Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററിലൂടെയുള്ള ഉപദേശം വേണ്ട; എംപിമാരോട് സ്പീക്കർ, കൊട്ട് മഹുവയ്ക്ക്

ന്യുഡൽഹി: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഉപദേശം വേണ്ടെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർല. സ്പീക്കർ എന്ന നിലയിൽ അംഗങ്ങൾക്ക് സംസാരിക്കാൻ സഭയിൽ സമയം നൽകുന്നുണ്ട്.

എന്നാൽ ചില അംഗങ്ങൾ ട്വിറ്റർ വഴിയാണ് കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർക്കെതിരെ ഇത്തരം ആരോപണങ്ങൾ സഭാംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം എംപിമാരോട് പറഞ്ഞു.

bjp new

തൃണമൂൽ നേതാവ് മഹുവ മോയ്ത്രയെ ഉദ്ദേശിച്ചായിരുന്നു ബിർലയുടെ പരാമർശം. സെഷനിടെ ചോദ്യോത്തരവേളയിൽ വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യയോട് ചോദ്യം ചോദിക്കാൻ മൊയ്ത്രയ്ക്ക് സ്പീക്കർ സമയം അനുവദിച്ചു. അതിനിടെയാണ് സ്പീക്കർ ട്വിറ്ററിനെ കുറിച്ച് പ്രതിപാദിച്ചത്.

ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിനിടെ പ്രിസൈഡിങ്ങ് ഓഫീസർ തനിക്ക് സംസാരിക്കാൻ അവസരം നൽകിയില്ല എന്നാരോപിച്ച് മൊയ്ത്ര ട്വീറ്റ് ചെയ്തിരുന്നു. മൊയ്ത്രയുടെ പെരുമാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ബിർല, ചെയറിന്റെ അകത്തും പുറത്തും ഇത്തരം അഭിപ്രായം പറയുന്നത് സഭയുടെ അന്തസ്സും മര്യാദയും ലംഘിക്കുന്നതാണെന്നും സാമൂഹികമാധ്യമങ്ങളിൽ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

മൊയ്‌ത്രയുടെ പെരുമാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ബിർള, സോഷ്യൽ മീഡിയയിലോ മറ്റെവിടെയെങ്കിലുമോ അത്തരം അഭിപ്രായങ്ങൾ ഒഴിവാക്കണമെന്നും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+