മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച ആ മൂന്ന് സംസ്ഥാനങ്ങളും കോണ്‍ഗ്രസിനെ കൈവിടും: ഞെട്ടലില്‍ പാര്‍ട്ടി
ദില്ലി: 2018 അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച തിരിച്ചു വരവ് നടത്തിയ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന് തിരിച്ചടിയെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമായ സൂചന നല്‍കുന്നത്. ഇവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.
മധ്യപ്രദേശില്‍ ബിജെപി വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് മിക്ക സര്‍വ്വേകളും പ്രവചിക്കുന്നത്. എബിപി ന്യൂസ്-നീല്‍സണ്‍ എന്‍ഡിഎക്ക് 24 സീറ്റും യുപിഎക്ക് 5 സീറ്റുമാണ് പ്രവചിക്കുന്നത്, റിപ്പബ്ലിക് സി വോട്ടര്‍ സര്‍വ്വെ പ്രകാരം ബിജെപി സഖ്യം 24 ഉം കോണ്‍ഗ്രസ് സഖ്യം 5 സീറ്റും നേടും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയ ചത്തീസ്ഗഡില്‍ ആ പ്രകടനം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. സംസ്ഥാനത്തെ പതിനൊന്നില്‍ 6 സീറ്റില്‍ ബിജെപിക്ക് വിജിയിക്കുമെന്ന് പ്രവചിക്കുന്ന എബിപി നീല്‍സണ്‍ സര്‍വെ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളാണ് പ്രവചിക്കുന്നത്.
രാജസ്ഥാനിലും കോണ്‍ഗ്രസിന് തിരിച്ചടിയാണ് പ്രവചനം. സംസ്ഥാനത്തെ 25 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം 19 സീറ്റ് നേടുമ്പോള്‍ യുപിഎക്ക് 6 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിയുകയെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്.












Click it and Unblock the Notifications