വനിത സംവരണ ബില്ല് ബിജെപിയെ തുണയ്ക്കുമോ? കോണ്‍ഗ്രസ് പ്രതീക്ഷ ഫലം കാണുമോ? - സർവേ പറയുന്നത്
ഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടന്നാല്‍ നരേന്ദ്ര മോദിയും ബിജെപിയും വലിയ വിജയമുണ്ടാക്കുമെന്ന് ഇന്ത്യ ടിവി- സി എന്‍ എസ് സർവ്വെ. വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയത് ഉള്‍പ്പെടേയുള്ള നടപടികള്‍ ബി ജെ പിക്ക് തുണയാകുമെന്നാണ് സർവ്വേയുടെ കണ്ടെത്തല്‍. അതേസമയം ഒ ബി സി വിഭാഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാനുള്ള ശ്രമമാണ് മറുപക്ഷത്ത് കോണ്‍ഗ്രസ് നടത്തുന്നത്.
സംവരണം അനുവദിക്കാത്തതിന് സർക്കാരിനെ ഒബിസി വിരുദ്ധരെന്ന് വിശേഷിപ്പിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം. ഒബിസികൾക്കുള്ള ക്വാട്ട വ്യവസ്ഥ ചെയ്യാതെ വനിതാ സംവരണ ബില്ല് നിയമനിർമ്മാണം അപൂർണ്ണമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നു. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒ ബി സികളുടെ പിന്തുണ ബി ജെ പിയുടെ അത്ര സ്വന്തമാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നാണ് ഇന്ത്യ ടിവി- സി എന്‍ എസ് സർവ്വെ പറയുന്നത്.

ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ സ്ത്രീകള്‍ ആർക്ക് വോട്ട് ചെയ്യും? 33% സംവരണം വന്നതോടെ സ്ത്രീകളുടെ വോട്ടിംഗ് രീതി മാറുമോ? സ്ത്രീ വോട്ടർമാർക്ക്, പ്രധാനമന്ത്രി മോദി എന്നത് ഒരു സ്വാധീന ഘടകമാണോ എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സർവ്വേയില്‍ ഉയർന്നത്.
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിവസം വോട്ടെടുപ്പ് നടന്ന 84 മണ്ഡലങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഒ ബി സി സ്ത്രീകൾ ഇപ്പോഴും എൻ ഡി എ സർക്കാരിനൊപ്പമാണ്. ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാൽ 57 ശതമാനം ഒബിസി സ്ത്രീകൾ എൻ ഡി എയ്ക്കും 30 ശതമാനം പേർ ഐ എൻ ഡി ഐ എയ്ക്കും 13 ശതമാനം മറ്റുള്ളവർക്കും വോട്ട് ചെയ്യുമെന്നാണ് സർവ്വേയുടെ പ്രവചനം.
ഒ ബി സി പുരുഷന്മാരുടെ കാര്യത്തിൽ, 56% പേർ എന്‍ ഡി എ - സഖ്യത്തിനും 31% പേർ ഇന്ത്യയ്ക്കും 13% മറ്റുള്ളവർക്കും വോട്ട് ചെയ്യും. മൊത്തം പിന്നാക്ക വോട്ടർമാരെ സംബന്ധിച്ചിടത്തോളം ശതമാനം മറ്റുള്ളവരുടേതിന് തുല്യമാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയും കേന്ദ്ര സർക്കാർ വീണ്ടും അധികാരത്തില്‍ വന്നേക്കാമെന്നും സർവ്വേ അവകാശപ്പെടുന്നു.












Click it and Unblock the Notifications