കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ റാലി കാരണം കൃഷി നശിച്ചെന്ന് പരാതി...

  • By Muralidharan
Google Oneindia Malayalam News

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി കാരണം തനിക്ക് വലിയ നഷ്ടം സംഭവിച്ചതായി കര്‍ഷകന്റെ പരാതി. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. സുരേഷ് പര്‍മാര്‍ എന്ന കൃഷിക്കാരനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മോദിയുടെ റാലിക്ക് സ്ഥലം തയ്യാറാക്കുന്നതിന് വേണ്ടി തനിക്ക് വളരെ നേരത്തെ വിളവെടുപ്പ് നടത്തേണ്ടി വന്നു എന്നാണ് ഇയാള്‍ പറയുന്നത്.

ഫെബ്രുവരി 18 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ സെഹോറില്‍ എത്തുന്നത്. റാലി നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനരികിലായിട്ടാണത്രെ സുരേഷ് പര്‍മാറിന്റെ കൃഷിഭൂമി. 15 ഏക്കര്‍ സ്ഥലമാണ് ഇയാള്‍ക്ക് ഉള്ളത്. ഇവിടെ ഗോതമ്പ് നട്ടിരിക്കുകയായിരുന്നു. റാലിക്ക് വേണ്ടി സ്ഥലം വൃത്തിയാക്കണം എന്ന് പറഞ്ഞ് ആളുകള്‍ ഇയാളെക്കൊണ്ട് സ്ഥലം ഒഴിപ്പിക്കുകയായിരുന്നത്രെ.

narendra-modi

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തന്നോട് ഭൂമി ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഇയാള്‍ പറയുന്നു. ഒന്നുകില്‍ ഇപ്പോള്‍ വിളവെടുക്കുക അല്ലെങ്കില്‍ കൃഷി മുഴുവനായും നശിപ്പിക്കും എന്നാണത്രെ ജില്ലാ ഉദ്യോഗസ്ഥര്‍ സുരേഷ് പര്‍മാറിനോട് പറഞ്ഞത്. കൃഷി നശിക്കുന്നതിലും നല്ലത് നേരത്തെ വിളവെടുക്കുന്നതാണ് എന്ന് കരുതിയാണ് താന്‍ വിളവെടുപ്പിന് മുതിര്‍ന്നതെന്നും ഇയാള്‍ പത്രപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ തങ്ങള്‍ ആരോടും ഭൂമി ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ പറഞ്ഞു. ആരോപണങ്ങള്‍ അസംബന്ധമാണ്. ബി ജെ പിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ നഷ്ടപ്പെട്ട കൃഷിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുരേഷ് പര്‍മാറുടെ അനന്തിരവനായ കപില്‍ എന്‍ ഡി ടി വിയോട് സംസാരിക്കവേ ആവശ്യപ്പെ്ട്ടു.

English summary
Lost crops because Of PM Modi's rally, alleges Madhya Pradesh farmer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X