കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തകര്‍ന്നടിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്; മൂന്ന് ശക്തികള്‍ മോദിക്കെതിരെ, അനുകൂല ഘടകങ്ങള്‍ രണ്ട്

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിക്ക് വെല്ലുവിളിയാകുന്ന കാര്യങ്ങൾ എന്തൊക്കെ | Oneindia Malayalam

ദില്ലി: അടുത്തിടെ പുറത്തുവന്ന സര്‍വ്വെ ഫലങ്ങളില്‍ ഒരുകാര്യം വ്യക്തമാണ്. 2014ല്‍ നേടിയ തിളക്കമാര്‍ന്ന വിജയം ബിജെപിക്ക് ഇത്തവണ ആവര്‍ത്തിക്കാന്‍ സാധിക്കില്ല. സിവോട്ടര്‍ സര്‍വ്വെയില്‍ പറയുന്നു എന്‍ഡിഎയ്ക്ക് 265 സീറ്റ് ലഭിക്കുമെന്ന്. ഇന്ത്യ ടിവി സര്‍വ്വെയില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് അവകാശപ്പെടുന്നു. ഇന്ത്യ ടുഡെ നടത്തിയ സര്‍വ്വെയില്‍ മോദി പ്രധാനമന്ത്രിയാകണമെന്ന് 52 ശതമാനം ആളുകള്‍ ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു.

പുല്‍വാമ ഭീകരാക്രമണവവും ബാലാക്കോട്ട് തിരിച്ചടിയും ബിജെപിക്ക് അനുകൂലമായ തരംഗമുണ്ടാക്കുമെന്ന് എല്ലാ സര്‍വ്വെകളും ഒരുപോലെ സൂചിപ്പിക്കുന്നു. എന്നാല്‍ അതുപോലെ തന്നെ എല്ലാ സര്‍വെകളും പറയുന്ന മറ്റൊരു കാര്യമുണ്ട്. മൂന്ന് ഘടകങ്ങള്‍ ബിജെപിക്കെതിരെ ശക്തമായി നിലനില്‍ക്കുന്നുവെന്ന്. ഈ മൂന്ന് ഘടകങ്ങളെ തരണം ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ മോദിക്ക് വീണ്ടും പ്രധാനമന്ത്രിയാകാന്‍ സാധിക്കൂ.....

ബിജെപിക്കെതിരായ മൂന്ന് ഘടകങ്ങള്‍

ബിജെപിക്കെതിരായ മൂന്ന് ഘടകങ്ങള്‍

രാജ്യത്തുടനീളമുള്ള ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപി വിരുദ്ധ തരംഗം നിലനില്‍ക്കുന്നുണ്ട്. ഉത്തര്‍ പ്രദേശിലെ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിയെ കൈയ്യൊഴിയുകയാണ്. ഈ മൂന്ന് കാര്യങ്ങളാണ് ബിജെപിക്ക് തിരിച്ചടിയാകുകയെന്ന് സര്‍വ്വെകള്‍ പറയുന്നു.

തരണം ചെയ്യാന്‍ സാധിച്ചാല്‍

തരണം ചെയ്യാന്‍ സാധിച്ചാല്‍

ഈ മൂന്ന് ഘടകങ്ങള്‍ മോദിക്കും ബിജെപിക്കും തരണം ചെയ്യാന്‍ സാധിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടും. എന്നാല്‍ ഈ മൂന്ന് ഘടങ്ങള്‍ ശക്തിയാര്‍ജ്ജിച്ചുവരുന്നതായാണ് കണക്കുകള്‍ നിരത്തി ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. മോദി പ്രധാനമന്ത്രിയാകേണ്ട എന്ന് പറഞ്ഞതില്‍ ദളിതരും ന്യൂനപക്ഷങ്ങളുമാണ് കൂടുതല്‍.

 ബിജെപിയെ പിന്തുണയ്ക്കുന്നവര്‍

ബിജെപിയെ പിന്തുണയ്ക്കുന്നവര്‍

ഉയര്‍ന്ന ജാതിക്കാരില്‍ ബിജെപിയോട് മമതയുള്ളവര്‍ വര്‍ധിച്ചുവെന്ന ഇന്ത്യ ടുഡെ സര്‍വ്വെ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ മോദി സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികളാണ് ഇവരെ ബിജെപിക്ക് അനുകൂലമാക്കിയത്. എന്നാല്‍ ദളിതര്‍ മോദിയെ കൈവിടുകയാണ്.

അനുകൂല ഘടകങ്ങള്‍

അനുകൂല ഘടകങ്ങള്‍

പുല്‍വാമ ആക്രമണശേഷം ഉയര്‍ന്ന ജാതിക്കാരുടെയും മധ്യവര്‍ഗത്തിന്റെയും ഇടയില്‍ മോദിക്ക് അനുകൂലമായ ചിന്ത വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല, ഉയര്‍ന്ന ജാതിക്കാര്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയും ബിജെപിക്ക് ഗുണമായി.

മുസ്ലിംകളുടെ നിലപാട്

മുസ്ലിംകളുടെ നിലപാട്

എന്നാല്‍ ദളിതര്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കീര്‍ത്തി ഉയര്‍ന്നിട്ടുണ്ട്. മുസ്ലിം വോട്ടര്‍മാരില്‍ 61 ശതമാനം പേരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് ആവശ്യപ്പെട്ടത്. മോദിയെ പിന്തുണച്ച മുസ്ലിംകള്‍ 18 ശതമാനം മാത്രമാണ്.

 പ്രചാരണം ഫലം കണ്ടില്ല

പ്രചാരണം ഫലം കണ്ടില്ല

പുല്‍വാമ ആക്രമണവും പിന്നീടുണ്ടായ സംഭവങ്ങളും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും മോദി അനുകൂലമാക്കുമെന്ന പ്രചാരണം ഫലംകണ്ടില്ലെന്ന വ്യക്തമാകുന്നു. സംസ്ഥാന തലത്തില്‍ ബിജെപിക്ക് ലഭിക്കുന്ന പിന്തുണയും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ യുപിയില്‍ തിരിച്ചടിയുണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.

ബിജെപിയെ തുണയ്ക്കുന്ന സംസ്ഥാനങ്ങള്‍

ബിജെപിയെ തുണയ്ക്കുന്ന സംസ്ഥാനങ്ങള്‍

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ബിജെപിക്ക് നേട്ടമുണ്ടാകാനാണ് സാധ്യത. ശിവസേനയുമായി സഖ്യമുണ്ടാക്കിയതാണ് മഹാരാഷ്ട്രയില്‍ ഗുണം ചെയ്യുക. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചതും. ബിഹാറില്‍ എന്‍ഡിഎയ്ക്ക് നേരിയ മുന്‍തൂക്കത്തിലും സാധ്യതയുണ്ട്.

 എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍

എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍

എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിയെ കൈവിടുമെന്നാണ് വ്യക്തമാകുന്നത്. മേഘാലയയിലും നാഗാലാന്റിലും ബിജെപി തകര്‍ന്നടിയും. അസമില്‍ ബിജെപിക്കുള്ള ജനകീയത കുത്തനെ ഇടിഞ്ഞുവെന്നും പൗരത്വ ബില്ല് വിവാദമാണ് ഇവിടെ ബിജെപിക്ക് തിരിച്ചടിയായതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

 നേരിയ മുന്‍തൂക്കം

നേരിയ മുന്‍തൂക്കം

ബംഗാളിലും ഒഡീഷയിലും ബിജെപിക്ക് നേരിയ ശതമാനം വോട്ടുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ആധിപത്യം തുടരാനാണ് സാധ്യതയെന്നും സര്‍വ്വെകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കാ്ത്തിരിക്കുന്നതെന്നും സര്‍വ്വെകള്‍ പറയുന്നു.

കനത്ത വെല്ലുവിളി

കനത്ത വെല്ലുവിളി

യുപിയിലെ എസ്പി-ബിഎസ്പി സഖ്യം ബിജെപിക്ക് കനത്ത വെല്ലുവിളിയാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് 73 സീറ്റുകള്‍ ലഭിച്ച സംസ്ഥാനമാണ് യുപി. ഇവിടെ സീറ്റ് കുറഞ്ഞാല്‍ ദേശീയ തലത്തില്‍ ബാധിക്കും. ഇവിടെ കുറയുന്ന സീറ്റുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ ലഭിക്കാനും സാധ്യതയില്ല.

 ദക്ഷിണേന്ത്യയിലെ അവസ്ഥ

ദക്ഷിണേന്ത്യയിലെ അവസ്ഥ

ആന്ധ്രയില്‍ സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന വികാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ വഞ്ചിച്ചുവെന്നും പ്രചാരണം നടക്കുന്നു. ഇത് ബിജെപിക്ക് ആന്ധ്രയില്‍ തിരിച്ചടിയാകും. ദക്ഷിണേന്ത്യയില്‍ വന്‍ മുന്നേറ്റം ബിജെപിക്കുണ്ടാകില്ല. കേരളം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് പ്രവചനങ്ങള്‍. കര്‍ണാടകയില്‍ ബിജെപിക്ക് സീറ്റ് കുറയുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഗുജറാത്തില്‍ പട്ടേല്‍ വിഭാഗം നിര്‍ണയാകം

ഗുജറാത്തില്‍ പട്ടേല്‍ വിഭാഗം നിര്‍ണയാകം

ഗുജറാത്തില്‍ ബിജെപിയുടെ ജനകീയതയില്‍ ഒരു ശതമാനം കുറവുണ്ടായെന്ന് സര്‍വ്വെകള്‍ പറയുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷം പ്രീതി വര്‍ധിക്കുമെന്നാണ് കരുതിയത്. മാത്രമല്ല പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുന്നതും ബിജെപിക്ക് ഗുജറാത്തില്‍ തിരിച്ചടിയാകും. ബിജെപിയുടെ ശക്തമായ വോട്ടുബാങ്കാണ് പട്ടേല്‍ വിഭാഗം.

 പ്രാദേശിക കക്ഷികള്‍ സുപ്രധാനം

പ്രാദേശിക കക്ഷികള്‍ സുപ്രധാനം

യുപി, ആന്ധ്ര, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ബിജെപിക്ക് തിരിച്ചടിയുണ്ടാകുക. എന്നാല്‍ ഇവിടെ നഷ്ടമാകുന്ന സീറ്റുകള്‍ ബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് പിടിക്കാന്‍ സാധിച്ചാല്‍ ബിജെപി അധികാരത്തിലെത്തും. പ്രാദേശിക കക്ഷികള്‍ നിര്‍ണയാക ശക്തിയാകുമെന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്.

ആന്ധ്ര രാഷ്ട്രീയം മാറുന്നു; സിനിമാ താരങ്ങള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക്, ജയസുധക്ക് പിന്നാലെ അലിയുംആന്ധ്ര രാഷ്ട്രീയം മാറുന്നു; സിനിമാ താരങ്ങള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക്, ജയസുധക്ക് പിന്നാലെ അലിയും

English summary
Lok Sabha Elections 2019: Dalits, Tribals & UP Lead Pushback Against Modi, Shows Data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X