Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ഭീകരവാദമുണ്ടെങ്കിൽ ഹിന്ദു ഭീകരവാദവും ഉണ്ട്.. വെട്ടിത്തുറന്ന് പറഞ്ഞ് നടി സ്വര ഭാസ്കർ

Recommended Video

cmsvideo
    മുസ്ലീം ഭീകരവാദമുണ്ടെങ്കിൽ ഹിന്ദു ഭീകരവാദവും ഉണ്ട്

    ഭോപ്പാല്‍: രാഷ്ട്രീയം പറയാന്‍ പൊതുവേ മടിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. അക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്ന നടിയാണ് സ്വര ഭാസ്‌കര്‍. കടുത്ത മോദി-ബിജെപി വിമര്‍ശകയായ സ്വര ഭാസ്‌കര്‍ രാഷ്ട്രീയം മറയില്ലാതെ പറയാന്‍ തയ്യാറുളള അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് പറയുന്നവര്‍ രാജ്യസ്‌നേഹികളും ഹിന്ദു തീവ്രവാദത്തെ കുറിച്ച് പറയുന്നവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയും ചെയ്യുന്ന കാലത്ത് ഹിന്ദു തീവ്രവാദവുമുണ്ട് എന്ന് പറയാന്‍ ധൈര്യം കാട്ടിയിരിക്കുകയാണ് സ്വര ഭാസ്‌കര്‍.

    ആളുകള്‍ക്ക് മുസ്ലീം ഭീകരവാദം എന്ന് പറയാമെങ്കില്‍ മറുവശത്ത് ഹിന്ദു തീവ്രവാദമെന്നും പറയാമെന്നാണ് സ്വരയുടെ വാക്കുകള്‍. അക്രമവും കുറ്റകൃത്യങ്ങളും ഭീകരവാദവും ഒരു പോലെ പാപങ്ങളാണ്. മുസ്ലീംങ്ങള്‍ക്ക് ഈ പാപങ്ങള്‍ ചെയ്യാമെങ്കില്‍ ഹിന്ദുക്കളും ചെയ്യുന്നുണ്ട്. മുന്‍കാലങ്ങളില്‍ അത് ചെയ്തിട്ടുമുണ്ട്.

    bjp

    ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൂതന്മാര്‍ക്കും ഇതേ കുറ്റകൃത്യങ്ങള്‍ ചെയ്യാം. അവരെല്ലാവരും ഈ പാപങ്ങള്‍ ചെയ്തിട്ടുമുണ്ടെന്നും സ്വര ഭാസ്‌കര്‍ ഓര്‍മ്മിപ്പിക്കുന്നു. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യ സിംഗ് ടാക്കൂറിനെ ബിജെപി ഈ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെ സ്വര ഭാസ്‌കര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭോപ്പാലില്‍ നിന്ന് ബിജെപി പ്രഗ്യയെ മത്സരിപ്പിക്കുന്നത് നാണക്കേടാണ്.

    പ്രഗ്യാ സിംഗ് താനൊരു ഹിന്ദുവാണെന്ന് പറയുന്നു. അവര്‍ ഭീകരവാദ കേസില്‍ ആരോപണം നേരിടുകയും ചെയ്യുന്ന വ്യക്തിയാണ്. അപ്പോള്‍ അവരെ ഹിന്ദു ഭീകരവാദക്കേസിലെ ആരോപിത എന്ന് വിളിക്കേണ്ടി വരുമെന്നും സ്വര കൂട്ടിച്ചേര്‍ത്തു. ഭോപ്പാലിലെ മികച്ച സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ ദിഗ്വിജയ് സിംഗ് ആണെന്നും സ്വര പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+