Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളാണോ 'ഇന്ത്യ'യെ നയിക്കുക? ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ചോദ്യത്തിന് മമതയുടെ മറുപടി ഇങ്ങനെ

കൊല്‍ക്കത്ത: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരായ പ്രതിപക്ഷ മുന്നണിയായ ഇന്ത്യയെ നയിക്കുമോ എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് പ്രസിഡന്റ് റനില്‍ വിക്രമസിംഗെ. സ്‌പെയിന്‍ സന്ദര്‍ശനത്തിന് പോകുന്ന മമത ബാനര്‍ജി ദുബായ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി റനില്‍ വിക്രമസിംഗെയുമായി കൂടിക്കാഴ്ച നടത്തിയത്.

'ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ, നിങ്ങള്‍ പ്രതിപക്ഷ സഖ്യത്തെ നയിക്കുമോ? ഞങ്ങള്‍ എല്ലാവരും ആശ്ചര്യത്തോടെ കാത്തിരിക്കുന്നു,' എന്നായിരുന്നു റനില്‍ വിക്രമസിംഗെ ചോദിച്ചത്. ഇതിനോട് മൈ ഗുഡ്‌നെസ് എന്നായിരുന്നു മമത ബാനര്‍ജി ആദ്യം പ്രതികരിച്ചത്. പിന്നീട് ചിരിച്ചുകൊണ്ട് അത് ജനങ്ങളുടെ ഇഷ്ടത്തെ ആശ്രയിച്ചിരിക്കുന്നു എന്നും മമത ബാനര്‍ജി പറഞ്ഞു.

2024 LOKSABHA ELECTION

ആളുകള്‍ ഞങ്ങളെ പിന്തുണച്ചാല്‍ നാളെ അധികാരത്തില്‍ എത്താന്‍ കഴിയും എന്ന ശുഭാപ്തി വിശ്വാസവും മമത ബാനര്‍ജി പ്രകടിപ്പിച്ചു. അതേസമയം നവംബറില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ബിസിനസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റിനെ മമത ബാനര്‍ജി ക്ഷണിച്ചു. മമത ബാനര്‍ജിയെ ശ്രീലങ്കയിലേക്ക് വിക്രമസിംഗെയും ക്ഷണിച്ചു. മമത ബാനര്‍ജിക്ക് വിക്രമസിംഗെ ഒരു പെയിന്റിംഗ് സമ്മാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഇന്ത്യാ മുന്നണിയുടെ മുഖം ആരായിരിക്കും എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, നിതീഷ് കുമാര്‍, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവരൊക്കെ സാധ്യതാ പട്ടികയില്‍ ഉണ്ട്. അതിനിടെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സഖ്യത്തിന്റെ ചര്‍ച്ചകള്‍ ചൊവ്വാഴ്ച ആരംഭിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സംയുക്ത റാലിയും പൊതുയോഗവും നടത്താന്‍ സഖ്യം തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആദ്യവാരം മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇന്ത്യാ സഖ്യം ആദ്യ പൊതുയോഗം നടത്തുക. വിലക്കയറ്റം, തൊഴിലില്ലായ്മ, ബി ജെ പി സര്‍ക്കാരിന്റെ അഴിമതി, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളില്‍ പൊതുയോഗം ഊന്നല്‍ നല്‍കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളും ഏകോപന സമിതി ചര്‍ച്ച ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടികളുടെ പ്രകടനവും ഓരോ സംസ്ഥാനത്തെയും ഏറ്റവും വലിയ പാര്‍ട്ടിയുടെ ശക്തിയും അടിസ്ഥാനമാക്കിയായരിക്കും സീറ്റ് പങ്കിടല്‍ ഫോര്‍മുല നിര്‍ണ്ണയിക്കുക. തെലങ്കാനയിലെ ബി ആര്‍ എസ്, ഒഡിഷയിലെ ബി ജെ ഡി, ആന്ധ്രാപ്രദേശിലെ വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ സഖ്യത്തിന്റെ ഭാഗമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+