Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങള്‍ ഇന്ത്യാ മുന്നണിയോട് പ്രതിജ്ഞാബദ്ധം, വിട്ടുപോകില്ല'; ഖാര്‍ഗെയെ തണുപ്പിക്കാന്‍ കെജ്രിവാള്‍

ന്യൂദല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസുമായി തുടരുന്ന ഭിന്നതകള്‍ക്കിടെ ആം ആദ്മി പാര്‍ട്ടി ഇന്ത്യാ മുന്നണിയോട് പ്രതിജ്ഞാബദ്ധമാണ് എന്ന് അറിയിച്ച് പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസ് എം എല്‍ എ സുഖ്പാല്‍ സിംഗ് ഖൈറയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കം ദേശീയതലത്തിലേക്കും പടര്‍ന്നതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.

'എഎപി ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണ്. എഎപി ഇന്ത്യന്‍ സഖ്യത്തില്‍ നിന്ന് വേര്‍പിരിയില്ല,' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം മയക്കുമരുന്നിനെതിരായ യുദ്ധത്തിലും തന്റെ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ പഞ്ചാബ് പൊലീസ് ചില കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതായി അറിഞ്ഞു. എന്നാല്‍ അത് സംബന്ധിച്ച് വിശദാംശങ്ങളില്ല.

2024 LOKSABHA ELECTION

വിവരങ്ങള്‍ക്കായി മാധ്യമങ്ങള്‍ക്ക് പൊലീസിനെ ബന്ധപ്പെടാമെന്നും മയക്കുമരുന്നിനെതിരെ തങ്ങള്‍ യുദ്ധം ചെയ്യുകയാണ് എന്നും അദ്ദേഹം ആവര്‍ത്തിച്ചു. 2015 ലെ മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലാണ് ഖൈറയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ്- ആം ആദ്മി പാര്‍ട്ടി പോരാട്ടം രൂക്ഷമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരായ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസും ആം ആദ്മിയും.

എന്നാല്‍ ദല്‍ഹിയിലും പഞ്ചാബിലും ആം ആദ്മിയുമായി സഹകരിക്കില്ല എന്ന് കോണ്‍ഗ്രസ് സംസ്ഥാന നേൃത്വത്വങ്ങള്‍ പരസ്യമായി നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ആം ആദ്മി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ഖൈറയെ കാണുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് പഞ്ചാബ് മേധാവി അമരീന്ദര്‍ രാജ വാറിംഗ് രംഗത്തെത്തിയിട്ടുണ്ട്.

ഖൈറയുടെ അറസ്റ്റിനെ സംബന്ധിച്ചുള്ള ചോദ്യത്തോട് അനീതിക്കെതിരെ മിണ്ടാതിരിക്കാനാവില്ല എന്നായിരുന്നു എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞത്. പഞ്ചാബില്‍ ആം ആദ്മിയുമായി ഒരു തരത്തിലും സഖ്യമുണ്ടാകില്ല എന്ന് പ്രഖ്യാപിച്ചയാളാണ് സുഖ്പാല്‍ സിംഗ് ഖൈറ. ഈ സാഹചര്യത്തില്‍ ഖൈറയുടെ അറസ്റ്റ് പ്രാധാന്യമര്‍ഹിക്കുന്നു. കോണ്‍ഗ്രസിന്റെ കിസാന്‍ സെല്ലിന്റെ ദേശീയ ചെയര്‍മാന്‍ കൂടിയാണ് ഖൈറ.

എന്നാല്‍ ഖൈറയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണ് എന്ന ആരോപണങ്ങള്‍ ആം ആദ്മി പാര്‍ട്ടി തള്ളിക്കളഞ്ഞു. സുഖ്പാല്‍ സിംഗ് ഖൈറയുടെ അറസ്റ്റ് മയക്കുമരുന്നിനെതിരായ ആം ആദ്മിയുടെ സീറോ ടോളറന്‍സ് പോളിസിയുടെ ഭാഗമാണെന്നാണ് നേതാക്കള്‍ പറയുന്നത്. ഖൈറയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ട്. മുന്‍ ശിരോമണി അകാലിദള്‍ സര്‍ക്കാര്‍ ഖൈറയെ അക്കാലത്ത് അറസ്റ്റ് ചെയ്യാതിരുന്നതിനെ കുറ്റപ്പെടുത്തി എഎപി പഞ്ചാബ് വക്താവും രംഗത്തെത്തി.

അധികാരത്തിലുള്ള പഞ്ചാബ്, ദല്‍ഹി എന്നിവിടങ്ങള്‍ക്ക് പുറമെ ഗുജറാത്തിലും ആം ആദ്മി ശക്തമാണ്. മൂന്നിടത്തും കൂടി 46 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. അതിനാല്‍ ആം ആദ്മി - കോണ്‍ഗ്രസ് പോര് ഇന്ത്യാ മുന്നണിയെ ദുര്‍ബലപ്പെടുത്തിയേക്കാം എന്ന ആശങ്ക സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്കുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+