Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഷാദ് പാര്‍ട്ടിക്കെതിരെ തിരിച്ചടിച്ച് സമാജ് വാദി പാര്‍ട്ടി, 2 മണ്ഡലങ്ങളില്‍ നിഷാദ് സ്ഥാനാര്‍ത്ഥി!!

Recommended Video

cmsvideo
    യോഗിയുടെ മണ്ഡലം പിടിക്കാൻ മഹാസഖ്യം | Oneindia Malayalam

    ലഖ്‌നൗ: മഹാസഖ്യത്തില്‍ നിന്ന് അപ്രതീക്ഷിതമായി കൂറുമാറിയ നിഷാദ് പാര്‍ട്ടിക്ക് അതേ നാണയത്തില്‍ തിരിച്ചടി വരുന്നു. പാര്‍ട്ടിയുടെ സുപ്രധാനമായ രണ്ട് മണ്ഡലങ്ങളില്‍ നിഷാദ് വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്.

    1

    മുന്‍ ബിഎസ്പി നേതാവായ രാംഭുവല്‍ നിഷാദിനെയാണ് ഗൊരഖ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ശക്തനായ നേതാവാണ് അദ്ദേഹം. നേരത്തെ നിയമസഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബിഎസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു രാംഭുവല്‍ നിഷാദ്. അതേസമയം മറ്റൊരു നിഷാദ് നേതാവ് രാംകുമാറിനെ കാണ്‍പൂരില്‍ നിന്ന് മത്സരിപ്പിക്കാനാണ് അഖിലേഷ് യാദവിന്റെ തീരുമാനം.

    രണ്ട് തവണ ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നേതാവ് രാംബുവല്‍ നിഷാദ്. മായാവതിയുടെ സര്‍ക്കാരില്‍ ഫിഷറീസ് മന്ത്രിയായിരുന്നു അദ്ദേഹം. അതേസമയം 2012ല്‍ ഈ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം പരാജയപ്പെട്ടിരുന്നു. നിഷാദ് വിഭാഗത്തില്‍ നിന്നുള്ള അറിയപ്പെടുന്ന നേതാവായ രാംബുവല്‍ ഗൊരഖ്പൂരില്‍ നിര്‍ണായകമാകുമെന്നാണ് വ്യക്തമാകുന്നത്.

    നേരത്തെ ഗൊരഖ്പൂരില്‍ വിജയിച്ച പ്രവീണ്‍ നിഷാദ് ബിജെപിയിലേക്ക് പോയിരിക്കുകയാണ്. മറ്റ് വഴികള്‍ നോക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം നിഷാദ് പാര്‍ട്ടി പറഞ്ഞിരുന്നു. അതേസമയം തങ്ങളുടെ പേരോ പോസ്റ്ററുകളോ ഒന്നും മഹാസഖ്യം എവിടെയും പതിപ്പിച്ചിരുന്നില്ല. സഖ്യം ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ നടക്കുന്നില്ല. അതുകൊണ്ട് തന്നെ മഹാസഖ്യത്തില്‍ തുടരില്ലെന്നും നേരത്തെ തന്നെ നിഷാദ് പാര്‍ട്ടി പറഞ്ഞിരുന്നു.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+