Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷും ജെഡിയുവും എന്‍ഡിഎയിലേക്കെന്ന് ഉറപ്പിച്ചോ..? ബിജെപിയുടെ പ്രതികരണം ഇങ്ങനെ

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു തലവനുമായ നിതീഷ് കുമാര്‍ എന്‍ ഡി എയിലേക്ക് മടങ്ങിയേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്. എന്‍ ഡി എയിലേക്ക് ജെ ഡി യു തിരികെ വന്നാല്‍ സ്വീകരിക്കും എന്ന് ആര്‍ പി ഐ നേതാവും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്തേവാലെയും പറഞ്ഞിരുന്നു. നിതീഷിന് എപ്പോള്‍ വേണമെങ്കിലും തിരികെ വരാം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ജെ ഡി യു, എന്‍ ഡി എ വിട്ടതോടെ ബീഹാറിലെ ബി ജെ പിയുടെ പ്രധാന സഖ്യകക്ഷിയാണ് ആര്‍ പി ഐ. എന്നാല്‍ രാംദാസ് അത്തേവാലെ നിതീഷിനെ എന്‍ ഡി എയിലേക്ക് തിരികെ വിളിച്ചതില്‍ ബി ജെ പി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ നിതീഷിന്റെ എന്‍ ഡി എയിലേക്കുള്ള മടങ്ങി വരവില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി. ബി ജെ പി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയാണ് ഇതില്‍ പ്രതികരിച്ചിരിക്കുന്നത്.

2024 LOKSABHA ELECTION

നിതീഷ് കുമാറിന് വേണ്ടി ബി ജെ പി എല്ലാ വാതിലുകളും അടച്ചുപൂട്ടിയെന്നും തിരിച്ചുവരാന്‍ ആഗ്രഹിച്ചാലും അദ്ദേഹത്തെ സ്വീകരിക്കില്ലെന്നും ആണ് സുശീല്‍ കുമാര്‍ മോദിയുടെ പ്രതികരണം. രാംദാസ് അത്തേവാലെയ നിതീഷിനെ ക്ഷണിച്ചതും അദ്ദേഹം തള്ളി. രാംദാസ് അത്താവലെ ബി ജെ പി വക്താവോ എന്‍ ഡി എ വക്താവോ അല്ല എന്നായിരുന്നു ഇത് സംബന്ധിച്ച് സുശീല്‍ കുമാര്‍ മോദിയുടെ പ്രതികരണം.

'അദ്ദേഹം ഒരു പാര്‍ട്ടിയുടെ നേതാവും കേന്ദ്രമന്ത്രിയുമാണ്. അതിനാല്‍ ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കണം. പക്ഷേ ബി ജെ പി നിതീഷിനായുള്ള എല്ലാ വാതിലുകളും അടച്ചിട്ടിരിക്കുകയാണ്,' എന്നായിരുന്നു സുശീല്‍ കുമാര്‍ മോദി പറഞ്ഞത്. നിതീഷ് കുമാറും ജെ ഡി യുവും ഒരു ഭാരമാണ് എന്നും അദ്ദേഹം പറഞ്ഞു. ആര്‍ ജെ ഡിക്ക് ഇത് കൂടുതല്‍ കാലം താങ്ങാന്‍ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

'വോട്ട് പിടിക്കാനുള്ള നിതീഷിന്റെ കഴിവ് അവസാനിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വന്നില്ലെങ്കില്‍ നിതീഷ് കുമാര്‍ ജയിക്കില്ലായിരുന്നു. ജെ ഡി യു 44 സീറ്റാണ് നേടിയത്. രാഷ്ട്രീയത്തില്‍ നിങ്ങളുടെ ശക്തി അളക്കുന്നത് വോട്ടാണെന്നും അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ഒരു പ്രാധാന്യവുമില്ല എന്നുമാണ് എനിക്ക് പറയാനുള്ളത്,' സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

നേരത്തെ ബിഹാറിലെ നിതീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച രാംദാസ് അത്തേവാലെ എപ്പോള്‍ വേണമെങ്കിലും എന്‍ ഡി എയിലേക്ക് മടങ്ങാമെന്ന് നിര്‍ദേശിച്ചിരുന്നു. 2022 ഓഗസ്റ്റില്‍ ആണ് നിതീഷ് കുമാര്‍ ബി ജെ പി സഖ്യം വിട്ട് മഹാഗത്ബന്ധനുമായി ചേര്‍ന്നത്. ഇതോടെ ബിഹാറിലെ എന്‍ ഡി എ സര്‍ക്കാര്‍ താഴെ വീഴുകയും മഹാഗത്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+