Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയുടെ അമേഠി ബിജെപി പിടിച്ചെടുത്തത് ഇങ്ങനെ, കോണ്‍ഗ്രസിന് പിഴച്ചത് ഒരേയൊരു കാര്യത്തില്‍

ദില്ലി: അമേഠി കോണ്‍ഗ്രസില്‍ നിന്ന് പോയതിന്റെ ആഘാതത്തിലാണ് പാര്‍ട്ടി. എന്തൊക്കെ പിഴവുകള്‍ സംഭവിച്ചു എന്ന് അവര്‍ക്ക് ഇപ്പോഴും ഉറപ്പായിട്ടില്ല. എന്നാല്‍ ബിജെപി ഇക്കാര്യത്തില്‍ വന്‍ ആവേശത്തിലാണ്. രാഹുല്‍ ഗാന്ധിയെ വീഴ്ത്തിയ സ്മൃതി ഇറാനിക്ക് കേന്ദ്ര സര്‍ക്കാരില്‍ വന്‍ പദവികള്‍ തന്നെ നല്‍കാനാണ് മോദി തീരുമാനിച്ചിരിക്കുന്നത്. ഇനി കോണ്‍ഗ്രസിനൊരു തിരിച്ച് വരവ് അമേഠിയില്‍ ഉണ്ടാവില്ലെന്നാണ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം രാഹുലിനെ ഈ തോല്‍വി വലിയ രീതിയില്‍ ബാധിക്കുമെന്ന് ഉറപ്പാണ്. ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തി കാണിച്ചിരുന്ന രാഹുലിന് അതിന്റെ പൊലിമ നിര്‍ത്താന്‍ പോലും സാധിച്ചില്ലെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ആരോപണം. എന്നാല്‍ രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരേയൊരു വീഴ്ച്ചയാണ് ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്.

രാഹുലില്‍ താല്‍പര്യമില്ല

രാഹുലില്‍ താല്‍പര്യമില്ല

2014ന് ശേഷം രാഹുല്‍ ഗാന്ധിയില്‍ അമേഠിയിലെ ജനങ്ങള്‍ക്ക് താല്‍പര്യം കുറഞ്ഞ് വരികയാണ്. കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതോടെ മണ്ഡലത്തിലെ കാര്യങ്ങളിലുള്ള ശ്രദ്ധ തീരെ കുറഞ്ഞെന്ന് ബിജെപി നേരത്തെ മനസ്സിലാക്കിയിരുന്നു. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്യുമെന്നാണ് രാഹുല്‍ പ്രതീക്ഷിച്ചത്. പക്ഷേ അഞ്ച് വര്‍ഷം കൊണ്ട് ഓരോ ബൂത്തിലും കോണ്‍ഗ്രസ് അനുകൂല വോട്ടര്‍മാരെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ സ്മൃതി ഇറാനിക്ക് സാധിച്ചിരുന്നു.

കൂട്ടകൊഴിഞ്ഞുപോക്ക്

കൂട്ടകൊഴിഞ്ഞുപോക്ക്

കോണ്‍ഗ്രസിനുള്ളില്‍ വലിയൊരു വിഭാഗം രാഹുലിന് എതിരായിരുന്നു. ഒന്നാമത്തെ കാര്യം അദ്ദേഹത്തിന് അവരുമായുള്ള അടുപ്പക്കുറവായിരുന്നു. പലരും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോവുകയും ചെയ്തു. ഇവര്‍ സ്മൃതി ഇറാനിക്ക് വേണ്ടി ജാതി വോട്ടുകളെ ഒന്നിപ്പിച്ചു. കോണ്‍ഗ്രസിനെ കാലങ്ങളായി പിന്തുണച്ചിരുന്നു. ബ്രാഹ്മണര്‍ അടക്കമുള്ള മുന്നോക്ക വിഭാഗം ആദ്യമായി കൈവിട്ടത് അമേഠി ബിജെപിക്കൊപ്പം പോകുന്നതിന് പ്രധാന കാരണമായി.

നാണക്കേടുമായി രാഹുല്‍

നാണക്കേടുമായി രാഹുല്‍

അമേഠിയുടെ കണക്ക് നോക്കുകയാണെങ്കില്‍ ഒരുകാലത്തും ഗാന്ധി കുടുംബത്തിന് ഇവിടെ വെല്ലുവിളി നേരിടേണ്ടി വന്നിട്ടില്ല. 2004, 2009, 2014 വര്‍ഷങ്ങളില്‍ രാഹുല്‍ ഇവിടെ വിജയം നേടിയിരുന്നു. ഇത്തവണ 55000 വോട്ടിന് മുകളിലുള്ള തോല്‍വി രാഹുലിന്റെ സ്വപ്‌നത്തില്‍ പോലുമില്ലായിരുന്നു. ഗാന്ധി കുടുംബത്തിലെ ഒരാള്‍ ഇവിടെ പരാജയപ്പെട്ടത് അടിയന്തരാവസ്ഥയ്ക്ക് ശേഷം മാത്രമാണ്. അത് സഞ്ജയ് ഗാന്ധിയാണ്. പിന്നീട് സഞ്ജയ് തന്നെ ഈ മണ്ഡലം പിടിച്ചെടുത്തും. പിന്നീട് രാജീവ് ഗാന്ധിയും ക്യാപ്റ്റന്‍ സതീഷ് ശര്‍മയും ഈ മണ്ഡലം നിലനിര്‍ത്തി. അതിനിടയില്‍ വീണത് ഒരിക്കല്‍ മാത്രം.

പിഴച്ചത് ഒന്നില്‍ മാത്രം

പിഴച്ചത് ഒന്നില്‍ മാത്രം

രാഹുല്‍ ഗാന്ധിക്ക് ഒരേയൊരു കാര്യത്തില്‍ മാത്രമാണ് പിഴച്ചത്. മണ്ഡലത്തില്‍ രാഹുല്‍ സജീവമല്ലായിരുന്നു. ഏറ്റവും ദുര്‍ബലമായ അവസ്ഥയില്‍ കോണ്‍ഗ്രസ് നില്‍ക്കുമ്പോള്‍, അതിന്റെ അധ്യക്ഷന്‍ മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് ഏറ്റവും വലിയ തിരിച്ചടിയാവുമെന്ന കാര്യം രാഹുല്‍ തിരിച്ചറിഞ്ഞില്ല. മണ്ഡലമോ, ജനങ്ങളെയോ നേരിട്ട് കാണാന്‍ തയ്യാറാവാത്ത ഒരാളെ ഞങ്ങള്‍ എന്തിന് വിജയിപ്പിക്കണമെന്ന് ബുരോലിയ ഗ്രാമത്തിലെ വോട്ടര്‍മാര്‍ ചോദിക്കുന്നു. ബുരോലിയ ഗ്രാമം രാഹുല്‍ മൂന്ന് വര്‍ഷം മുമ്പാണ് സന്ദര്‍ശിച്ചത്. പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല.

പ്രിയങ്കയ്ക്കും വീഴ്ച്ച

പ്രിയങ്കയ്ക്കും വീഴ്ച്ച

പ്രിയങ്ക ഗാന്ധിയായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണങ്ങളെ നയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇരുവരും ദേശീയ തലത്തില്‍ തിരക്കിലായിരുന്നു. രാഹുല്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നില്ലെന്ന തോന്നലും, മണ്ഡലം ഉപേക്ഷിക്കുമെന്ന ബിജെപിയുടെ പ്രചാരണവും ജനങ്ങള്‍ വിശ്വസിച്ചെന്ന് നര ഗ്രാമത്തിലുള്ളവരും പറയുന്നു. പ്രാദേശിക നേതാക്കളെ വെച്ചുള്ള കോണ്‍ഗ്രസ് പ്രചാരണം ജനങ്ങളില്‍ യാതൊരു ആവേശവും കൊണ്ടുവന്നില്ല. ഇത് കാരണം പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ പോലും ബിജെപിയിലേക്ക് പോയി.

പിഴവില്ലാതെ ബിജെപി

പിഴവില്ലാതെ ബിജെപി

കോണ്‍ഗ്രസിന് ഏറ്റവും മോശം സംഘടനാ സംവിധാനമാണ് അമേഠിയിലുള്ളത്. ഇതിനെ വെല്ലാന്‍ ബിജെപി അധികാരം ഉപയോഗിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങള്‍ ബിജെപി നേടിയതോടെ കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു. ബിജെപിയുടെ നാല് എംഎല്‍എമാര്‍ ചേര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെ പിന്നെയും ദുര്‍ബലമാക്കി. ബിഎസ്പിയില്‍ നിന്ന് എത്തിയ ചന്ദ്രപ്രകാശ് മിശ്രയെ ഉപയോഗിച്ചാണ് രാഹുലിന്റെ വീഴ്ച്ച സ്മൃതി ഇറാനി ഉറപ്പിച്ച.് ഇയാള്‍ 2004ല്‍ രാഹുലിനെതിരെ മത്സരിച്ച് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു.

ഇനിയൊരു തിരിച്ചുവരവില്ല

ഇനിയൊരു തിരിച്ചുവരവില്ല

അമേഠയില്‍ ഇനി രാഹുലിനൊരു തിരിച്ച് വരവ് ഉണ്ടാകില്ല. ദളിത്, ഒബിസി, പിന്നോക്ക വോട്ടുകളില്‍ ബിജെപി നേടിയ സ്വാധീനം ഇത് ഉറപ്പിക്കുന്നതാണ്. താക്കൂര്‍, ബ്രാഹ്മണര്‍ എന്നിവരും ബിജെപിക്കൊപ്പം പോയി. ജാന്‍ ബഹാദൂര്‍ സിംഗ്, ദിരു ത്രിപാഠി, ഗജാദര്‍ സിംഗ്, ആശിഷ് ത്രിപാഠി, രാജേഷ് മസല, ശ്രീറാം ക്രാന്തികാരി എന്നിങ്ങനെ വിവിധ പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കള്‍ അടുത്തിടെ ബിജെപിയിലെത്തിയിരുന്നു. ഇവര്‍ രാഹുലിനെ പരാജയപ്പെടുത്താന്‍ സകല ബൂത്തുകളെയും ഉപയോഗിച്ചിരുന്നു.

Recommended Video

cmsvideo
    രാഹുലിനെ അമേഠി കൈവിട്ടപ്പോള്‍ വയനാട് നെഞ്ചേറ്റി
    അമേഠി നേതൃത്വം

    അമേഠി നേതൃത്വം

    രാഹുലിന്റെ വീഴ്ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് അമേഠി കോണ്‍ഗ്രസ് പ്രസിഡന്റ് യോഗേന്ദ്ര മിശ്രയാണ്. ദീപക് സിംഗ്, ചന്ദ്രകാന്ത് ദുബെ എന്നിവരും ഇതിന് കാരണക്കാരാണ്. ഇവര്‍ രാഹുലിനെ ജനങ്ങളുമായി സംവദിക്കുന്നതില്‍ നിന്ന് അകറ്റി. ഇത് ജില്ലാ നേതൃത്വത്തിനും അറിയുന്ന കാര്യമാണ്. ഇവിടെ റോഡുകള്‍, വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പുകള്‍, കേന്ദ്രീയ വിദ്യാലയം, എന്നീ പദ്ധതികള്‍ ബിജെപിയും സ്മൃതി ഇറാനിയും ചേര്‍ന്നാണ് കൊണ്ടുവന്നത്. ബിജെപിയുടെ പ്രാദേശിക നേതൃത്വം സ്മൃതിയെ കൂടുതല്‍ ജനപ്രിയമാക്കുന്നതിന് സഹായിച്ചിരുന്നു. ഇതാണ് രാഹുലിന് അമേഠിയില്‍ ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഉറപ്പിക്കാന്‍ കാരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+