Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഉടന്‍ വോട്ടര്‍ ഐഡി കാര്‍ഡ്? തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞത് ഇങ്ങനെ

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് ലഭ്യമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവര്‍ക്ക് പതിനെട്ട് വയസ്സായാലാണ് സ്വാഭാവികമായ പ്രക്രിയയിലൂടെ തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് ലഭ്യമാകുക. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്, വോട്ട് ചെയ്യാന്‍ പ്രായമായിട്ടുണ്ടെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് ലഭ്യമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അഡ്വാന്‍സായ അപേക്ഷികളിലൂടെയാണ് ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം അറിയിച്ചത്.

voters-id

പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും വോട്ട് ചെയ്യാന്‍ ആവശ്യമായ രേഖയാണ് തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്. യോഗ്യരായ വോട്ടര്‍മാര്‍ക്ക് ദേശീയ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അതേസമയം കലാപത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ വോട്ടര്‍മാര്‍ക്ക് അവരുടെ ക്യാമ്പുകളില്‍ ഇരുന്ന് വോട്ടുകള്‍ രേഖപ്പെടുത്താം.

കലാപത്തെ തുടര്‍ന്ന് പലര്‍ക്കും വീടുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് ക്യാമ്പുകളിലാണ് താമസം. മണിപ്പൂരില്‍ വോട്ടര്‍മാര്‍ക്കായി പ്രത്യേക രീതിയാണ് അവലംബിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ കുടിയേറ്റക്കാര്‍ക്കായുള്ള പദ്ധതിക്ക് സമാനമാണിതെന്നും രാജീവ് കുമാര്‍ പറഞ്ഞു. രാജ്യത്താകെ 97 കോടി വോട്ടര്‍മാരാണ് ഉള്ളത്.

അതേസമയം ലോക്‌സഭാ മണ്ഡലങ്ങളുടെ കാര്യത്തിലുള്ള ആശയക്കുഴപ്പത്തിലും രാജീവ് കുമാര്‍ വിശദീകരണം നല്‍കി. 543 സീറ്റല്ലെന്നും, ഇത്തവണ ഒരു സീറ്റ് അധികമുണ്ടെന്നും, 544 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനര്‍ത്ഥം പുതിയ മണ്ഡലം നിലവില്‍ വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെയാണ് ആശയക്കുഴപ്പം വന്നത്. അതായത് മണപ്പൂര്‍ രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. ഇതോടെ ലോക്‌സഭാ സീറ്റ് 544 ആയി ഉയരും. സഭയിലെ സീറ്റ് ഉയരില്ലെങ്കിലും മണ്ഡലത്തിലെ വോട്ടെടുപ്പ് രണ്ടായിട്ടാണ് പരിഗണിക്കുക. ഏപ്രില്‍ 19, 26 തിയതികളിലായിട്ടാണ് രണ്ട് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മണിപ്പൂരില്‍ നടക്കുക.

ഇന്നര്‍ മണിപ്പൂരും, ഔട്ടര്‍ മണിപ്പൂരിന്റെ ചില ഭാഗങ്ങളും ഏപ്രില്‍ 19ലെ ആദ്യ ഘട്ടത്തിലും, ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാം ഘട്ടത്തിലുമായി നടക്കും. ഔട്ടര്‍ മണിപ്പൂരിലെ ബാക്കി വരുന്ന ബൂത്തുകളിലെ വോട്ട് രണ്ടാം തവണയായിട്ടാണ് നടക്കുക. സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. ബിജെപിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടുമാണ് ഈ രണ്ട് സീറ്റുകളിലും വിജയിച്ചത്. ഔട്ടര്‍ മണിപ്പൂര്‍ സീറ്റ് ആദിവാസികള്‍ക്കായി സംവരണം ചെയ്ത മണ്ഡലമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+