Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ വാഗ്ദാനങ്ങള്‍ കേള്‍ക്കണോ? മോദിയുടെ പ്രസംഗം ശ്രദ്ധിക്കൂ എന്ന് രാഹുല്‍ ഗാന്ധി

ഛണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചാബില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത് രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിച്ച്. നരേന്ദ്ര മോദി, അരവിന്ദ് കെജ്രിവാള്‍, പ്രകാശ് സിങ് ബാദല്‍ തുടങ്ങിയ നേതാക്കളെ പേരെടുത്ത് പറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗം. വ്യാജ വാഗ്ദാനങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കണമെങ്കില്‍ മോദിയുടെയും കെജ്രിവാളിന്റെയും പ്രസംഗം കേട്ടാല്‍ മതിയെന്ന് രാഹുല്‍ പറഞ്ഞു. ഞാനൊരിക്കലും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാറില്ല. സത്യം മാത്രം പറയണം എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളതെന്നും പാട്യാല ജില്ലയിലെ രാജ്പുരയില്‍ നടന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോദി നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മയില്ലേ. എല്ലാ വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ എത്തിക്കുമെന്നായിരുന്നു മോദി പറഞ്ഞത്. ഓരോ വര്‍ഷവും രണ്ടു കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നും മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ പ്രസംഗ വിഷയങ്ങള്‍ മാറിയിട്ടുണ്ട്. ജോലിയെ കുറിച്ചോ അഴിമതിയെ പറ്റിയോ അദ്ദേഹം പ്രസംഗിക്കുന്നില്ല. ഇപ്പോള്‍ മയക്ക് മരുന്ന് സംബന്ധിച്ച് മാത്രമാണ് മോദി പഞ്ചാബില്‍ പ്രസംഗിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

r

2013ല്‍ ഞാന്‍ പഞ്ചാബില്‍ പ്രചാരണത്തിന് വന്നിരുന്നു. യുവാക്കള്‍ മയക്ക് മരുന്നിന് അടിമപ്പെടുന്നത് സംബന്ധിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് ബിജെപിയും അകാലിദളും എന്നെ പരിഹസിക്കുകയാണ് ചെയ്തത്. പഞ്ചാബില്‍ മയക്കുമരുന്ന് പ്രശ്‌നമില്ലെന്നാണ് അന്ന് ബിജെപി നേതാക്കള്‍ പറഞ്ഞത്. കൊവിഡ് ഭീഷണിയെ കുറിച്ച് രാജ്യത്തിന് മുന്നറിപ്പ് നല്‍കിയ വേളയിലും ബിജെപി എന്നെ പരിഹസിച്ചു. കൊവിഡ് രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതല്‍ നടപടിയെടുക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടത് പാത്രം കൊട്ടാനും ടോര്‍ച്ചടിക്കാനുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഗുജറാത്ത് മോഡലും ഡല്‍ഹി മോഡലും പറഞ്ഞാണ് ചിലര്‍ പ്രചാരണം നടത്തുന്നതെന്ന് ബിജെപിയെയും എഎപിയെയും കുറ്റപ്പെടുത്തി രാഹുല്‍ പറഞ്ഞു. രാജിവച്ച് ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്ന അമരീന്ദര്‍ സിങിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അമരീന്ദര്‍ സിങിനെ ഏതെങ്കിലും സമയം നിങ്ങള്‍ പാവപ്പെട്ടവര്‍ക്കൊപ്പം കണ്ടിട്ടുണ്ടോ എന്ന് രാഹുല്‍ ചോദിച്ചു. അമരീന്ദര്‍ സിങും ബിജെപിയും തമ്മില്‍ ബന്ധമുണ്ടെന്ന് മനസിലാക്കിയ ആ നിമിഷം തന്നെ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തു. മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറ്റുകയും ചെയ്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തവണ കോണ്‍ഗ്രസിനെതിരെ എഎപിയും ബിജെപി-അമരീന്ദര്‍ സഖ്യവും ശിരോമണി അകാലിദളുമാണ് മല്‍സരിക്കുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസിന് 2017ലെ പോലെ തിളങ്ങാന്‍ സാധിക്കില്ല എന്നാണ് അഭിപ്രായ സര്‍വ്വെകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+