Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ അലയടിച്ച് മമത തരംഗം, ലിയാന്‍ഡര്‍ പേസും തൃണമൂലില്‍ ചേര്‍ന്നു

പനാജി: ഗോവയില്‍ ബിജെപി കോട്ടയില്‍ കടന്നുകയറി തൃണമൂല്‍ കോണ്‍ഗ്രസ്. മമത ബാനര്‍ജിയുടെ വരവോടെ നേതൃത്വം ഒന്നാകെ ഇളകി മറിഞ്ഞിരിക്കുകയാണ്. പ്രമുഖ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസ് ഗോവയിലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. മമതയുടെ സാന്നിധ്യത്തിലായിരുന്നു പേസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. പേസ് തന്റെ ഇളയ സഹോദരനാണെന്ന് മമത പറഞ്ഞു. ഞാന്‍ യുവജനക്ഷേ മന്ത്രിയായിരുന്ന കാലം മുതല്‍ എനിക്ക് ലിയാന്‍ഡറിനെ അറിയാമെന്ന് മമത പറഞ്ഞു. നേരത്തെ നടി നഫീസ അലിയും ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. മലയാളികള്‍ക്കും നഫീസ ചിരപരിചിതയാണ്.

1

മമ്മൂട്ടിയുടെ ബിഗ് ബി എന്ന ചിത്രത്തിലെ മേരി ടീച്ചറാണ് നഫീസ അലി. മമത തന്നെയാണ് നഫീസയെയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. തൃണമൂല്‍ പാര്‍ട്ടിയുടെ കരുത്ത് ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ബിജെപി കോട്ടകളും അതുപോലെ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളെയുമാണ് അവര്‍ അടര്‍ത്തിയെടുക്കുന്നത്. പ്രധാന പ്രതിപക്ഷമായി മാറി അവിടെ നിന്ന് അധികാരം പിടിക്കാനുള്ള ദേശീയ പ്ലാനാണ് മമതയ്ക്ക് വേണ്ടി പ്രശാന്ത് കിഷോര്‍ തയ്യാറാക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനേക്കാളും കൂടുതല്‍ മമതയും അരവിന്ദ് കെജ്രിവാളും ബിജെപിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. നേതാക്കളുടെ കടന്നുവരവ് തൃണമൂലിനെ ജനകീയ മുഖമാക്കി മാറ്റുന്നുണ്ട്.

ഗോവയില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. അതുകൊണ്ട് ഞെട്ടിക്കാനുറച്ചാണ് മമത എത്തിയിരിക്കുന്നത്. ബിജെപി ഹിന്ദു വിരുദ്ധരാണെന്ന് മമത ആരോപിച്ചു. ബിജെപിയില്‍ നിന്ന് വ്യക്തിത്വ സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. ടിഎംസി എന്ന പേര് തന്നെ ക്ഷേത്രം, മുസ്ലീം പള്ളി, ക്രിസ്ത്യന്‍ ദേവാലയം എന്നതിനെ സൂചിപ്പിക്കുന്നതാണെന്ന് ദീദി പറഞ്ഞു. ത്രിദിന സന്ദര്‍ശനത്തിനായിട്ടാണ് മമത ഗോവയിലെത്തിയിരിക്കുന്നത്. തൃണമൂല്‍ മത്സരിക്കുന്നത് വോട്ടുകള്‍ ഭിന്നിക്കാനല്ല. മറിച്ച് ഗോവയെ ശക്തമാക്കാനാണ്. ഹിന്ദുക്കളോ മുസ്ലീങ്ങളോ ക്രിസ്ത്യാനികളെയോ തൃണമൂല്‍ ഒരിക്കലും ഭിന്നിക്കില്ല. ഗോവയിലെ 40 സീറ്റിലും ടിഎംസി മത്സരിക്കുമെന്നും മമത വ്യക്തമാക്കി.

മമത മത്സ്യത്തൊഴിലാളി വിഭാഗത്തെയും ഇതിനിടെ കണ്ടു. ബെട്ടിം ഗ്രാമത്തിലെ മലിം ജെട്ടിയിലുള്ള മത്സ്യത്തൊഴിലാളികളെയാണ് മമത സന്ദര്‍ശിച്ചത്. ഈ വിഭാഗത്തില്‍ നിന്നുള്ള നിരവധി നേതാക്കള്‍ മമതയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ബംഗാളും ഗോവയും തമ്മില്‍ ധാരാളം ബന്ധമുണ്ട്. ഇരു സംസ്ഥാനങ്ങളും ഫുട്‌ബോളും മത്സ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും മമത പറഞ്ഞു. ഗോവ മനോഹരമാണ്. ഞാന്‍ അധികാരം പിടിക്കാന്‍ വന്നതല്ല. നിങ്ങളെ രക്ഷിക്കാനായി വന്നത്. ഞങ്ങള്‍ ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്നും മമത വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ സബ്‌സിഡി കേന്ദ്രം ഒഴിവാക്കി. തൃണമൂല്‍ വന്നാല്‍ അത് പുനസ്ഥാപിക്കും. ഇവരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തൃണമൂലിന്റെ പ്രകടനപത്രികയിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+