ബുർഖയിട്ട് 'ഹാദിയ' രാജസ്ഥാനിലും.. പ്രണയിച്ച് വിവാഹം ചെയ്തത് മുസ്ലീം യുവാവിനെ.. വില്ലനായി കോടതി

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  രാജസ്ഥാനിലുമുണ്ടൊരു 'ഹാദിയ' | Oneindia Malayalam

  ജയ്പൂര്‍: കേരളത്തിലെ ഹാദിയ എന്ന സാധാരണ പെണ്‍കുട്ടിയുടെ വിവാഹവും മതംമാറ്റവും ദേശീയ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. മതം തെരഞ്ഞെടുക്കുന്നതും ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതും തികച്ചും വ്യക്തിപരമാണ്. എന്നാല്‍ ഹാദിയയുടെ കാര്യത്തില്‍ അതല്ല സംഭവിച്ചിരിക്കുന്നത്. ഹാദിയ കേരളത്തില്‍ മാത്രമല്ല.
  രാജസ്ഥാനിലുണ്ട് മറ്റൊരു 'ഹാദിയ'.

  അന്ന് വെറും 12 വയസ്സ് പ്രായം.. വഴി ചോദിച്ച് വന്നയാൾ ചെയ്തത്.. നടുക്കുന്ന അനുഭവം പങ്കുവെച്ച് നടി

  ദിലീപ് കേസിൽ പൊട്ടിപ്പൊളിഞ്ഞ് പോലീസ് നീക്കങ്ങൾ! നടനെതിരെ മൊഴി നൽകിയ ചാർളിയും ചതിച്ചു!

  കത്തുന്ന ഹാദിയ കേസ്

  കത്തുന്ന ഹാദിയ കേസ്

  ഹിന്ദു പെണ്‍കുട്ടിയായ അഖില ഇസ്ലാം മതം സ്വീകരിക്കുകയും ഷെഫിന്‍ ജഹാന്‍ എന്നയാളെ വിവാഹം ചെയ്യുകയുമായിരുന്നു. ഹാദിയയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹാദിയയുടെ വിവാഹം റദ്ദ് ചെയ്യുക എന്ന അസാധാരണ നടപടിയാണ് കേരള ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

  വീട്ടുതടങ്കലിൽ

  വീട്ടുതടങ്കലിൽ

  ശേഷം ഹാദിയ എന്ന പ്രായപൂര്‍ത്തിയായ വ്യക്തിയെ അച്ഛന്റെ സംരക്ഷണത്തില്‍ കോടതി വിട്ടയച്ചു. വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലാണ് ഇന്ന് ഹാദിയ. സമാനമായ ദുരന്തമാണ് രാജസ്ഥാനില പായല്‍ സംങ്വി എന്ന യുവതിയുടെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത്.

  രാജസ്ഥാനിലും ഒരു ഹാദിയ

  രാജസ്ഥാനിലും ഒരു ഹാദിയ

  ഹിന്ദുവായിരുന്ന പായല്‍ മതംമാറി മുസ്ലീം യുവാവിനെ വിവാഹം ചെയ്തു എന്നതാണ് വിഷയം. പായല്‍ തന്നെ കോടതിയില്‍ ബുര്‍ഖ ധരിച്ചെത്തി അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ 22കാരിയായ ഈ യുവതിയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാതെ കേരള ഹൈക്കോടതിയുടെ അതേ വഴിക്കാണ് രാജസ്ഥാന്‍ ഹൈക്കോടതിയും നീങ്ങിയത്.

  പായലിന് സംഭവിച്ചത്

  പായലിന് സംഭവിച്ചത്

  പായലിനെ കോടതി സർക്കാര്‍ ഹോസ്റ്റലിലേക്ക് അയക്കാനാണ് ഉത്തരവിട്ടത്. പായലിന്റെ വിവാഹത്തിനും മതംമാറ്റത്തിനും എതിരെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്. കേസില്‍ വിധി വരുന്നത് വരെ പായല്‍ സര്‍ക്കാര്‍ ഹോസ്റ്റലില്‍ തുടരണം.

  ഭീഷണിപ്പെടുത്തി വിവാഹമോ

  ഭീഷണിപ്പെടുത്തി വിവാഹമോ

  പായലിനെ ഒക്ടോബര്‍ 22 മുതല്‍ വീട്ടില്‍ നിന്നും കാണാതായി എന്നാണ് സഹോദരന്‍ ചിരാഗ് കോടതിയില്‍ പരാതി നല്‍കിയത്. പായലിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും വിവാഹം തട്ടിപ്പാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

  പോലീസിൽ പരാതി നൽകി

  പോലീസിൽ പരാതി നൽകി

  നേരത്തെ പോലീസിന് പരാതി നല്‍കിയപ്പോള്‍ ഫായിസ് മുഹമ്മദ് എന്നയാളെ ഏപ്രിലില്‍ വിവാഹം ചെയ്തു എന്ന് പായല്‍ എഴുതി നല്‍കി. ഇതോടെ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് പായലിന്റെ കുടുംബം പറയുന്നു.

  അംഗീകരിക്കാതെ കുടുംബം

  അംഗീകരിക്കാതെ കുടുംബം

  ഇതേ തുടര്‍ന്നാണ് പായലിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചത്. കോടതി സമന്‍സ് അയച്ചതിനെ തുടര്‍ന്ന് ഹാജരായ യുവതി താന്‍ മതം മാറിയതായും വിവാഹം ചെയ്തതായും കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ പായലിന്റെ മതംമാറ്റവും വിവാഹവും കുടുംബം അംഗീകരിക്കാന്‍ തയ്യാറല്ല.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Love and Marriage of woman similar to Hadiya in Rajastan

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്