കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് - ജനതാദള്‍ കൂട്ടുകെട്ട് ദുരന്തമായി മാറി.. ബിജെപി അപ്രതീക്ഷിത വിജയം ഇങ്ങനെ!

  • By Desk
Google Oneindia Malayalam News

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന പോലെ കര്‍ണാടകത്തിലും ബിജെപി തരംഗമാണ് ഉണ്ടായത്. വലിയ വിജയ പ്രതീക്ഷ കാത്തുസൂക്ഷിച്ചിരുന്ന കോണ്‍ഗ്രസ്-ജനതാദള്‍ കുട്ടുകെട്ടിന് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ആകെയുളള 28 സീറ്റുകളില്‍ 25ഉം നേടിക്കൊണ്ടാണ് ബിജെപി കര്‍ണാടകത്തില്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്.എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം.

ദീപ നിശാന്തിന് ഒരു ഷോഡ നാരങ്ങാ വെള്ളം: താര്യം രമ്യ ഹരിദാസ്, കോമാളി സുരേഷ് ഗോപി: ബെന്യാമിന്‍ദീപ നിശാന്തിന് ഒരു ഷോഡ നാരങ്ങാ വെള്ളം: താര്യം രമ്യ ഹരിദാസ്, കോമാളി സുരേഷ് ഗോപി: ബെന്യാമിന്‍

കോണ്‍ഗ്രസും ജെഡിഎസും സാധ്യത കല്‍പ്പിച്ചിരുന്ന ലോക്‌സഭ മണ്ഡലങ്ങളിലെല്ലാം വലിയ മുന്നേറ്റം തന്നെയാണ് ബിജെപി നടത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ആതിപത്യമുറപ്പിക്കാന്‍ സാധിച്ചതും കര്‍ണാടകത്തില്‍ നിന്നുംമാത്രമാണ്. കര്‍ണാടകത്തില്‍ ബിജെപി പ്രതീക്ഷിച്ച വിജയം നേടിയതിന്റെ കാരണം രാഷ്ട്രീയ നീരിക്ഷനായ ഡോ.സന്ദീപ് ശാസ്ത്രി തുറന്നുപറഞ്ഞിരുന്നു.

bjp

ബിജെപി നേതൃത്വം തന്നെയാണ് ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസുമായുളള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിക്ക് സാധിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മോശം പരാജയത്തിന്റെ ഒരു ശക്തമായ പ്രതിഫലനമാണിത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ദുരന്തമായി മാറി.

ഇത് ഞെട്ടിപ്പിക്കുന്ന ഒരു സാഹചര്യമാണെന്നത് കൊണ്ടുതന്നെ ഇപ്പോഴത്തെ കര്‍ണാടക സര്‍ക്കാരിന് ഒരു വെല്ലുവിളി ഉയര്‍ത്തുന്നു.കര്‍ണാടകത്തിലെ വടക്കന്‍ ഭാഗം മുഴുവനായി സ്വന്തമാക്കാന്‍ ബിജെപിക്കായി.ഇനി അവരുടെ ഒരേയൊരു ആശങ്ക ബാംഗ്ലൂര്‍ റൂറല്‍, വടക്ക്, മദ്ധ്യ കേന്ദ്രങ്ങളിലാണ്. കര്‍ണാടകയില്‍ തങ്ങളുടെ സര്‍ക്കാരിനെ നിലനിര്‍ത്താനായി കോണ്‍ഗ്രസിന് പുതിയ തന്ത്രങ്ങള്‍ പയറ്റേണ്ടി വരും. ഡോ സന്ദീപ് ശാസ്ത്രി വ്യക്തമാക്കി.

English summary
lok-sabha-election-results-2019-Congress jds alliance in Karnataka has been a tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X