കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സംസ്ഥാനങ്ങളിൽ പോകണോ? കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.. അറിയാം സംസ്ഥാനങ്ങൾ

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ നിരവധി സംസ്ഥാനങ്ങൾ സന്ദർശകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഗുജറാത്താണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. അതിർത്തി കടക്കുന്നവർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതലാണ് നിബന്ധന ബാധകമാവുക. ഗുജറാത്തിനെ കൂടാതെ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ മറ്റ് സംസ്ഥാനങ്ങൾ ഇവയാണ്.

covid 19

രാജസ്ഥാൻ-പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് രാജസ്ഥാനിൽ എത്തുന്നവർക്ക്

ഒഡിഷ-മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, മധ്യപ്രദേശ്,ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക്,കൂടാതെ അ‍ഞ്ച് ദിവസത്തെ ഹോം ഐസോലേഷനും ഇരിക്കണം.

ത്രിപുര- കൊവിഡ് കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ത്രിപുരയിലെത്തുന്ന ആളുകൾ അഗർത്തല വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയമാകണം.

മഹാരാഷ്ട്ര- ഗുജറാത്ത്, ദില്ലി, ഗോവ, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. വിമാനയാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റാണ് വേണ്ടത്.

പൂനെ- ആർ‌ടി-പി‌സി‌ആർ റിപ്പോർട്ട് ഇല്ലാത്ത യാത്രക്കാർക്ക് സ്വന്തം ചെലവിൽ വിമാനത്താവളത്തിൽ ആർ‌ടി-പി‌സി‌ആർ പരിശോധന നടത്തണം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ കോൺടാക്റ്റ് വിശദാംശങ്ങൾ അധികൃതർക്ക് നൽകണം

കർണാടക- മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക്. വിമാനയാത്രക്കാർക്ക് യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുന്‍പ് എടുത്ത നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റാണ് വേണ്ടത്.

ഉത്തരാഖണ്ഡ്-എല്ലാ യാത്രക്കാർക്കും കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കും. കൊവിഡ് പോസറ്റീവായാൽ ഉടൻ തന്നെ ക്വാറന്റീൻ സെന്ററിലേക്ക് മാറ്റും. 96 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ, ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ഫലം കൈയ്യിൽ കരുതുന്നവരെ ഹോം ക്വാറന്റീനിൽ നിന്ന് ഒഴിവാക്കും.

മണിപ്പൂർ-മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ നിന്ന് വിമാനത്തിൽ എത്തുന്നവർക്ക് ഫെബ്രുവരി 24 മുതൽ തന്നെ മണിപ്പൂർ കൊവിഡ് നെഗറ്റീവ് സർട്ടിറിക്കറ്റ് നിർബന്ധമാക്കിയിരുന്നു.

അസം-സംസ്ഥാനത്ത് എത്തുന്ന മുഴുവൻ സന്ദർശകരേയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കും. പരിശോധന ഫലം പോസറ്റീവ് ആണെങ്കിൽ കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റും.

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

ഛത്തീസ്ഗഡ്-മഹാരാഷ്ട്ര, മധ്യപ്രദേശ്, ദില്ലി എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന ആളുകളെ റായ്പൂർ, ജഗദൽപൂർ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കും.

ജമ്മു കാശ്മീർ- എല്ലാ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ആന്തമാൻ നിക്കോബാർ-വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരും യാത്ര ആരംഭിക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ ഐ‌സി‌എം‌ആർ അംഗീകൃത ലാബിൽ നിന്ന് എടുത്ത ആർ‌ടി-പി‌സി‌ആർ നെഗറ്റീവ് പരിശോധന ഫലം കരുതണം. നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ഇല്ലാതെ എത്തുന്ന യാത്രക്കാരെ അതേ വിമാനത്തിൽ തന്നെ തിരിച്ചയക്കും.

ബിഹാർ-ആർ‌ടി-പി‌സി‌ആർ നെഗറ്റീവ് റിപ്പോർട്ട് ഇല്ലാത്ത യാത്രക്കാരെ പരിശോധനയ്‌ക്ക് വിധേയമാക്കും.

Recommended Video

cmsvideo
Urgent call to WHO from greet vanden bossche

പശ്ചിമബംഗാൾ-രോഗലക്ഷണമുള്ള യാത്രക്കാരെ കോവിഡ് 19 ടെസ്റ്റിനായി ഏറ്റവും അടുത്തുള്ള കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റും

തമിഴ്നാട്-സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ല. എന്നിരുന്നാലും, കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള യാത്രക്കാർ ഏഴ് ദിവസം ഹോം ക്വാറന്റീനിൽ കഴിയണം.

കൊറോണ വൈറസിനെതിരെ എങ്ങനെ തയ്യാറെടുക്കാം: ചെയ്യേണ്ടവ, ചെയ്യരുതാത്തവ, ഹെൽപ് ലൈനുകൾ, പെരുമാറ്റച്ചട്ടങ്ങൾ

മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

English summary
List of States of india which insisit Mandatory Covid Negative Certificate for Travelers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X