കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസും എസ്പിയും ഒന്നിക്കും; അഖിലേഷുമായി ധാരണ? സീറ്റ് വിഭജനത്തിലും പ്രകടം!!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ നീക്കങ്ങളില്‍ കൂടുതല്‍ വ്യക്തത. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യസാധ്യത ഇപ്പോഴും തുറന്നുകിടക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും എസ്പിയും സ്വീകരിച്ച നിലപാടുകള്‍ പരിശോധിച്ചാലാണ് ഇക്കാര്യം വ്യക്തമാകുക. കോണ്‍ഗ്രസ് തന്ത്രപരമായ നീക്കമാണ് സീറ്റ് വിഭജനത്തില്‍ നടത്തിയിരിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടിയുമായി ഐക്യസാഹചര്യം തള്ളാതെയാണ് കോണ്‍ഗ്രസിന്റെ സീറ്റ് വിഭജനം. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ സാഹചര്യം ഒത്തുവന്നാല്‍ സഖ്യമുണ്ടാകുമെന്നാണ് സൂചനകള്‍. തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിച്ചാല്‍ എസ്പി ഉള്‍പ്പെടുന്ന സഖ്യവും കോണ്‍ഗ്രസും കൈകോര്‍ക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരു വിഭാഗവും പ്രധാന സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സരിക്കുന്നില്ല.....

 കടുത്ത ആക്രമണം വേണ്ട

കടുത്ത ആക്രമണം വേണ്ട

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മഹാഗഡ്ബന്ധനെതിരെ കടുത്ത ആക്രമണം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നില്ല. പ്രിയങ്കയും രാഹുലും ഇക്കാര്യത്തില്‍ മിതത്വം പാലിക്കുന്നുണ്ട്. മാത്രമല്ല, ബിജെപിക്കെതിരെ കടുത്ത ആക്രമണവും നടത്തുന്നു.

അജിത് സിങിനെതിരെ കോണ്‍ഗ്രസ് ഇല്ല

അജിത് സിങിനെതിരെ കോണ്‍ഗ്രസ് ഇല്ല

മഹാഗഡ്ബന്ധനിലെ കക്ഷിയായ ആര്‍എല്‍ഡി നേതാവ് അജിത് സിങിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. കൂടാതെ പാര്‍ട്ടിയുടെ മറ്റൊരു പ്രമുഖ സ്ഥാനാര്‍തി ജയന്ത് ചൗധരിക്കെതിരെയും കോണ്‍ഗ്രസ് മല്‍സരിക്കുന്നില്ല.

വിട്ടുനില്‍ക്കാന്‍ കാരണം

വിട്ടുനില്‍ക്കാന്‍ കാരണം

മുസഫര്‍ നഗറിലാണ് അജിത് സിങ് മല്‍സരിക്കുന്നത്. ജയന്ത് ചൗധരി ബാഗ്പട്ടിലും. രണ്ടിടത്തും മുസ്ലിംകള്‍ നിര്‍ണയാക വോട്ട് ബാങ്കാണ്. കോണ്‍ഗ്രസ് മല്‍സരിച്ചാല്‍ വോട്ട് ഭിന്നിക്കുമെന്ന് മനസിലാക്കിയാണ് മല്‍സര രംഗത്തുനിന്ന് പിന്‍മാറിയത്.

 കോണ്‍ഗ്രസിനെതിരെ മല്‍സരിക്കുന്നില്ല

കോണ്‍ഗ്രസിനെതിരെ മല്‍സരിക്കുന്നില്ല

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ അമേഠി, റായ്ബറേലി എന്നിവിടങ്ങളില്‍ മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മല്‍സരിക്കുന്ന മണ്ഡലങ്ങളാണിത്. ഇവിടെ കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് മല്‍സരം.

എസ്പി നേതാക്കള്‍ക്കെതിരെയും

എസ്പി നേതാക്കള്‍ക്കെതിരെയും

എസ്പി നേതാക്കള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മല്‍സരിക്കുന്നില്ല. മുലായം സിങ് യാദവിനെതിരെയും അഖിലേഷ് യാദവിനെതിരെയും അദ്ദേഹത്തിന്റെ ഭാര്യ ഡിംപിളിനെതിരെയും കോണ്‍ഗ്രസ് മല്‍സരിക്കുന്നില്ല.

 മൂന്നിടത്തും ജയം ഉറപ്പ്

മൂന്നിടത്തും ജയം ഉറപ്പ്

മുലായം സിങ് മല്‍സരിക്കുന്നത് മെയ്ന്‍പുരി മണ്ഡലത്തിലാണ്. അഖിലേഷ് യാദവ് അസംഗഡിലും മല്‍സരിക്കുന്നു. ഭാര്യ ഡിംപിള്‍ യാദവ് കന്നോജ് മണ്ഡലത്തിലും മല്‍സരിക്കുന്നു. ഇവിടെ മൂന്നിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്ല.

ചിലയിടങ്ങളില്‍ മാത്രം

ചിലയിടങ്ങളില്‍ മാത്രം

അതേസമയം, മുലായത്തിന്റെ അനന്തരവന്‍ ധര്‍മേന്ദ്ര യാദവ് മല്‍സരിക്കുന്ന ബദായൂനില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്നുണ്ട്. 2014 ബിജെപി തരംഗമുണ്ടായപ്പോഴും എസ്പി ജയിച്ച മണ്ഡലമാണിത്. ഇവിടെ കോണ്‍ഗ്രസ് മല്‍സരിക്കുന്നത് എസ്പിക്ക് ഭീഷണിയുമല്ല.

 മുറാദാബാദിലെ അവസ്ഥ

മുറാദാബാദിലെ അവസ്ഥ

കുറഞ്ഞ സീറ്റില്‍ മാത്രമാണ് എസ്പിയും കോണ്‍ഗ്രസും മല്‍സരിക്കുന്നത്. മുറാദാബാദില്‍ കോണ്‍ഗ്രസിന് സ്വാധീനം കൂടുതലാണ്. ഇവിടെ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുന്നത് ഇമ്രാന്‍ പ്രതാപ്ഗര്‍ഹിയാണ്. എസ്പിക്ക് വേണ്ടി എസ്ടി ഹസനും മല്‍സരിക്കും.

റാംപൂരില്‍ കടുത്ത മല്‍സരം

റാംപൂരില്‍ കടുത്ത മല്‍സരം

എസ്പി നേതാവ് അസംഖാന്‍ മല്‍സരിക്കുന്ന റാംപൂരില്‍ പ്രധാന എതിരാളി ബിജെപിയുടെ ജയപ്രദയാണ്. ഇവിടെ കോണ്‍ഗ്രസ് മല്‍സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ശക്തനായ എംഎല്‍എ സഞ്ജീവ് കപൂറാണ്. ഇവിടെ കടുത്ത മല്‍സരം നടക്കുമെന്നാണ് കരുതുന്നത്.

 പ്രിയങ്കയുടെ നിര്‍ദേശം

പ്രിയങ്കയുടെ നിര്‍ദേശം

എസ്പിയുടെ പ്രധാന നേതാക്കളുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ വേണ്ട എന്ന് പ്രിയങ്കാ ഗാന്ധി നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിന് ശേഷം തൂക്കുസഭ വന്നാല്‍ എസ്പിയുടെ സഹായം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ഇതിന് അനുകൂലമായ സാഹചര്യമൊരുക്കുകയാണി പ്രിയങ്ക. അഖിലേഷുമായി ഇക്കാര്യത്തില്‍ ധാരണയായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

 പിന്നാക്കക്കാരെ ചേര്‍ത്തുപിടിച്ചു

പിന്നാക്കക്കാരെ ചേര്‍ത്തുപിടിച്ചു

അതേസമയം, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്ഥാനാര്‍ഥികളില്‍ മതിയായ പരിഗണനയും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. കുര്‍മി, കുശ്വാഹ, നിഷാദ് വിഭാഗത്തില്‍പ്പെട്ടവരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കി. ഇവര്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് മല്‍സരിപ്പിക്കുന്നത്.

സമര്‍ഥമായ ഉപയോഗം

സമര്‍ഥമായ ഉപയോഗം

പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീക്കം. ബിജെപിക്ക് ഈ വോട്ടുകള്‍ ലഭിക്കരുത് എന്നതാണ് തന്ത്രം. ജാതി സമവാക്യങ്ങള്‍ സമര്‍ഥമായി ഉപയോഗിക്കുകയാണ് പ്രിയങ്കാ ഗാന്ധി. യുപിയിലെ പ്രധാന വോട്ട് ബാങ്കായ മുസ്ലിംകള്‍ കോണ്‍ഗ്രസിനും എസ്പിക്കുമൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്.

കര്‍ണാടകത്തില്‍ നരേന്ദ്ര മോദി കോപ്റ്ററിലെത്തിച്ച കറുത്ത പെട്ടിയിലെന്ത്? വിശദീകരണം ഇങ്ങനെകര്‍ണാടകത്തില്‍ നരേന്ദ്ര മോദി കോപ്റ്ററിലെത്തിച്ച കറുത്ത പെട്ടിയിലെന്ത്? വിശദീകരണം ഇങ്ങനെ

തമിഴ്‌നാട്ടില്‍ കോടികള്‍ മറിയുന്നു; തിരഞ്ഞെടുപ്പ് റദ്ദാക്കും, വെല്ലൂര്‍ സിമന്റ് ഗോഡൗണില്‍ 11 കോടിതമിഴ്‌നാട്ടില്‍ കോടികള്‍ മറിയുന്നു; തിരഞ്ഞെടുപ്പ് റദ്ദാക്കും, വെല്ലൂര്‍ സിമന്റ് ഗോഡൗണില്‍ 11 കോടി

കൂടുതല്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിയാന്‍

English summary
Eye on Post-poll Scenarios, Congress and SP Pick Candidates That Minimise Mutual Damage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X