Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് മന്ത്രിമാരടക്കം 29 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റില്ല; മധ്യപ്രദേശില്‍ ബിജെപി തന്ത്രം ഇങ്ങനെ

ഭോപ്പാല്‍: മധ്യപ്രദേശ് തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസമാണ് ബി ജെ പി പുറത്ത് വിട്ടത്. ഇതോടെ ചര്‍ച്ചയായി 29 സിറ്റിംഗ് എം എല്‍ എമാര്‍ക്ക് സീറ്റില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഇതില്‍ മൂന്ന് മന്ത്രിമാരും ഉള്‍പ്പെടും. 230 അംഗ നിയമസഭയിലേക്ക് 228 സീറ്റിലേക്കും ബി ജെ പി ഇതിനോടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി ഗുണ, വിദിഷ സീറ്റുകളിലേക്ക് കൂടിയേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളൂ.

നര്‍മ്മദാപുരം ജില്ലയിലെ ഹൊഷംഗബാദ് സീറ്റില്‍ രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. രണ്ട് തവണ എം എല്‍ എയായിരുന്ന മുന്‍ ബി ജെ പി നേതാവ് ഗിരിജ ശങ്കര്‍ ശര്‍മ്മയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അഞ്ച് തവണ എംഎല്‍എയും മുന്‍ സ്പീക്കറുമായ സീതാസരണ്‍ ശര്‍മ്മയെ ആണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

Madhya Pradesh Election 2023

ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്ത ഒ പി എസ് ഭദോറിയ, സിന്ധ്യയുടെ അമ്മായി യശോധര രാജെ സിന്ധ്യ, ഗൗരിശങ്കര്‍ ബിസെന്‍ എന്നീ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളുള്‍ 29 സിറ്റിംഗ് എം എല്‍ എമാരാണ് ഒഴിവാക്കപ്പെട്ടത്. ഇതില്‍ യശോധര രാജെ സിന്ധ്യ ആരോഗ്യപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഏഴ് തവണ എം എല്‍ എയായ ഗൗരിശങ്കര്‍ ബിസന്റെ ബാലാഘട്ട് സീറ്റില്‍ നിന്ന് മകള്‍ മൗസം ബിസെന്‍ മത്സരിക്കും.

യശോധര രാജെ സിന്ധ്യയ്ക്ക് പകരം ശിവപുരി സീറ്റില്‍ നിന്ന് അവരുടെ വിശ്വസ്തയും മുന്‍ എം എല്‍ എയുമായ ദേവേന്ദ്ര ജെയിനാണ് ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനായ ഒപിഎസ് ഭഡോറിയയെ മാറ്റി 2018 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാകേഷ് ശുക്ലയെ മെഹ്ഗാവില്‍ സ്ഥാനാര്‍ത്ഥിയാക്കി. അഞ്ചാം ഘട്ട ലിസ്റ്റില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അവസരം ലഭിച്ചേക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം അദ്ദേഹത്തിന്റെ വിശ്വസ്തരായ മൂന്ന് മന്ത്രിമാരായ മഹേന്ദ്ര സിംഗ് സിസോദിയ, ബ്രിജേന്ദ്ര സിംഗ് യാദവ്, സുരേഷ് രത്‌ഖേഡ എന്നിവര്‍ക്ക് ടിക്കറ്റ് നേടാന്‍ കഴിഞ്ഞു. ഉഷാ ഠാക്കൂറും ഇന്ദര്‍ സിംഗ് പര്‍മറും മൊവ്, ഷുജല്‍പൂര്‍ സീറ്റുകളില്‍ നിന്ന് ജനവിധി തേടും. ഇവര്‍ക്കെതിരെ പ്രാദേശിക ബി ജെ പി നേതൃത്വത്തിന്റെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ശക്തമായ ആര്‍ എസ് എസ് പിന്തുണ ലഭിച്ചു.

ഉജ്ജയിന്‍-നോര്‍ത്ത് സീറ്റില്‍ നിന്ന് അഞ്ച് തവണ എം എല്‍ എയായ പരാസ് ജെയിന്‍, ഖാണ്ഡവ സീറ്റില്‍ നിന്ന് മൂന്ന് തവണ എം എല്‍ എയായ ദേവേന്ദ്ര വര്‍മ, മൂന്ന് തവണ സിങ്ഗ്രൗലി സീറ്റില്‍ നിന്ന് എംഎല്‍എയായ രാംലാലു വൈശ്യ എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം നേരിടുന്ന എം എല്‍ എമാരെ മാറ്റി വിജയമുറപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+