കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ഡിഎംകെ ആഘോഷം തുടങ്ങി; 37 സീറ്റിലും ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രതീക്ഷിച്ച മാറ്റമാണ് സംഭവിക്കുന്നത്. ഭരണവിരുദ്ധ വികാരം അവിടെ ആഞ്ഞടിച്ചിരിക്കുന്നു. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യമാണ് മുന്നേറുന്നത്. 38 ലോക്‌സഭാ മണ്ഡലത്തില്‍ 37 ഇടത്തും ഡിഎംകെ സഖ്യം മുന്നേറുകയാണ്. ഒരു സീറ്റില്‍ മാത്രമാണ് ഭരണകക്ഷിയായ എഐഎഡിഎംകെ മുന്നേറുന്നത്. കഴിഞ്ഞ തവണ എഐഎഡിഎംകെയാണ് തമിഴ്‌നാട് തൂത്തുവാരിയത്. ഇത്തവണ 97 ശതമാനം എംപിമാരും എഐഎഡിഎംകെയ്ക്ക് നഷ്ടമാകും.

പലയിടത്തും ഡിഎംകെ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ വോട്ടെണ്ണുന്നതിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

02

അതേസമയം, നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 22 മണ്ഡലങ്ങലില്‍ എഐഎഡിഎംകെയ്ക്ക് ആശ്വാസം നല്‍കുന്ന ഫലമാണ് വരുന്നത്. ഇതില്‍ 11 ഇടത്ത് അവര്‍ മുന്നേറുന്നു. ഒമ്പതിടത്ത് ഡിഎംകെയും.

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് പ്രധാനമാണെങ്കില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് എഐഎഡിഎംകെക്ക് നിര്‍ണായകമാണ്. അവരുടെ ഭരണത്തിന്റെ ഭാവി തീരുമാക്കുന്ന ഉപതിരഞ്ഞെടുപ്പ് കൂടിയാണ് നടക്കുന്നത്. കരുണാനിധിയും ജയലളിതയും ഇല്ലാതെ നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

Recommended Video

cmsvideo
തമിഴ് മനസ്സ് കീഴടക്കി ഡി.എം.കെ

ചെന്നൈ സെന്‍ട്രലില്‍ ദയാനിധി മാരനാണ് മുന്നില്‍. കന്യാകുമാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എച്ച് വസന്തകുമാര്‍ ലീഡ് ചെയ്യുന്നു. ശിവഗംഗയില്‍ കാര്‍ത്തി ചിദംബരം ലീഡ് ചെയ്യുന്നു. എക്‌സിറ്റ് പോളില്‍ ഡിഎംകെ മുന്നേറ്റമാണ് സൂചിപ്പിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെ മുഴുവന്‍ സീറ്റും പിടിച്ചാല്‍ തമിഴ്‌നാട്ടില്‍ ഭരണം മാറും.

English summary
Lok Sabha Election 2019: DMK-Congress alliance is leading in 37 of 38 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X