രജനീകാന്തിന്റെ ഭാര്യക്കെതിരെ എത്രയും പെട്ടെന്ന് വിചാരണ തുടങ്ങണമെന്ന് സുപ്രീംകോടതി
ദില്ലി: വായ്പ തട്ടിപ്പുകേസില്‍ നടന്‍ രജനികാന്തിന്റെ ഭാര്യ ലതാ രജനീ കാന്തിനെതിരെ ഉടന്‍ വിചാരണ ആരംഭിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ലത ഡയറക്ടറായുളഅള മീഡിയകോണ്‍ ഗ്ലോബല്‍ എന്റ്രര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റടം കടം വാങ്ങിയ ഇനത്തില്‍ 6,2 കോടി രൂപ തിരിച്ചടച്ചില്ലെന്ന് കാട്ടി ബെംഗളൂരു ആസ്ഥാനമായുള്ള ഒരു പരസ്യ കമ്പനി നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ലതയ്‌ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയാല്‍ എത്രയും പെട്ടെന്ന് വിചാരണ ആരംഭിക്കാനാണ് കോടതി ഉത്തരവില്‍ പറയുന്നത്. രജനീകാന്തിന്റെ മകള്‍ 2014 ല്‍ സംവിധാനം ചെയ്ത കൊച്ചടയാന്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു മീഡിയോകോണ്‍ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് ബെഗളൂരുവിലെ പരസ്യ കമ്പനിയില്‍ നിന്ന് പണം കടം വാങ്ങിയത്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം ബോക്‌സോഫീസില്‍ പരാജയമാവുകയായിരുന്നു.

മുടക്കു മുതല്‍ ലഭിക്കാതെ വന്നപ്പോള്‍ ചിത്രം വിതരണത്തിന് എടുത്തവര്‍ രജനീകാന്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയായ ലത പതിനാല് കോടി രൂപയാണ് കമ്പനിയില്‍ നിന്ന കടം വാങ്ങിയത്. തുകയില്‍ 6.2 കോടി തിരിച്ചടയ്ക്കാനുണ്ടെന്ന് തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ലത പ്രതികരിച്ചില്ലെന്നും പരസ്യകമ്പനിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. ലതക്കെതിരെയുള്ള നടപടികള്‍ കര്‍ണാടക ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പരസ്യകമ്പനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.












Click it and Unblock the Notifications