ധൈര്യമുണ്ടെങ്കില്‍ ഇറങ്ങി വാടാ, ലോക്‌സഭയില്‍ കൈയ്യാങ്കളിയിലേക്ക് എത്തി വാക്‌പോര്, കാരണം ഇതാണ്
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ കുറിച്ച് ലോക്‌സഭയില്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ വാക്‌പോര്. വലിയ വിവാദങ്ങളിലേക്കാണ് ചര്‍ച്ച ചെന്നെത്തിയത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ പരാമര്‍ശങ്ങളാണ് വിവാദത്തിലായത്. പ്രസംഗത്തിനിടെ ഖലിസ്ഥാന്‍ തീവ്രവാദി അമൃത്പാല്‍ സിംഗിനെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു ചന്നിയുടെ പരാമര്‍ശം.
മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബിജെപി എംപിയുമായ രവനീത് സിംഗ് ബിട്ടുവിനെതിരെയും ചന്നി പരാമര്‍ശം നടത്തി. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്‍ സിംഗിന്റെ പേരക്കുട്ടിയാണ് രവനീത് ബിട്ടു. ബിയാന്‍ സിംഗ് രക്തസാക്ഷിയാണ്. എന്നാല്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ മരിച്ചത് ബിട്ടു ബിജെപിയില്‍ ചേര്‍ന്നപ്പോഴാണെന്നും ചന്നി പറഞ്ഞു.

ബിയാന്‍ സിംഗ് ചണ്ഡീഗഡിലെ ചാവേറാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് ഭരണവും ഇപ്പോഴത്തെ നരേന്ദ്ര മോദി സര്‍ക്കാരും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. ആകെയുള്ള വ്യത്യാസം നിറത്തിലുള്ളതാണ്. ഏകാധിപത്യ സ്വഭാവമാണ് മോദി സര്‍ക്കാരിനുള്ളതെന്നും ചന്നി തുറന്നടിച്ചു. അതേസമയം ചന്നിയുടെ പരാമര്‍ശങ്ങള്‍ ബിട്ടുവിനെ ചൊടിപ്പിച്ചിരുന്നു.
എന്റെ മുത്തച്ഛന്‍ ഒരു പാര്‍ട്ടിക്ക് വേണ്ടിയല്ല രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചതെന്ന് ബിട്ടു പറഞ്ഞു. പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ പണമുണ്ടാക്കിയ മുഖ്യമന്ത്രിയാണ് ചന്നി. ലൈംഗികാതിക്രമ കേസും അദ്ദേഹത്തിനെതിരെയുണ്ട്. നിറത്തിന്റെ കാര്യം അദ്ദേഹം സൂചിപ്പിച്ചത് സോണിയാ ഗാന്ധിയെ കുറിച്ചായിരിക്കും. സോണിയ ഏത് രാജ്യത്ത് നിന്നാണ് വന്നതെന്ന് ആദ്യം കോണ്‍ഗ്രസ് തെളിയിക്കട്ടെ എന്നും ബിട്ടു പരിഹസിച്ചു.
അതേസമയം സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെ ബിട്ടുവിനെതിരെ പോര്‍വിളിയുമായി പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ധൈര്യമുണ്ടെങ്കില്‍ ഇങ്ങോട്ട് വാടാ എന്നായിരുന്നു പോര്‍വിളി. ഈ സമയം ബിട്ടു വെല്ലുവിളി ഏറ്റെടുത്ത് പിന്നാലെ പോവുകയും ചെയ്തു. എന്നാല്‍ രാജ്‌നാഥ് സിംഗ് അദ്ദേഹത്തെ തടയുകയായിരുന്നു. സമാധാനം പാലിക്കാന്‍ അദ്ദേഹത്തോട് പ്രതിരോധ മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
ബിട്ടു മൂന്ന് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. ലുധിയാനയില്‍ നിന്ന് മത്സരിച്ച ബിട്ടു നേരത്തെ തോറ്റിരുന്നു. പക്ഷേ അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സഹമന്ത്രി സ്ഥാനവും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.
അതേസമയം ചന്നിയുടെ പരാമര്‍ശമാണ് ഇതിനിടെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. അമൃതപാല്‍ സിംഗിനെ ജയിലില്‍ ഇട്ടത് അടിയന്തരാവസ്ഥയോടാണ് ചന്നി താരതമ്യം ചെയ്തത്. ചന്നിയുടെ പരാമര്‍ശം ലോക്‌സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു. കോണ്‍ഗ്രസിന് ഖലിസ്ഥാന്‍വാദികളോട് മൃദുസമീപനമാണെന്ന് ബിജെപി ആരോപിച്ചു.
ഇന്ദിരാ ഗാന്ധിയെ വധിച്ചത് ഖലിസ്ഥാനികളാണ്. എന്നിട്ടും കോണ്‍ഗ്രസിന് സ്‌നേഹം അവരോടാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. രാഹുല്‍ ഇതിന് ഉത്തരം പറയണമെന്നും പൂനാവാല ആവശ്യപ്പെട്ടു. അതേസമയം ചന്നിയുടെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന്റേതല്ല, അദ്ദേഹത്തിന്റെ വ്യക്തിപരമായ പരാമര്‍ശം മാത്രമാണെന്നും ജയറാം രമേശ് പറഞ്ഞു.












Click it and Unblock the Notifications