കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖരെ പുറത്തുനിര്‍ത്തി ബിജെപി; 275 സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാര്‍, പൊട്ടിത്തെറിക്ക് സാധ്യത!!

Google Oneindia Malayalam News

ദില്ലി: തലമുതിര്‍ന്ന നേതാക്കളില്‍ മിക്കവരെയും പുറത്തുനിര്‍ത്തി ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക. 275 പേരുടെ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയതില്‍ പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്ലെന്ന് റിപ്പോര്‍ട്ടുകള്‍. എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയുമുള്‍പ്പെടെയുള്ളവര്‍ ഇത്തവണ മല്‍സരിക്കില്ലെന്നാണ് വിവരം. ഒരുകാലത്ത് ബിജെപിയുടെ മുഖമായിരുന്നു അദ്വാനിയും ജോഷിയുമെല്ലാം.

പ്രായം കൂടുതലായി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുന്നത്. ചില നേതാക്കള്‍ മല്‍സരിക്കാനില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് അവസരം നല്‍കുന്നുവെന്നാണ് അവര്‍ പറയുന്നത്. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉള്‍പ്പെടെയുള്ളവര്‍ മല്‍സരിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍. സീറ്റ് ലഭിക്കാത്തത് ചിലയിടങ്ങളില്‍ ഉള്‍പ്പോരിന് കാരണമായേക്കും...

 275 സ്ഥാനാര്‍ഥികളുടെ പട്ടിക

275 സ്ഥാനാര്‍ഥികളുടെ പട്ടിക

275 സ്ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ മിക്ക സംസ്ഥാനങ്ങൡും തലമുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും സീറ്റ് നല്‍കിയിട്ടില്ല. അദ്വാനിയും ജോഷിയുമെല്ലാം ഇതില്‍പ്പെടുമെന്നാണ് വിവരം.

 ചിലര്‍ക്ക് താല്‍പ്പര്യമിലല്

ചിലര്‍ക്ക് താല്‍പ്പര്യമിലല്

ഉത്തരാഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാരായ ബിഎസ് കോഷിയാരി, ബിസി ഖണ്ഡൂരി എന്നിവര്‍ മല്‍സരിക്കില്ല. മല്‍സര രംഗത്തിറങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു. യുവതലമുറയ്ക്ക് വേണ്ടി മാറി നില്‍ക്കുകയാണെന്നും ഇരുവരും അറിയിച്ചു.

കേന്ദ്രമന്ത്രിമാരും പുറത്ത്

കേന്ദ്രമന്ത്രിമാരും പുറത്ത്

മുന്‍ കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര മല്‍സരിക്കില്ല. 2014ല്‍ യുപിയിലെ ദിയോരിയയില്‍ നിന്നാണ് മിശ്ര ലോക്‌സഭയിലെത്തിയത്. പാര്‍ട്ടി ഏല്‍പ്പിച്ച മറ്റു ദൗത്യങ്ങള്‍ ഏറ്റെടുക്കുമെന്നും മല്‍സരിക്കാന്‍ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 പുറത്തേക്ക് വഴി തെളിഞ്ഞ മറ്റു പ്രമുഖര്‍

പുറത്തേക്ക് വഴി തെളിഞ്ഞ മറ്റു പ്രമുഖര്‍

ലോക്‌സഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട മല്‍സരിക്കില്ല. കൂടാതെ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ശാന്ത കുമാര്‍ എന്നിവരും മല്‍സര രംഗത്തുണ്ടാകില്ല. പുതുമുഖങ്ങളെ കൂടുതലായി രംഗത്തിറക്കാനാണ് ബിജെപിയുടെ തീരുമാനം.

മാര്‍ഗ് ദര്‍ശന്‍ മണ്ഡലില്‍ തുടരും

മാര്‍ഗ് ദര്‍ശന്‍ മണ്ഡലില്‍ തുടരും

75 വയസിന് മുകളിലുള്ളവര്‍ പാര്‍ട്ടിയുടെ സുപ്രധാന ചുമതലകളിലുണ്ടാകരുതെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നുമാണ് ആര്‍എസ്എസ് നിലപാട്. ചിലരുടെ കാര്യത്തില്‍ മാത്രം ഇളവുകള്‍ നല്‍കും. അതും ചര്‍ച്ച ചെയ്ത ശേഷം. നിലവില്‍ അദ്വാനിക്ക് 91 വയസായി. മാര്‍ഗ് ദര്‍ശന്‍ മണ്ഡലില്‍ അദ്ദേഹം തുടരുമെന്നാണ് വിവരം.

ഛത്തീസ്ഗഡില്‍ വിവാദം

ഛത്തീസ്ഗഡില്‍ വിവാദം

ഛത്തീസ്ഗഡില്‍ മുഴുവന്‍ സീറ്റിലും പുതുമുഖങ്ങളെ മല്‍സരിപ്പിക്കാനാണ് ബിജപി തീരുമാനം. ഇതിനെതിരെ സിറ്റിങ് എംപിമാര്‍ രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തെറിയപ്പെട്ട സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഇവിടെ കോണ്‍ഗ്രസ് മികച്ച വിജയം നേടിയിരുന്നു.

യോഗത്തിന്റെ തീരുമാനം

യോഗത്തിന്റെ തീരുമാനം

ഛത്തീസ്ഗഡില്‍ ബിജെപിക്ക് 10 എംപിമാരാണുള്ളത്. പത്ത് പേരെയും ഇത്തവണ മല്‍സരിപ്പിക്കില്ല. സിറ്റിങ് എംപിമാരെ ഒഴിവാക്കാനും പുതുമുഖങ്ങളെ മല്‍സര രംഗത്തിറക്കാനും പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനിച്ചു.

കടുത്ത പ്രതിഷേധം

കടുത്ത പ്രതിഷേധം

ഛത്തീസ്ഗഡ് ബിജെപിയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേന്ദ്രത്തിന്റെ ഈ തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന നേതാക്കള്‍ പറയുന്നു. മാത്രമല്ല, നേരത്തെ ജയിച്ചവരെ അപമാനിക്കുകയാണ് നേതൃത്വം ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

തോറ്റ എംഎല്‍എമാരും പുറത്ത്

തോറ്റ എംഎല്‍എമാരും പുറത്ത്

എംപിമാരെ മാത്രമല്ല ബിജെപി ഛത്തീസ്ഗഡില്‍ പരിഗണിക്കാത്തത്. കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് മികച്ച വിജയമാണ് നേടിയത്. ഈ തിരഞ്ഞെടുപ്പില്‍ തോറ്റ ബിജെപി എംഎല്‍എമാരെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കേണ്ടെന്നാണ് തീരുമാനം.

പുറത്തേക്ക് മാറി നില്‍ക്കേണ്ടവര്‍

പുറത്തേക്ക് മാറി നില്‍ക്കേണ്ടവര്‍

എട്ട് തവണ എംപിയായ നേതാവാണ് മുന്‍ കേന്ദ്രമന്ത്രിയായ രമേശ് ബയസ്. ഇദ്ദേഹത്തിന് ഇത്തവണ ടിക്കറ്റ് ലഭിക്കില്ലെന്നാണ് വിവരം. മാത്രമല്ല, നാല് തവണ എംപിയായ വിഷ്ണു ദേവ് സായിക്കും മല്‍സരിക്കാന്‍ അനുമതിയില്ല. ബസ്തറില്‍ നിന്ന് രണ്ട തവണ തിരഞ്ഞെടുക്കപ്പെട്ട ദിനേശ് കശ്യപിനും സീറ്റില്ല.

തീരുമാനം മാറിയേക്കും

തീരുമാനം മാറിയേക്കും

മുതിര്‍ന്ന നേതാക്കള്‍ക്ക് മതിയായ പരിഗണന നല്‍കണമെന്ന് ഛത്തീസ്ഗഡില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായ രമണ്‍ സിങ് ആവശ്യപ്പെട്ടു. കേന്ദ്ര നേതൃത്വം തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് റായ്പൂര്‍ എംപി രമേശ് ബയസ് പറഞ്ഞു. മറിച്ചാണെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയാദിന്റെ രൂപം മാറ്റുന്നു; സൗദിയില്‍ ബൃഹദ് പദ്ധതിയുമായി രാജകുമാരന്‍, ചെലവിടുന്നത് 2300 കോടി ഡോളര്‍റിയാദിന്റെ രൂപം മാറ്റുന്നു; സൗദിയില്‍ ബൃഹദ് പദ്ധതിയുമായി രാജകുമാരന്‍, ചെലവിടുന്നത് 2300 കോടി ഡോളര്‍

English summary
BJP zeroes in on 250 for polls, veterans may not be fielded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X