സബ് ഇസ്‌പെക്ടറുടെ വെടിയേറ്റ് അഭിഭാഷകന്‍ കൊല്ലപ്പെട്ടു
അലഹബാദ് : അലഹബാദ് ജില്ലാ കോടതി പരിസരത്ത് സബ് ഇസ്‌പെക്ടറുടെ വെടിയേറ്റ് അഭിഭാഷകന്‍ കൊല്ലപ്പെട്ടു. സബ് ഇസ്‌പെക്ടറുടെ വെടിയേറ്റ് മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അഭിഭാഷകനായ റോഷന്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഫിറോസ് നബിയെന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശൈലേഷ് കുമാര്‍ എന്ന സബ് ഇന്‍സ്‌പെക്ടറാണ് വെടിയുതിര്‍ത്തതെന്ന് അഭിഭാഷകര്‍ ആരോപിച്ചു.

അഭിഭാഷകനെ വെടിവെച്ച ശേഷം ഇയാള്‍ സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. സംഭവത്തില്‍ പ്രകോപിതരായ അഭിഭാഷകര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലേറു നടത്തുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.
അലഹബാദ് ജില്ലാ കോടതിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഒരു സംഘം അഭിഭാഷകര്‍ പ്രതിഷേധവുമായി തനിക്കു നേരെ അടുത്തതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ സ്വയരക്ഷാര്‍ത്ഥം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സൂചന












Click it and Unblock the Notifications