കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടിമിന്നലും കാറ്റും; ബിഹാറില്‍ 83 പേര്‍ മരിച്ചു; 4 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

  • By Desk
Google Oneindia Malayalam News

പട്‌ന: ശക്തമായ ഇടിമിന്നലും കാറ്റും കാരണം ബിഹാറില്‍ 83 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കുണ്ട്. കനത്ത മഴ തുടരുകയാണ്. കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലുണ്ടായിരിക്കുന്നതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 23 ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഗോപാല്‍ഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം. 13 പേര്‍ ഇവിടെ മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

S

പരിക്കേറ്റര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഓരോ ജില്ലയിലും ചുരുങ്ങിയത് 20 പേര്‍ക്ക് പരിക്കുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. അടുത്ത കുറച്ച് ദിവസങ്ങള്‍ കൂടി കനത്ത മഴയും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 38 ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാന കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്. സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...

നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ ജില്ലകളിലാണ് കനത്ത മഴ പ്രവചിച്ചിരിക്കുന്നത്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും പൊതു ഇടങ്ങളില്‍ അനാവശ്യമായി നടക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...

രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപിരാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപി

English summary
Lightning Strikes, Thunderstorms In Bihar, 83 Killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X