ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് 11 കാരനായ മുസ്ലീം കുട്ടിയെ നഗ്നനാക്കി മര്‍ദ്ദിച്ചു; കേസെടുത്ത് പൊലീസ്
ഭോപ്പാല്‍: ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് 11 വയസുകാരനായ മുസ്ലീം കുട്ടിയെ നഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. ഇന്‍ഡോറിലെ നിപാനിയ മേഖലയില്‍ ആണ് സംഭവം നടന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
11 കാരനെ പൂര്‍ണമായി നഗ്നനാക്കിയ ശേഷം ജയ്ശ്രീറാമും പാകിസ്ഥാന്‍ മൂര്‍ദ്ദാബാദും വിളിക്കാന്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയില്‍ ഉള്ളത്. കുട്ടിയെ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. വേദന കൊണ്ട് പുളയുന്ന കുട്ടി കരഞ്ഞ് കൊണ്ടാണ് ജയ്ശ്രീറാം മുഴക്കുന്നത്. സ്റ്റാര്‍ സ്‌ക്വയറില്‍ കളിച്ച് കൊണ്ടിരിക്കെയാണ് കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. ബൈപാസിലെ ബെസ്റ്റ് പ്രൈസിന് സമീപം കളിപ്പാട്ടങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ കുട്ടിയുടെ അടുത്തേക്ക് ചെന്നത്.

പിന്നീട് കുട്ടിയെ ഇവര്‍ മഹാലക്ഷ്മി നഗറിന് സമീപം കൊണ്ടുപോയി മതപരമായ മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പിന്നീട് ഇവരില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയും അവര്‍ പോലീസിനെ സമീപിക്കുകയുമായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ട് എന്നാണ് വിവരം. തട്ടിക്കൊണ്ടുപോകല്‍, സ്വമേധയാ വേദനിപ്പിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട് എന്നാണ് പൊലീസ് അറിയിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്യരുത് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്












Click it and Unblock the Notifications