കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ വരുന്നു കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്... റായ്ബറേലിയില്‍ സോണിയക്ക് പകരം പ്രിയങ്ക?

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് പോലെ ആകില്ല ഇത്തവണത്തേത് എന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. അന്ന് നരേന്ദ്ര മോദി പ്രഭാവത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം നിശ്ചേതരായിപ്പോയിരുന്നു എങ്കില്‍, ഇപ്പോള്‍ കാണുന്നത് ഏവരുടേയും ഉയിര്‍ത്തെഴുന്നേല്‍പ്പാണ്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി കരുത്ത് തെളിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ സഹോദരി പ്രിയങ്ക വദ്ര എന്ന പ്രിയങ്ക ഗാന്ധിയേയും രംഗത്തിറക്കിക്കഴിഞ്ഞു രാഹുല്‍.

ഒരുവേള രാഹുലിനെ മാറ്റി പ്രിയങ്കയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന് പോലും കോണ്‍ഗ്രസ്സില്‍ മുറവിളി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, പ്രിയങ്കയും നേതൃനിരയിലേക്ക് എത്തിയിരിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കുമോ എന്നാണ് ചോദ്യം.

പ്രിയങ്ക നേതാവ്

പ്രിയങ്ക നേതാവ്

പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ആയാണ് പ്രിയങ്കയെ നിയമിച്ചിട്ടുള്ളത്.

ഉത്തര്‍ പ്രദേശ് ഇളക്കിമറിക്കാന്‍

ഉത്തര്‍ പ്രദേശ് ഇളക്കിമറിക്കാന്‍

യുപി പിടിച്ചാല്‍ ഇന്ത്യ പിടിച്ചതിന് തുല്യമാണ് എന്നാണ് പറയുക. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിയുടെ തന്ത്രവും ഇത് തന്നെ ആയിരുന്നു.

എന്നാല്‍ കഴിഞ്ഞ തവണയും പ്രിയങ്ക ഗാന്ധി പ്രചാരണത്തിനിറങ്ങിയപ്പോള്‍ യുപിയില്‍ കോണ്‍ഗ്രസ് വലിയ ആവേശത്തില്‍ ആയിരുന്നു. ഇത്തവണ പാര്‍ട്ടി ചുമതലയുമായി പ്രിയങ്ക എത്തുമ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷകള്‍ ഏറെയാണ്.

സോണിയ മാറും, പ്രിയങ്ക മത്സരിക്കും?

സോണിയ മാറും, പ്രിയങ്ക മത്സരിക്കും?

സോണിയ ഗാന്ധിയ്ക്ക് പകരം റായ് ബറേലിയില്‍ ഇത്തവണ പ്രിയങ്ക മത്സരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ അത് കോണ്‍ഗ്രസ്സിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കും.

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ആളാണ് സോണിയ ഗാന്ധി. കഴിഞ്ഞ ഒമ്പത് മാസമായി സോണിയ റായ് ബറേലിയില്‍ സന്ദര്‍ശനം നടത്തിയത്. ഈ സാഹചര്യത്തില്‍ സോണിയ പിന്‍മാറി പ്രിയങ്കയെ റായ് ബറേലിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ദിര മത്സരിച്ച മണ്ഡലം

ഇന്ദിര മത്സരിച്ച മണ്ഡലം

ഇന്ദിര ഗാന്ധി രണ്ട് തവണ മത്സരിച്ച ജയിച്ച മണ്ഡലം ആണ് റായ് ബറേലി. 1967 ലും 1971 ലും. എന്നാല്‍ 1977 ലെ തിരഞ്ഞെടുപ്പില്‍ ഭാരതീയ ലോക് ദള്‍ സ്ഥാനാര്‍ത്ഥി രാജ് നാരായണ് മുന്നില്‍ ഇന്ദിരയ്ക്ക് അടി പതറി. അമ്പത്തി അയ്യായിരത്തില്‍ പരം വോട്ടുകള്‍ക്കായിരുന്നു അന്ന് ഇന്ദിര പരാജയപ്പെട്ടത്. അതിന് ശേഷം ഇന്ദിര റായ് ബറേലിയില്‍ മത്സരിച്ചിട്ടില്ല.

സോണിയയുടെ മണ്ഡലം

സോണിയയുടെ മണ്ഡലം

സജീവ രാഷ്ട്രീയത്തിലിറങ്ങിയ സോണിയ ഗാന്ധി തിരഞ്ഞെടുത്തത് റായ് ബറേലി ആയിരുന്നു. 1999 മുതല്‍ സോണിയ തന്നെയാണ് ഇവിടെ നിന്ന് വിജയിച്ചിട്ടുള്ളത്. ഇത്തവണ പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ അത് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ മറ്റൊരു അധ്യായമാകും.

English summary
Loksabha Election 2019: Priyanka Gandhi may contest in Rae Bareli, not Sonia citing health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X