Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പ് മുടക്കിയത് 318 കോടി; സ്വന്തമാക്കിയത് പുതിയ മാള്‍: ഹൈദരബാദില്‍ അപ്രതീക്ഷിത നീക്കം

ഹൈദരാബാദ്: ആന്ധ്രപ്രദേശിന്റെ അധികാര കസേരയിലേക്ക് തിരച്ചെത്തിയതിന് പിന്നാലെ ചന്ദ്രബാബു നായിഡു ചെയ്തത് ലുലു ഗ്രൂപ്പിനെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഇതിനായി അദ്ദേഹം ലുലു ഗ്രുപ്പ് ചെയർമാന്‍ എംഎ യൂസഫലിയുമായി നേരിട്ട് തന്നെ ചർച്ച നടത്തുകയും ചെയ്തു. ഒടുവില്‍ 2019 ല്‍ ഉപേക്ഷിച്ച വിശാഖപട്ടണത്തെ പദ്ധതി അടക്കം ലുലു ഗ്രൂപ്പ് വീണ്ടും ആരംഭിക്കുകയും ചെയ്തു.

വിശാഖപട്ടണത്തിന് പുറമെ തലസ്ഥാനമായ അമരാവതിയിലും തിരുപ്പതിയിലും ലുലു പുതിയ മാളുകള്‍ പണിയുമെന്ന് അറിയിച്ചിട്ടുണ്ട്. ആന്ധ്രയില്‍ ലുലു വലിയ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നുവെന്ന വാർത്തകള്‍ പുറത്ത് വരുന്നതിന് ഇടയിലാണ് തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരബാദില്‍ അപ്രതീക്ഷിതമായ ഒരു നീക്കം ഗ്രൂപ്പ് നടത്തിയിരിക്കുന്നത്.

lulu-hyderabad-

ഹൈദരാബാദില്‍ പുതിയ മാള്‍ പണിയുന്നതിന് പകരം നഗരത്തില്‍ വമ്പൻ ഷോപ്പിങ് മാൾ ഏറ്റെടുത്തിരിക്കുകയാണ് ലുലു ഗ്രൂപ്പ്. ഹൈദരാബാദിലെ കുകട്പള്ളിയിൽ സ്ഥിതിചെയ്യുന്ന മഞ്ജീര മാളാണ് ലുലു ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതോടെ മഞ്ജീര റീട്ടെയിൽ ഹോൾഡിംഗ്സിൽ നിന്ന് മാള്‍ ലുലു ഏറ്റെടുക്കുകയായിരുന്നു.

നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ഉത്തരവനുസരിച്ചാണ് ഈ ഏറ്റെടുപ്പ് നടന്നത്. മഞ്ജീര മാള്‍ നേരത്തെ തന്നെ ലീസ് അടിസ്ഥാനത്തില്‍ ലുലു ഗ്രൂപ്പ് പ്രവർത്തിപ്പിച്ച് വരികയായിരുന്നു. ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം മാളിന്റെ ഉടമസ്ഥാവകാശം ലുലുവിന് ലഭിച്ചു. 2023 ജൂലൈയിൽ, മഞ്ജീര റീട്ടെയിലിനെതിരെ ലോൺ തിരിച്ചടവിന്റെ പേരിൽ ഫിനാൻഷ്യൽ ക്രെഡിറ്റർ കാറ്റലിസ്റ്റ് ട്രസ്റ്റീഷൻ കോടതിയിൽ അപ്പീൽ നൽകി.

ജുഡീഷ്യൽ അംഗം രാജീവ് ഭരദ്വാജും ടെക്നിക്കൽ മെമ്പർ സഞ്ജയ് പൂരിയും അടങ്ങിയ ട്രൈബ്യൂണൽ ബെഞ്ചാണ് പപ്പരത്ത പരിഹാരത്തിന് (CIRP) ഉത്തരവിടുന്നത്. തുടർനടപടികളില്‍ ലുലു അടക്കം 49 കമ്പനികളാണ് മഞ്ജീര മാള്‍ ഏറ്റെടുക്കാന്‍ താല്‍പര്യം അറിയിച്ച് മുന്നോട്ട് വന്നത്. ഇവയിൽ ഏഴ് കമ്പനികളെ ക്രെഡിറ്റര്‍ കമ്മിറ്റി ലിസ്റ്റ് ചെയ്തു.

ഏറ്റെടുക്കാന്‍ വന്ന കമ്പനികളില്‍ ഏറ്റവും ഉയർന്ന തുകയായി 318 കോടി രൂപയുടെ പരിഹാര പദ്ധതി സമർപ്പിച്ച ലുലു ഇന്റർനാഷണലിനെ ക്രെഡിറ്റര്‍ കമ്മിറ്റി അംഗീകരിച്ചു. ഈ തീരുമാനം ട്രൈബ്യൂണലും ശരിവെച്ചതോടെയാണ് മാള്‍ ലുലുവിന്റെ കൈകളിലേക്ക് എത്തിയത്. ലുലു ഏറ്റെടുക്കുന്നതോടെ മാളിന്റെ പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ. മാളിന്റെ പേരിലും മാറ്റമുണ്ടാകും.

അതേസമയം, വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പിന് വീണ്ടും ഭൂമി അനുവദിച്ച് നല്‍കിയതില്‍ വലിയ പ്രതിഷേധവും ഉയർന്ന് വരുന്നുണ്ട്. വിശാഖപട്ടണത്തെ ബീച്ച് റോഡിനടുത്തുള്ള 13 ഏക്കർ ഹാർബർ പാർക്ക് ഭൂമി ലുലു ഗ്രൂപ്പിന് നൽകാനുള്ള ആന്ധ്രാപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുന്നത് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആർ കോണ്‍ഗ്രസ് പാർട്ടിയും പരിസ്ഥിതി പ്രവർത്തകരുമാണ്.

2000 കോടി രൂപ വിലമതിക്കുന്ന ഭൂമി സർക്കാർ ഏകപക്ഷീയമായി ലുലു ഗ്രൂപ്പിന് നൽകിയെന്നാണ് വൈ എസ് ആർ സി പി ആരോപിക്കുന്നത്. സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുക്കുമ്പോൾ സർക്കാർ നിയമങ്ങൾ പാലിച്ചിട്ടില്ല. 170 കോടി രൂപയുടെ സബ്‌സിഡികൾ അനുവദിക്കാനും ഭൂമി 99 വർഷത്തേക്ക് പാട്ടത്തിന് നൽകാനും സർക്കാരിന് എങ്ങനെ കഴിയും ജഗന്റെ പാർട്ടി ചോദിക്കുന്നു.

13 ഏക്കർ ഭൂമി വാണിജ്യ സ്ഥാപനം നിർമ്മിക്കുന്നതിനായി സ്വകാര്യ ഗ്രൂപ്പിന് സർക്കാർ വിട്ടുകൊടുത്തതിന്റെ യുക്തി എന്താണ്. സർക്കാർ ഒരു ഏക്കർ ഭൂമി 50 ലക്ഷം രൂപയ്ക്ക് നൽകാനാണ് തീരുമാനിച്ചത്. ഇതിലൂടെ ഖജനാവിന് വലിയ ധനനഷ്ടമാണ് ഉണ്ടായത്. വാണിജ്യ സ്ഥാപനങ്ങൾ എവിടെയും സ്ഥാപിക്കാം. എന്നാല്‍ ആളുകള്‍ക്ക് വിനോദ ഉപാധി അടുത്ത് തന്നെ ലഭ്യമായിരിക്കണം. ഒരു വാണിജ്യ സ്ഥാപനത്തിന് ബീച്ച് റോഡിനടുത്തുള്ള മികച്ച സർക്കാർ ഭൂമി കുറഞ്ഞ വിലയ്ക്ക് നൽകേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു? സ്റ്റാമ്പ് ഡ്യൂട്ടിയിലും മറ്റ് നികുതികളിലും 170 കോടി സബ്‌സിഡി നൽകേണ്ടതിന്റെ ആവശ്യകത എന്താണെന്നും വൈ എസ് ആർ സി പി നേതാവ് സത്യനാരായ ചോദിച്ചു. എന്നാല്‍ എന്ത് വിമർശനം ഉണ്ടായാലും ലുലു ഗ്രൂപ്പിനുള്ള പിന്തുണ തുടരനാണ് ചന്ദ്രബാബു നായിഡു സർക്കാറിന്റെ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+