പവാര്‍ കുടുംബത്തില്‍ പോരാട്ടം; ബാരാമതിയില്‍ സുപ്രിയക്കെതിരെ അജിത് പവാറിന്റെ ഭാര്യ മത്സരിക്കും
മുംബൈ: മഹാരാഷ്ട്രയില്‍ പവാര്‍ കുടുംബത്തിലെ പോര് ശക്തമാകുന്നു. പവാര്‍ കുടുംബത്തിന്റെ കോട്ടയായ ബാരാമതിയില്‍ അജിത് പവാറിന്റെ എന്‍സിപി ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുകയാണ്. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെക്കെതിരെ ഇവിടെ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മത്സരിക്കും.
പാര്‍ട്ടി പിളര്‍ന്ന ശേഷം അജിത് പവാറിന്റെയും ശരത് പവാറിന്റെയും വിഭാഗങ്ങള്‍ തമ്മില്‍ ആദ്യമായി നേരിട്ട് പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ്. ബാരാമതിയില്‍ ഇത്തവണ എളുപ്പത്തിലുള്ള ജയം സുപ്രിയ സുലെക്കുണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ കൂടിയാണ് സുനേത്ര പവാര്‍ മത്സരിക്കുന്നത്. പവാര്‍ കുടുംബത്തിന് ഇതോടെ ബാരാമതിയിലെ മത്സരം അഭിമാന പോരാട്ടമായി മാറിയിരിക്കുകയാണ്.

നേരത്തെ എന്‍സിപി നേതാവ് സുനില്‍ തത്കാരെ സുനേതര് ബാരാമതിയില്‍ നിന്ന് മത്സരിക്കുമെന്ന് അറിയിക്കുകയായിരുന്നു. നേരത്തെ തന്നെ വലിയ അഭ്യൂഹങ്ങള്‍ ഇക്കാര്യത്തിലുണ്ടായിരുന്നു. പവാര്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കും ഇതെന്നാണ് സൂചന. ഇത് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള മത്സരമാണ്.
അല്ലാതെ കുടുംബത്തിലെ പ്രശ്‌നമായി വ്യാഖ്യാനിക്കേണ്ടതില്ലെനനും തത്കാരെ പറഞ്ഞു. അതേസമയം ബാരാമതിയില്‍ സുനേത്ര തന്നെ വരണമെന്ന്പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു. മണ്ഡലത്തില്‍ സുനേത്ര നേരത്തെ തന്നെ സജീവമായിരുന്നു. ജനങ്ങളോടും ഇവിടെയും പാര്‍ട്ടി അംഗങ്ങളോടുമെല്ലാം ഇവര്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു.
നേരത്തെ എന്‍സിപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. സിറ്റിംഗ് എംപിയായ സുപ്രിയ സുലെയെ തന്നെ ബാരാമതിയില്‍ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചിരുന്നു. അഞ്ച് സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. വാര്‍ധ, ഡിണ്ടോരി, ബാരാമതി, ശിരൂര്‍, അഹമ്മദ്‌നഗര്‍ എന്നീ മണ്ഡലങ്ങളായിരുന്നു ഇത്.
അതേസമയം കഴിഞ്ഞ 55 വര്‍ഷങ്ങളായി ബാരാമതി പവാര്‍ കുടുംബത്തിന്റെ സീറ്റാണ്. 1967ലാണ് ശരത് പവാര്‍ ഈ സീറ്റില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് വിജയിക്കുന്നത്. 1972, 1978, 1980, 1985, 1990 വര്‍ഷങ്ങളില്‍ ഈ സീറ്റ് അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു. പിന്നീടാണ് സുപ്രിയ സുലെ ഈ സീറ്റ് തിരഞ്ഞെടുക്കുന്നത്. 2009 മുതല്‍ ഈ സീറ്റില്‍ നിന്ന് വിജയിക്കുന്നത്. സുലെയാണ്.
എന്‍സിപി ശരത് പവാര്‍ വിഭാഗം മഹാവികാസ് അഗാഡിയുടെ ഭാഗമാണ്. പാര്‍ട്ടി പിളര്‍ന്നെങ്കിലും ഇത്തവണ കരുത്ത് കാണിക്കേണ്ടത് ശരത് പവാറിന്റെ സംബന്ധിച്ച് ഏറ്റവും അനിവാര്യമായ കാര്യമാണ്. ശിവസേന ഉദ്ധവ് വിഭാഗം, കോണ്‍ഗ്രസ് എന്നിവരാണ് സഖ്യത്തിലുള്ളത്. മഹാരാഷ്ട്രയില്‍ പത്ത് ലോക്‌സഭാ സീറ്റിലേക്കാണ് എന്‍സിപി മത്സരിക്കുന്നത്. സംസ്ഥാനത്ത് മൊത്തം 48 സീറ്റുകളാണ് ഉള്ളത്.












Click it and Unblock the Notifications