ലുലു മാളില്‍ വീണ്ടും നിസ്കാരം; ഇത്തവണ സ്ത്രീകള്‍... അന്വേഷണം തുടങ്ങിയെന്ന് പോലീസ്
ലഖ്നൗ: ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ ലുലു മാള്‍ ആരംഭിച്ചത് ആഴ്ചകള്‍ക്ക് മുമ്പാണ്. തൊട്ടുപിന്നിലെ വിവാദങ്ങളും പതിവായി. സ്ഥാപനത്തിനെതിരായ നീക്കത്തിനെതിരെ അധികൃതര്‍ പരാതി നല്‍കിയിരുന്നു. ചിലര്‍ ബോധപൂര്‍വം മോശം പ്രചാരണം നടത്തുന്നുവെന്ന സംശയമാണ് അധികൃതര്‍ പങ്കുവച്ചത്. ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിച്ച് ദിവസങ്ങള്‍ കഴിയുന്ന വേളയിലാണ് ഒരുകൂട്ടം ആളുകള്‍ സംഘം ചേര്‍ന്ന് നിസ്കരിക്കുന്ന വീഡിയോ പുറത്തുവന്നത്. പിന്നീട് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ലുലു മാളില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന പ്രചാരണവുമുണ്ടായി.

ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുകയും മാളില്‍ പ്രാര്‍ഥന നടത്തുന്നത് വിലക്കിയുള്ള ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ വീഡിയോ പ്രചരിക്കുകയാണ്. ലുലു മാളില്‍ സ്ത്രീകള്‍ നമസ്കരിക്കുന്ന വീഡിയോ എന്ന പേരിലാണ് പ്രചാരണം. പര്‍ദ ധരിച്ച സ്ത്രീകള്‍ നില്ക്കുന്നതും ഇത് ഒരാള്‍ മൊബൈലില്‍ പകര്‍ത്തുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ അതിവേഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ശൈലേന്ദ്ര ഗിരിയാണ് അന്വേഷണം നടക്കുന്ന കാര്യം അറിയിച്ചത്. അദ്ദേഹം മാള്‍ സന്ദര്‍ശിക്കുകയും സിസിടിവി പരിശോധിക്കുകയും ചെയ്തു. മാളില്‍ ഇരുന്ന് ഒരു സ്ത്രീ നിസ്കരിച്ചുവെന്നാണ് മാള്‍ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. മറ്റു സ്ത്രീകള്‍ അവിടെ പലയിടത്തായി നില്‍ക്കുകയായിരുന്നുവെന്നും കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് വീഡിയോ പ്രചരിച്ചതെന്ന് ഇന്‍സ്പെക്ടര്‍ ഗിരി പറഞ്ഞു. എന്നാല്‍ ഇതിന്റെ ആധികാരികത ഇതുവരെ ഉറപ്പിച്ചിട്ടില്ല. എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചത് എന്ന് വ്യക്തമല്ല. എന്നാല്‍ അന്വേഷണം നടക്കുന്നുണ്ട്. മാള്‍ അധികൃതര്‍ ഇതുവരെ പോലീസില്‍ പരാതിപ്പെട്ടിട്ടില്ലെന്നും വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.
2000 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ലുലു മാള്‍ കഴിഞ്ഞ ജൂലൈ 11നാണ് ഉദ്ഘാടനം കഴിഞ്ഞത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തൊട്ടുപിന്നാലെയായിരുന്നു നമസ്കാര വിവാദമുണ്ടായത്. സംഭവത്തില്‍ കേസെടുക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇത്തരം വിവാദങ്ങളും തങ്ങള്‍ക്ക് നേട്ടമാണ് എന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി പ്രതികരിച്ചിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications