രാഹുല്‍ ഗാന്ധി ചെയ്യുന്നത് ജനാധിപത്യ വിരുദ്ധം, മാറി നില്ക്കട്ടെയെന്ന് പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും പരാജയപ്പെടുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പ്രശാന്ത് കിഷോര്‍. പിടിഐയുമായുള്ള അഭിമുഖത്തിലായിരുന്നു കിഷോറിന്റെ ഞെട്ടിക്കുന്ന പരാമര്‍ശം. രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയെ പിന്നില്‍ നിന്ന് നയിക്കുന്നത്. ആരൊക്കെ അധ്യക്ഷനായാലും പാര്‍ട്ടിയെ നയിക്കുന്നത് രാഹുല്‍ തന്നയൊണ്.
എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദമായി പോസിറ്റീവായിട്ടുള്ള ഫലങ്ങളൊന്നും രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനുണ്ടായിട്ടില്ലെന്നും കിഷോര്‍ ചൂണ്ടിക്കാണിച്ചു. കാര്യമായ വിജയങ്ങളൊന്നും ഇതുവരെ സ്വന്തമാക്കാത്ത രാഹുല്‍ പാര്‍ട്ടിയിലെ നിയന്ത്രണം വിട്ടുകൊടുക്കാനോ മറ്റൊരാളെ പാര്‍ട്ടിയെ നയിക്കാനോ അനുവദിക്കുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ കുറ്റപ്പെടുത്തി.

അധികാരം ഒഴിയാതെ രാഹുല്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളും ജനാധിപധ്യ വിരുദ്ധമാണ്. ഒരു ദശാബ്ദത്തോളം ചെയ്ത കാര്യങ്ങളൊന്നും ഗുണം ചെയ്തില്ലെങ്കില്‍ രാഹുല്‍ ഗാന്ധി മാറി നില്‍ക്കുന്നതാണ് പാര്‍ട്ടി ഏറ്റവും ഗുണകരമാവുക. മറ്റാരെങ്കിലും അഞ്ച് വര്‍ഷം കോണ്‍ഗ്രസിനെ ഭരിച്ച് നോക്കട്ടെ. സോണിയാ ഗാന്ധി 1991ല്‍ ഇത്തരത്തില്‍ മാറി നിന്നിരുന്നു.
പകരം നരസിംഹ റാവുവിനെ ചുമതലയേല്‍പ്പിച്ചിരുന്നു. ഒരേ കാര്യം തന്നെ പത്ത് വര്‍ഷത്തോളം ചെയ്തിട്ടും വിജയം നേടാനായില്ലെങ്കില്‍ ഒരു ഇടവേള എടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല. മറ്റാരെങ്കിലും ആ ജോലി ഏറ്റെടുത്ത് വിജയിപ്പിക്കാനായി നമുക്ക് മാറി കൊടുക്കാം. രാഹുലിന്റെ അമ്മ അത് ചെയ്തിട്ടുണ്ടെന്ന് മറക്കരുതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
നല്ല നേതാക്കള്‍ പോരായ്മ തിരിച്ചറിഞ്ഞ് സഹായം തേടും. എന്നാല്‍ രാഹുല്‍ ഗാന്ധി തനിക്ക് സഹായം വേണമെന്ന കാര്യം അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ കുറ്റപ്പെടുത്തി. ലോകത്താകെയുള്ള നല്ല നേതാക്കളെല്ലാം അവരുടെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാറുണ്ട്. സജീവമായി തന്നെ അക്കാര്യത്തില്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്.
രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അദ്ദേഹത്തിന് എല്ലാമറിയാം എന്ന നിലപാടാണ്. നിങ്ങള്‍ തന്നെ സഹായം തേടിയില്ലെങ്കില്‍ ആരും നിങ്ങളെ സഹായിക്കാന്‍ പോകുന്നില്ല. താന്‍ ശരിയാണെന്ന് കരുതുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ താന്‍ തന്നെ ശരിയെന്ന് കരുതുന്ന ഒരാളെയാണ് രാഹുല്‍ നിയമിക്കുന്നത്. അതൊരിക്കലും ശരിയാവില്ലെന്നും കിഷോര്‍ വ്യക്തമാക്കി.
2019ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് അറിയിച്ചു. എന്നാല്‍ രാഹുലിന്റെ വാക്കുകളും നടപടികളും ഒരുപാട് വ്യത്യാസം ഉണ്ട്. കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും കാര്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ അനുമതി ആവശ്യമാണ്. ഇത് അധികാരം അദ്ദേഹത്തിന്റെ കൈയ്യില്‍ തന്നെയാണ് എത്തിക്കുന്നത്.
പല കോണ്‍ഗ്രസ് നേതാക്കളും സ്വകാര്യമായി പാര്‍ട്ടിയില്‍ സ്വന്തമായി തീരുമാനം എടുക്കാനാവില്ലെന്ന് പറയാറുണ്ട്. ഒരു സീറ്റിലോ, സീറ്റ് വിഭജനത്തിലോ പോലും അത് നടക്കാറില്ലെന്നും, അതിനെല്ലാം രാഹുലിന്റെ അടക്കം അനുമതി ആവശ്യമാണെന്നും പറയാറുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്












Click it and Unblock the Notifications