കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ വിട്ടുവീഴ്ച്ചയില്ലാതെ കോണ്‍ഗ്രസ്... മഹാസഖ്യത്തിനെതിരെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥികള്‍!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വലിയ ആശയക്കുഴപ്പമാണ് മഹാസഖ്യത്തില്‍ നിലനില്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ഒരുവശത്ത് ശക്തമായ സമ്മര്‍ദം ചെലുത്തുന്നത് കൊണ്ടാണ് സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യം ആശങ്കയില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഉയര്‍ത്തിയ വെല്ലുവിളി ഗൗരവത്തോടെ കാണണമെന്നാണ് അഖിലേഷിന്റെ മുന്നറിയിപ്പ്.

എന്നാല്‍ കോണ്‍ഗ്രസ് അമേത്തിയിലും റായ്ബറേലിയിലും മഹാസഖ്യം തന്ന സൗജന്യത്തെ ഗൗനിക്കേണ്ടെന്ന നിലപാടിലാണ്. ഏറ്റവും ശക്തമായ സ്ഥാനാര്‍ത്ഥികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രിയങ്കയ്ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. അതേസമയം അനുനയത്തിന് അഖിലേഷ് ശ്രമിക്കുന്നുണ്ടെങ്കിലും രാഹുല്‍ ഇതുവരെ വഴങ്ങിയിട്ടില്ല. ഇതുകൊണ്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത്.

അഖിലേഷും മായാവതിയും മത്സരിക്കുമോ?

അഖിലേഷും മായാവതിയും മത്സരിക്കുമോ?

അഖിലേഷ് യാദവും മായാവതിയും മത്സരിക്കുമോ എന്നാണ് മഹാസഖ്യം നേരിടുന്ന പ്രധാന ചോദ്യം. ഇവര്‍ മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് പ്രതിപക്ഷ നിര സൂചിപ്പിക്കുന്നത്. എന്നാല്‍ ഇരുവരും മ്ത്സരിക്കാതിരിക്കുന്നത് ബിജെപിക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് ഇരുപാര്‍ട്ടികളില്‍ ഉള്ളവര്‍ സൂചിപ്പിക്കുന്നത്. മത്സരിച്ചില്ലെങ്കില്‍ ഇവരുടെ സീറ്റുകള്‍ ബിജെപിക്ക് അനുകൂലമായി തിരിയുമെന്നാണ് എസ്്പിയുടെ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്കില്ല

കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്കില്ല

എസ്പിയുടെയും ബിഎസ്പിയുടെയും ശക്തമായ നിരയെ കണ്ട് ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്. ബിഎസ്പിയുടെ മണ്ഡലങ്ങളില്‍ മുസ്ലീം വോട്ടുകളും എസ്പിയുടെ മണ്ഡലങ്ങളില്‍ ദളിത് വോട്ടുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. ഇതുവഴി ഇരുപാര്‍ട്ടികളിലും ആശയക്കുഴപ്പമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. ഇരുപാര്‍ട്ടികള്‍ക്കും സ്വന്തം വോട്ടുബാങ്കില്‍ ഇതിലൂടെ ശ്രദ്ധിക്കാന്‍ സാധിക്കാതെ വരും.

മത്സരിക്കുന്ന മണ്ഡലങ്ങള്‍

മത്സരിക്കുന്ന മണ്ഡലങ്ങള്‍

അഖിലേഷ് അസംഖഡിലും മായാവതി അംബേദ്ക്കര്‍ നഗറിലും മത്സരിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മുലായം സിംഗ് മണ്ഡലം മാറിയ സാഹചര്യത്തില്‍ സ്വാഭാവികമായും പാര്‍ട്ടിയുടെ തലമുറ കൈമാറ്റം അസംഖഡില്‍ നിന്നുണ്ടാവണമെന്ന് പാര്‍ട്ടിയില്‍ തന്നെ നിര്‍ദേശമുണ്ട്. അംബേദ്ക്കര്‍ നഗര്‍ ബിഎസ്പി അധ്യക്ഷ ഏറെ കാലത്തിന് മത്സരിക്കുന്ന മണ്ഡലമെന്ന പ്രത്യേകയുമുണ്ടാകും. എന്നാല്‍ യാദവ വോട്ടുകള്‍ മാത്രമല്ല ഇവിടെ എസ്പിയെയും ബിഎസ്പിയെയും വിജയിപ്പിക്കുന്നത്.

പ്രിയങ്ക ഇറങ്ങും

പ്രിയങ്ക ഇറങ്ങും

അഖിലേഷ് സുഹൃത്താണെങ്കില്‍ പ്രിയങ്ക ഇറക്കിയുള്ള ഗെയിം പ്ലാനാണ് രാഹുല്‍ ഒരുങ്ങുന്നത്. പ്രിയങ്ക എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുബാങ്കിനെ കുറിച്ച് കൃത്യമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ദളിതുകളിലെ ഒരു വിഭാഗം ബിഎസ്പി എസ്പിയോടൊപ്പം ചേര്‍ന്നതില്‍ നിരാശയിലാണ്. ഇവരുടെ വോട്ട് ബിജെപിയിലേക്ക് പോകില്ല. അപ്പോള്‍ ദളിതുകള്‍ക്ക് മുന്നിലുള്ള ബദല്‍ മാര്‍ഗം കോണ്‍ഗ്രസാണ്. എന്നാല്‍ വിശ്വാസയോഗ്യമായ കാര്യങ്ങളും പ്രവര്‍ത്തനരീതികളും ദളിതുകള്‍ക്ക് മുന്നില്‍ നിരത്തണമെന്നാണ് പ്രിയങ്കയുടെ തീരുമാനം.

മായാവതിക്കുള്ള പണി ഇങ്ങനെ

മായാവതിക്കുള്ള പണി ഇങ്ങനെ

മായാവതി ഫാക്ടര്‍ യുപിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇവരുടെ മുസ്ലീം, ദളിത്, ജാട്ട് വോട്ടുബാങ്കിനെ പിളര്‍ത്താന്‍ ചന്ദ്രശേഖര്‍ ആസാദിനെയാണ് പ്രിയങ്ക നിയോഗിക്കുന്നത്. ദളിത്, മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസം, മുന്നോക്ക സംവരണ ബില്‍, മുത്തലാഖ് ബില്‍, വിദ്യാഭ്യാസം, സ്ത്രീസംവരണം എന്നീ വിഷയങ്ങളാണ് പ്രിയങ്ക ഉന്നയിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക ഗ്രാമസഭകളും, കര്‍ഷകര്‍ക്കായി ഓരോ ബൂത്തിലും ഓരോ ഏജന്റും എന്ന രീതിയും പ്രിയങ്ക പരീക്ഷിച്ചിരിക്കുകയാണ്. ഇത് മായാവതിയുടെ വോട്ടുബാങ്കിനെ ഭിന്നിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.

അഖിലേഷിന് ഭയം

അഖിലേഷിന് ഭയം

കോണ്‍ഗ്രസിന്റെ വെല്ലുവിളി അഖിലേഷിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. അസംഖഡിലേക്ക് അഖിലേഷ് കളം മാറ്റിയാല്‍ പ്രധാന വെല്ലുവിളി മുലായം സിംഗാണ്. അദ്ദേഹത്തിന്റെ മണ്ഡലമാണ് ഇത്. മുലായം അഖിലേഷുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ യാദവ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോകും. ശിവപാല്‍ യാദവിന്റെ സാന്നിധ്യവും കോണ്‍ഗ്രസിന് ഗുണകരമാകും. മനസ്സ് കൊണ്ട് മുലായത്തിന്റെ പിന്തുണയും കോണ്‍ഗ്രസിനുണ്ട്. ഈ സാഹചര്യത്തിലാണ് മത്സരിക്കുന്ന കാര്യത്തില്‍ അഖിലേഷ് പുനരാലോചിക്കുന്നത്.

ബ്രാന്‍ഡ് ഫാക്ടര്‍

ബ്രാന്‍ഡ് ഫാക്ടര്‍

കോണ്‍ഗ്രസിന് ഇത്രയും കാലം ഒരു ബ്രാന്‍ഡിന്റെ കുറവ് യുപിയിലുണ്ടായിരുന്നു. നിലവില്‍ രണ്ട് ബ്രാന്‍ഡുകളാണ് പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പാര്‍ട്ടി സംസ്ഥാനത്ത് സ്വീകരിക്കുന്ന അഗ്രസ്സീവ് പോളിസി ജനങ്ങളുടെ വിശ്വാസം തിരിച്ച് പിടിച്ചിരിക്കുകയാണ്. അതേസമയം ബിജെപിയുടെ ഹിന്ദു മുന്നോക്ക വോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രിയങ്ക സര്‍വേയും നടത്തിയിരുന്നു. ഇവരില്‍ പ്രധാന വിഷയം തൊഴിലില്ലായ്മയാണ്. അത് കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിക്കുന്നത് ബിജെപിയുടെ വോട്ടുബാങ്കിനെ ദുര്‍ബലമാക്കും.

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കര്‍ഷകര്‍....കിസാന്‍ ജനത വിജയത്തിലേക്ക്!!രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കര്‍ഷകര്‍....കിസാന്‍ ജനത വിജയത്തിലേക്ക്!!

English summary
lok sabha election 2019 congress tightens fight in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X