌ച പരസ്യം നൽകിയിരുന്നു. ഈ സ്ഥാനങ്ങളിൽ 24 മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറി, ഡയറക്‌ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നിവർ ഉൾപ്പെടെ ആകെ 45 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരുന്നത്.
ഉദ്യോഗസ്ഥ തലത്തിലെ ലാറ്ററൽ എൻട്രി എന്നത്, ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ്പോലെയുള്ള പരമ്പരാഗത സർക്കാർ സർവീസ് കേഡറുകൾക്ക് പുറത്തുള്ള വ്യക്തികളെ സർക്കാർ വകുപ്പുകളിലെ മധ്യ, സീനിയർ ലെവൽ തസ്‌തികകളിൽ നിയമിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ ഈ തീരുമാനത്തിന് എതിരെയാണ് കടുത്ത പ്രതിഷേധം വിവിധ കോണുകളിൽ നിന്ന് ഉയർന്നത്.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായ ഭാഷയിലാണ് ഈ തീരുമാനത്തെ വിമർശിച്ചത്. കൂടാതെ എൻഡിഎയിലെ തന്നെ സഖ്യ കക്ഷികളും ഇക്കാര്യത്തിൽ ഭിന്നത അറിയിച്ചിരുന്നുവെന്നാണ് സൂചന. കേന്ദ്രത്തിന്റെ തീരുമാനത്തിൽ എൽജെപിയും ജെഡിയുവും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇത് കൂടി കണക്കിലെടുത്താണ് സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോവുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications