Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപക്ഷം മുച്ചൂടും മുടിഞ്ഞു; ഈറ്റില്ലമായ കേരളത്തില്‍ വന്‍ ദുരന്തം... ബംഗാളും ത്രിപുരയും പോയി, ഇനി

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഇടതുപക്ഷം നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇടതുപക്ഷത്തിന്റെ നിലവിലെ ഏറ്റവും വലിയ പ്രതീക്ഷയായ കേരളത്തില്‍ ഒരു മണ്ഡലത്തില്‍ മാത്രം ആണ് സിപിഎം സ്ഥാനാര്‍ത്ഥി നേരിയ ലീഡെങ്കിലും നേടിയിട്ടുള്ളു. ബംഗാളിലേയും ത്രിപുരയിലേയും സ്ഥിതി അതീവ ദയനീയമാണ്. ബംഗാളില്‍ ഒരു സീറ്റില്‍ പോലും എല്‍ഡിഎഫ് മുന്നിലില്ല. ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പോവുകയും ചെയ്തു.

ഇടതുപക്ഷത്തിന് ആകെ പ്രതീക്ഷ നല്‍കുന്നത് ഇപ്പോള്‍ തമിഴ്‌നാട് മാത്രമാണ്. രണ്ട് മണ്ഡലങ്ങളില്‍ സിപിഎമ്മും രണ്ട് മണ്ഡലങ്ങളില്‍ സിപിഐയും ലീഡ് ചെയ്യുന്നുണ്ട് എന്നതാണ് ആശ്വാസം.

സിപിഎമ്മിന്റെ ഗതികേട്

സിപിഎമ്മിന്റെ ഗതികേട്

സിപിഎം യഥാര്‍ത്ഥത്തില്‍ അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത്. അന്തിമ ഫലത്തില്‍ വലിയ വ്യത്യാസം ഒന്നും ഇല്ലെങ്കില്‍ സിപിഎമ്മിന്റെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടും. പാര്‍ട്ടിയുടെ അവസാന ശക്തി കേന്ദ്രം എന്ന് കരുതപ്പെടുന്ന കേരളവും സിപിഎമ്മിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

രക്ഷ തമിഴ്‌നാട് മാത്രം

രക്ഷ തമിഴ്‌നാട് മാത്രം

കേരളത്തെ വച്ച് നോക്കുമ്പോള്‍ സിപിഎമ്മിന് വലിയ ശക്തിയൊന്നും ഇല്ലാത്ത സംസ്ഥാനമാണ് തമിഴ്‌നാട്. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇത്തവണ സിപിഎമ്മിന് രണ്ട് സീറ്റുകള്‍ കിട്ടിയേക്കും. കോയമ്പത്തൂരില്‍ പിആര്‍ നടരാജനും മധുരയില്‍ എസ് വെങ്കിടേശ്വരനും തരക്കേടില്ലാത്ത രീതിയില്‍ ലീഡ് ചെയ്യുന്നുണ്ട്.

ബംഗാള്‍ അടിമുടി പോയി

ബംഗാള്‍ അടിമുടി പോയി

ഒരുകാലത്ത് സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്ന ബംഗാള്‍ എന്താണ്ട് പൂര്‍ണമായും അവരെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ തവണ രണ്ട് സീറ്റുകളായിരുന്നു സിപിഎം ബംഗാളില്‍ നേടിയത്. എന്നാല്‍ ഇത്തവണ ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ത്രിപുരയില്‍ തഥൈവ

ത്രിപുരയില്‍ തഥൈവ

സിപിഎമ്മിന്റെ ഉരുക്കുകോട്ട ആയിരുന്ന ത്രിപുര കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേ അവരെ കൈവിട്ടിരുന്നു. രണ്ട് ലോക്‌സഭ മണ്ഡലങ്ങളാണ് ത്ര്ിപുരയില്‍ ഉള്ളത്. ഈ രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നത് ബിജെപിയാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്. സിപിഎമ്മിന് ഇത്തവണ ത്ര്ിപുരയില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

സിപിഐയും അധോഗതിയില്‍

സിപിഐയും അധോഗതിയില്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ ദയനീയ പ്രകടനം ആയിരുന്നു സിപിഐയുടേത്. കേരളത്തില്‍ നിന്ന് ജയിച്ച ഒരേയൊരു സീറ്റ് മാത്രമേ ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെ നോക്കുമ്പോള്‍ സിപിഐ ഇത്തവണ സീറ്റ് ഇരട്ടിയാക്കിയേക്കും. നാഗപട്ടണത്ത് എം സെല്‍വരാജും തിരുപ്പൂരില്‍ കെ സുബ്ബരായനും തരക്കേടില്ലാത്ത ഭൂരിപക്ഷം ഇപ്പോള്‍ തന്നെ സ്വന്തമാക്കിയിട്ടുണ്ട്.

ന്യൂനപക്ഷ ഏകീകരണം

ന്യൂനപക്ഷ ഏകീകരണം

കേരളത്തില്‍ ഇത്തവണ വലിയ തോതില്‍ ന്യൂനപക്ഷ ഏകീകരണം സംഭവിച്ചുവെന്നും വോട്ടുകള്‍ വ്യാപകമായി യുഡിഎഫ് ക്യാമ്പിലെത്തി എന്നും ആണ് വിലയിരുത്തപ്പെടുന്നത്. ശബരിമല സ്ത്രീ പ്രവേശന വിവാദവും സിപിഎമ്മിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഇതെല്ലാം തിരഞ്ഞെടുപ്പ് ഫലത്തെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്.

ബംഗാളില്‍ പറ്റിയത്

ബംഗാളില്‍ പറ്റിയത്

ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായത്. സഖ്യം വിജയിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, കഴിഞ്ഞ തവണത്തെ സീറ്റുകളെങ്കിലും നിലനിര്‍ത്താന്‍ സിപിഎമ്മിന് സാധിക്കുമായിരുന്നു.

Recommended Video

cmsvideo
    കേരളത്തിൽ യുഡിഎഫ് തരംഗം, 20 മണ്ഡലങ്ങളിലും ലീഡ്
    രാഹുല്‍ ഇഫക്ട്

    രാഹുല്‍ ഇഫക്ട്

    കേരളത്തില്‍ ഇത്തവണ രാഹുല്‍ ഗാന്ധി ഫാക്ടറും നിര്‍ണായകമായി. ന്യൂനപക്ഷ ഏകീകരണത്തിന് വഴിവച്ചത് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധി കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്ക് എത്തിക്കഴിഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+