ചിരാഗിനെ ഞെട്ടിച്ച് 22 നേതാക്കളുടെ രാജി, സീറ്റില്ലാത്തതില്‍ പ്രതിഷേധം; പിന്തുണ ഇന്ത്യ സഖ്യത്തിന്
ന്യൂഡല്‍ഹി: ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയെ ഞെട്ടിച്ച് രാജി. 22 നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. ഇവര്‍ക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. പശുപതി പരസിനെ അടക്കം ഒതുക്കി എന്‍ഡിഎയില്‍ ശക്തമായതായിരുന്നു എല്‍ജെപി. ചിരാഗ് പാസ്വാന്റെ നീക്കങ്ങള്‍ എല്ലാം തകര്‍ക്കുന്നതാണ് ഈ 22 പേരുടെ രാജി.
ടിക്കറ്റ് നിഷേധിച്ച തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ പറയുന്നത്. ബിജെപിയുമായുള്ള സഖ്യ പ്രകാരം അഞ്ച് സീറ്റ് നേരത്തെ പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. രാംവിലാസ് പാസ്വാന്റെ ഹാജിപൂര്‍ അടക്കം ബിജെപി ഇവര്‍ക്കാണ് നല്‍കിയത്. പശുപതി പരസും ഇപ്പോഴും ഈ നേതാക്കളും പാര്‍ട്ടി വിട്ടതോടെ ചിരാഗ് പ്രതിസന്ധിയിരിക്കുകയാണ്.

ചിരാഗ് പാസ്വാന് എല്ലാ ലോക്സഭാ സീറ്റും വിറ്റിരിക്കുകയാണെന്ന് പാര്‍ട്ടി വിട്ട നേതാക്കള്‍ ആരോപിച്ചു. ഇവര്‍ ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കുമെനന് അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ മന്ത്രി രേണു കുശ്വാഹ, മുന്‍ എംഎല്‍എയും എല്‍ജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ സതീഷ് കുമാര്‍, സംഘടന സെക്രട്ടറി രവീന്ദ്ര സിംഗ്, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ഡങ്കി, പ്രമുഖ നേതാക്കളായ അജയ് കുശ്വാഹ, സഞ്ജയ് സിംഗ് എന്നിവരെല്ലാം പാര്‍ട്ടി വിട്ടവരില്‍ വരും.
ചിരാഗ് പാസ്വാന് പാര്‍ട്ടിയിലെ പുറത്തുള്ളവര്‍ക്കാണ് സീറ്റ് നല്‍കുന്നതെന്ന് രേണു കുശ്വാഹ ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ടിക്കറ്റ് നല്‍കേണ്ടത്. അല്ലാതെ പാര്‍ട്ടിയെ അറിയാത്ത പുറത്തുനിന്നുള്ളവര്ക്കല്ലെന്നും രേണു പറഞ്ഞു.പാര്‍ട്ടിയില്‍ കഠിനാധ്വാനം ചെയ്യുന്ന പ്രവര്‍ത്തകര്‍ക്ക് അര്‍ഹിച്ച അംഗീകാരം ലഭിക്കുന്നില്ല. ഈ പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ച്, ചിരാഗിനെ നേതാവാക്കിയത് ഞങ്ങളാണെന്നും രേണു കുശ്വാഹ പറഞ്ഞു.
എല്‍ജെപിയിലെ വിമത നേതാക്കള്‍ ഇനി ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കുമെന്ന് സതീഷ് കുമാര്‍ വ്യക്തമാക്കി. ബീഹാറിലെ ജനങ്ങളെയാണ് ചിരാഗ് പാസ്വാന് വഞ്ചിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുപ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ പാര്ട്ടിയുടെആരുമല്ലാത്ത നേതാക്കള്‍ക്കാണ് എല്‍ജെപി അധ്യക്ഷന്‍ ടിക്കറ്റ് നല്‍കിയിരിക്കുന്നത്.ഇത് പാര്‍ട്ടി പ്രവര്‍ത്തരെ ഞെട്ടിച്ചിരിക്കുകയാണ്.
ചിരാഗ് പാസ്വാന് വേണ്ടി മുദ്രാവാക്യം വിളിച്ചവര്‍ പുതിയൊരു ബീഹാറാണ് സ്വപ്നം കണ്ടിരുന്നത്. അവരെയാണ് ചിരാഗ് വഞ്ചിരിച്ചിരിക്കുന്നതെന്നും സതീഷ് കുമാര്‍ പറഞ്ഞു. രാജ്യത്തെ രക്ഷിക്കാന്‍ ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കാനാണ് ഈ 22 നേതാക്കള്‍ തീരുമാനിച്ചിരിക്കുന്തനെന്നും സതീഷ് കുമാര്‍ വ്യക്തമാക്കി.
രവീന്ദ്ര സിംഗും ആരോപണം കടുപ്പിച്ചിട്ടുണ്ട്. ചിരാഗ് പാസ്വാന് സീറ്റുകള്‍ വിറ്റിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചിരാഗ് പാസ്വാന് ബീഹാറിലെ ജനങ്ങളോട് വൈകാരികമായ ഒരു കളിയാണ് കളിച്ചിരിക്കുന്നത്. ഞങ്ങളുടെ കഠിനാധ്വാനം കൊണ്ട് അഞ്ച് സീറ്റുകള്‍ അദ്ദേഹത്തിന് ലഭിച്ചു.
എന്നാല്‍ എല്ലാ സീറ്റുകളും ചിരാഗ് വിറ്റിരിക്കുകയാണ്. ബീഹാറിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തിന് മറുപടി നല്‍കുമെന്നും രവീന്ദ്ര സിംഗ് പറഞ്ഞു. വൈശാലി, ഹാജിപൂര്‍, സമസ്തിപൂര്‍, കഗാരിയ, ജമൂയി എന്നീ മണ്ഡലങ്ങളിലാണ് എല്‍ജെപി മത്സരിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications