Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി വിദേശപര്യടനം നടത്താത്ത മാസങ്ങളും ഉണ്ട്... കാരണം അറിയാമോ

ദില്ലി: നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ട് വര്‍ഷം ഒന്ന് തികഞ്ഞിരിയ്ക്കുന്നു. ലോകത്ത് ഏറ്റവും അധികം യാത്ര ചെയ്ത രാഷ്ട്ര നേതാക്കളുടെ പട്ടികയില്‍ അദ്ദേഹം ഇടം നേടിക്കഴിഞ്ഞു എന്നതാണ് ഇതിലെ ഏറ്റവും വലിയ നേട്ടം എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന് മോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന പല ലോകരാഷ്ട്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം പ്രാവര്‍ത്തികമാകുമോ എന്നറിയാന്‍ ഇനിയും കാത്തിരിയ്ക്കണം.

കഴിഞ്ഞ 12 മാസങ്ങളില്‍ എത്ര മാസം അദ്ദേഹം ഇന്ത്യയില്‍ മാത്രം ഉണ്ടായി എന്നറിയാമോ, ആ മാസങ്ങള്‍ക്ക് ചില പ്രത്യേകതകളും ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ ഒന്ന് അമ്പരന്ന് പോകും!

2014 മെയ്

2014 മെയ്

പൊതു തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറി.

2014 ജൂണ്‍

2014 ജൂണ്‍

ഈ മാസം ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടത്തിയ ആദ്യ വിദേശ യാത്ര. ഭൂട്ടാനിലേയ്ക്കായിരുന്നു അത്, ജൂണ്‍ 16, 17 തീയ്യതികളില്‍.

2014 ജൂലായ്

2014 ജൂലായ്

തൊട്ടടുത്ത മാസം മോദി പറന്നത് ബ്രസീലിലേയ്ക്കാണ്. എന്നാല്‍ ഇത് ബ്രിക്‌സ് രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു കെട്ടോ... 13 മുതല്‍ 16 വരെ ആയിരുന്നു സന്ദര്‍ശനം.

2014 ഓഗസറ്റ്

2014 ഓഗസറ്റ്

അടുത്ത മാസം രണ്ട് വിദേശ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. നേപ്പാളും ജപ്പാനും. നേപ്പാളില്‍ രണ്ട് ദിവസം, ജപ്പാനില്‍ അഞ്ച് ദിവസവും.

2014 സെപ്റ്റംബര്‍

2014 സെപ്റ്റംബര്‍

വിഖ്യാതമായ അമേരിക്കന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ മാസത്തില്‍ ആയിരുന്നു. ഒബാമയുമായുള്ള കൂടിക്കാഴ്ചയും ഐക്യരാഷ്ട്ര സഭയിലെ പ്രസംഗവും, മാഡിസണ്‍ സ്‌ക്വയറിലെ പ്രസംഗവും എല്ലാം ഈ മാസത്തില്‍.

നാട്ടിലെ മാസം -1

നാട്ടിലെ മാസം -1

പ്രധാനമന്ത്രിയായ ചുമതലയേറ്റതിന് ശേഷം മുണുവന്‍ സമയും ഇന്ത്യയില്‍ ഉണ്ടായിരുന്ന ആദ്യ മാസം 2014 ഒക്ടോബര്‍ ആയിരുന്നു. ഈ മാസം ആയിരുന്നു മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകള്‍ എന്ന് ഓര്‍ക്കണം.

2014 നവംബര്‍

2014 നവംബര്‍

ഏറ്റവും തിരക്കുപിടിച്ച വിദേശ യാത്രകളുടെ മാസം ആയിരുന്നു നവംബര്‍. നാല് രാഷ്ട്രങ്ങളാണ് സന്ദര്‍ശിച്ചത്. മ്യാന്‍മര്‍, ഓസ്‌ട്രേലിയ, ഫിജി, നേപ്പാള്‍.

നാട്ടിലെ മാസം -2

നാട്ടിലെ മാസം -2

ഡിസംബര്‍ മാസത്തില്‍ നരേന്ദ്ര മോദി മുഴുവന്‍ സമയവും നാട്ടിലുണ്ടായിരുന്നു. ഈ മാസം ആയിരുന്നു നിര്‍ണായകമായ ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ്.

നാട്ടിലെ മാസം-3,4

നാട്ടിലെ മാസം-3,4

2015 തുടങ്ങിയപ്പോള്‍ ആദ്യ രണ്ട് മാസവും നരേന്ദ്ര മോദി ഇന്ത്യയില്‍ തന്നെ ആയിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന്റെ കാലമായിരുന്നു ഇത് എന്ന് കൂടി ഓര്‍ക്കുക.

2015 മാര്‍ച്ച്

2015 മാര്‍ച്ച്

മൂന്ന് മാസത്തെ ഇടവേള നാല് വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചാണ് മോദി മാര്‍ച്ച് മാസത്തില്‍ കണക്ക് തീര്‍ത്തത്. സെഷല്‍സ്, മൗറീഷ്യസ്, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.

2015 ഏപ്രില്‍

2015 ഏപ്രില്‍

ഏപ്രില്‍ മാസത്തിലും മോദിയുടെ വിദേശയാത്രകള്‍ കുറഞ്ഞില്ല. ഫ്രാന്‍സ്, ജര്‍മനി, കാനഡ- മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

 2015 മെയ്

2015 മെയ്

ഒടുവില്‍ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ്മാസം വന്നെത്തി. ഈ മാസത്തില്‍ മോദി സന്ദര്‍ശിച്ചത് മൂന്ന് രാജ്യങ്ങള്‍... ചൈനയും മംഗോളിയയും ദക്ഷിണ കൊറിയയും.

തിരഞ്ഞെടുപ്പ് മാസങ്ങളില്‍ മാത്രം

തിരഞ്ഞെടുപ്പ് മാസങ്ങളില്‍ മാത്രം

ചുരുക്കിപ്പറഞ്ഞാല്‍ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട മാസങ്ങളില്‍ മാത്രമാണ് നരേന്ദ്ര മോദി മുഴുവന്‍ സമയവും ഇന്ത്യയില്‍ ഉണ്ടായിരുന്നത് എന്നാണ് ഈ കണക്കുകള്‍ നോക്കി എതിരാളികള്‍ ആരോപിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+