Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയിച്ച് ഒന്നായി, ഒടുവില്‍ ഭര്‍ത്താവിനെ കൊന്ന് ഭാര്യ ജീവനൊടുക്കി

മൈസൂരു: വീട്ടുകാരെയും ബന്ധുക്കളയും എതിര്‍ത്ത് പ്രണയ വിവാഹം കഴിച്ച ദമ്പതിമാരുടെ ജീവിത്തിന് ദുരന്തപൂര്‍ണമായ അവസാനം. മൈസൂരുവിലെ സരസ്വതിപുരത്താണ് സംഭവം. 15 മാസം മുന്‍പ് പ്രണയിച്ച് വിവാഹിതരായവരാണ് ദമ്പതിമാര്‍. ദാമ്പത്യ കലഹത്തെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

സത്യനാരായണ (25) എന്ന യുവാവിനെയാണ് ഭാര്യയായ മനസ്വിനി (23) വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മനസ്വിനി ആത്മഹത്യ ചെയ്തു. രണ്ട് ജാതിയില്‍പെട്ടവരായിരുന്നു ദമ്പതിമാര്‍. അതിനാല്‍ തന്നെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതം നല്‍കിയില്ല. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവുകയും വാടകയ്ക്ക് വീടെടുത്ത് താമസിയ്ക്കുകയുമായിരുന്നു ദമ്പതിമാര്‍.

Manaswini, Sathyanarayana

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് യുവാവ്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് യുവതി. വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. എന്നാല്‍ അടുത്തിടെ സത്യനാരായണ വീട്ടുകാരുമായി അടുത്തു. മനസ്വിനിയെ ഉപേക്ഷിച്ച് സ്വന്തം ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ യുവാവിനെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. ക്രമേണ ദമ്പതിമാര്‍ക്കിടയിലെ കലഹവും വര്‍ധിച്ചു. ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് ഭാര്യയും, ഭാര്യയ്‌ക്കെതിരെ മാനസിക പീഡനത്തിന് ഭര്‍ത്താവും കേസ് നല്‍കി. ബന്ധം വിവാഹമോചനത്തിലേയ്ക്ക് അടുക്കുന്നതിന് മുമ്പാണ് കൊലപാതകം.

തന്റെ അച്ഛനെയും അമ്മയെയും താന്‍ വഞ്ചിയ്ക്കുകയായിരുന്നെന്ന് മനസ്വിനി വീട്ടുടമസ്ഥയ്‌ക്കെഴുതിയ ആത്മഹത്യകുറിപ്പില്‍ പറയുന്നു. താന്‍ ആത്മഹത്യ ചെയ്താലും ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് സുഖമായി ജീവിയ്ക്കും അതിനാലാണ് കൊലപ്പെടുത്തിയതെന്നും മനസ്വിനി കത്തില്‍ പറയുന്നു.

ആത്മഹത്യ ചെയ്ത കാര്യം ബന്ധുക്കളെ അറിയിക്കരുതെന്നും ആരും അറിയാതെ മൃതദേഹം മറവ് ചെയ്യണമെന്നും യുവതി കത്തില്‍ ആവശ്യപ്പെടുന്നു. വീട്ടില്‍ കൊലപാതകവും ആത്മഹത്യയും ചെയ്തതിന് ഉടമസ്ഥയോട് മാപ്പപേക്ഷിയ്ക്കുന്നതായും കത്തില്‍ പറയുന്നു. ഇനി പുതിയ താമസക്കാര്‍ ആരും ഈ വീട്ടിലേയ്ക്ക് വരില്ല, മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് ആത്മഹത്യയ്ക്ക് വീട് തന്നെ തിരഞ്ഞെടുത്തതെന്നും മനസ്വിനി പറയുന്നു. പാല്‍ക്കാരനോട് നാളെ മുതല്‍ പാല്‍ ആവശ്യമില്ലെന്നും യുവതി കത്തെഴുതി വച്ചിരുന്നു. ദമ്പതിമാര്‍ നിരന്തരം കലഹത്തിലായിരുന്നെന്ന് അയല്‍ക്കാരും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+