ബിജെപിയുമായി സഖ്യമില്ല; ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് ഒറ്റക്ക് മത്സരിക്കുമെന്ന് ദേവഗൗഡ
ബെംഗളൂരു: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി എസ് സ്വതന്ത്രമായി മത്സരിക്കുമെന്ന് പാര്‍ട്ടി മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ. ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ദേവഗൗഡയുടെ പ്രതികരണം. ജെ ഡി എസ്, ബി ജെ പിയുമായി അടുത്ത് എന്‍ ഡി എയില്‍ എത്തിയേക്കും എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇത് തള്ളിക്കൊണ്ടാണ് ദേവഗൗഡയുടെ പ്രതികരണം. എന്നാല്‍ ബി ജെ പി സഖ്യം എന്നത് പൂര്‍ണമായി ജെ ഡി എസ് മേധാവി തള്ളിക്കളഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 'ഞങ്ങള്‍ അഞ്ചോ ആറോ മൂന്നോ രണ്ടോ സീറ്റ് നേടുമോ എന്നതല്ല പ്രശ്നം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കു. പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷം ശക്തരായ സ്ഥലങ്ങളില്‍ മാത്രമേ ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയുള്ളൂ,' ദേവഗൗഡ പറഞ്ഞു.

നിലവിലെ സാഹചര്യം അനുസരിച്ച് പാര്‍ട്ടിയുടെ ഭാവി നടപടി തീരുമാനിക്കുമെന്നും ദേവഗൗഡ പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടും കര്‍ണാടകയിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍ത്തതിനാല്‍ ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും ദേവഗൗഡ കുറ്റപ്പെടുത്തി. അതേസമയം പാര്‍ട്ടി അവസാനിക്കുമെന്ന് കരുതുന്നവര്‍ മിഥ്യധാരണയിലാണ് ജീവിക്കുന്നത് എന്ന് ദേവഗൗഡ പറഞ്ഞു.
1983 മുതല്‍ ഇന്നുവരെ ജെ ഡി എസ് നിലവിലുണ്ട്, അത് നിലനില്ക്കും എന്നും ദേവഗൗഡ പറഞ്ഞു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി എസും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിച്ചത്. അന്ന് കര്‍ണാടകയിലെ 28 ല്‍ 25 സീറ്റും ബി ജെ പി നേടിയിരുന്നു. ജെ ഡി എസും കോണ്‍ഗ്രസും ഓരോ സീറ്റ് വീതം നേടിയപ്പോള്‍ ബി ജെ പി പിന്തുണച്ച ഒരു സ്വതന്ത്രനും വിജയിച്ചു.
തുംകുരു ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ദേവഗൗഡ അടക്കം 2019 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ 224 അംഗ കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജെ ഡി എസ് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 19 സീറ്റില്‍ മാത്രമാണ് ജെ ഡി എസിന് ജയിക്കാനായിരുന്നത്. അതിനിടെ 19 എം എല്‍ എമാരും ഏഴ് എം എല്‍ സിമാരും മുതിര്‍ന്ന നേതാക്കളും കഴിഞ്ഞ ആഴ്ച യോഗം ചേര്‍ന്ന് ജില്ലകളില്‍ പ്രചാരണ പരിപാടികള്‍ നടത്തിയെന്നും ദേവഗൗഡ പറഞ്ഞു.
നേരത്തെ ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബി ജെ പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നു. ഇതാണ് അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും കൈകോര്‍ക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്. കഴിഞ്ഞ ദിവസം അനാദരവോടെയുള്ള പെരുമാറ്റത്തിന് 10 ബി ജെ പി എം എല്‍ എമാരെ കര്‍ണാടക നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ജെ ഡി എസും ബി ജെ പിയും സഭാ സമ്മേളനം ബഹിഷ്കരിച്ചിരുന്നു.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍











Click it and Unblock the Notifications