ബിജെപി കോട്ടകളിൽ പോര് കടുപ്പിക്കും, 106 സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാർ; രണ്ടും കൽപ്പിച്ച് കോൺഗ്രസ്
ഭോപ്പാൽ: ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ സ്ഥനാർത്ഥി പട്ടികയുമായി കോൺഗ്രസ്. 106 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് നേതൃത്വം തയ്യാറാക്കിയിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ 66 പേർ ബിജെപി കോട്ടകൾ എന്നറിയിപ്പെടുന്ന മണ്ഡലങ്ങളിലാണ് പോരിന് ഇറങ്ങുന്നത്. 44 പേർ സിറ്റിംഗ് എംഎൽഎമാരാണ്.
മധ്യപ്രദേശിൽ പതിവുകൾ തിരുത്തിക്കുറിച്ച് കൊണ്ടാണ് നേതൃത്വം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം പകരുന്നത്. കർണാടകയിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രങ്ങളാണ് മധ്യപ്രദേശിലും കോൺഗ്രസ് പയറ്റാൻ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് സ്ഥാനാർത്ഥികളെ നേതൃത്വം വേഗത്തിൽ കണ്ടെത്തിയത്.

കർണാടകടത്തിൽ സർവ്വേ നടത്തിയായിരുന്നു സ്ഥാനാർത്ഥികളെ കണ്ടെത്തിയത്. സമാന രീതി തന്നെയാണ് മധ്യപ്രദേശിലും ആവിഷ്കരിച്ചത്. ഇത്തവണ കർണാടകത്തിൽ വളരെ നേരത്തേ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാൻ നേതൃത്വത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മണ്ഡലങ്ങളിൽ തുടക്കം മുതൽ തന്നെ നേതാക്കൾ സജീവമായിരുന്നു. ഇത് കൂടുതൽ ഗുണം ചെയ്തെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കൂടിയാണ് വേഗത്തിൽ സ്ഥാനാർത്ഥികളെ കണ്ടെത്തി പ്രവർത്തനം ശക്തമാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകില്ലെന്നും പകരം നേതാക്കളോട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കാൻ നിർദ്ദേശം നൽകിയതായും നേതൃത്വം വ്യക്തമാക്കി. അവസാനഘട്ടത്തിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള തർക്കങ്ങൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് നേതാക്കളെ കണ്ടെത്തിയതെന്നും നേതൃത്വം പറയുന്നു.
'ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഞങ്ങൾ തന്നെ വിജയിക്കും. ശക്തമായ പ്രവർത്തനമാണ് ഞങ്ങൾ കാഴ്ചവെയ്ക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിലടക്കം കൃത്യതയോടെയാണ് പ്രവർത്തിച്ചത്. സർവ്വേയിൽ കൂടുതൽ പിന്തുണ കിട്ടിയ നേതാക്കളെയാണ് സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്', കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി വക്താവ് കെകെ മിശ്ര പറഞ്ഞു.
അതേസമയം കോൺഗ്രസ് നീക്കത്തെ ബിജെപി രൂക്ഷമായി പരിഹസിച്ചു. ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുന്നുവെന്നായിരുന്നു ബി ജെ പി എംപി ആഷിഷ് അഗർവാളിന്റെ പരിഹാസം. 'ഏത് കോൺഗ്രസാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്? രാഹുലിന്റെ കോൺഗ്രസോ അതോ ദിഗ് വിജയ് സിംഗിന്റെ കോൺഗ്രസോ അതോ കമൽനാഥിൻറെ കോൺഗ്രസോ? കോൺഗ്രസ് സ്ഥാർത്ഥിത്വം വിൽക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. ഈ 106 പേരായിരിക്കും കൂടുതൽ തുക നൽകിയത്. പക്ഷേ ഇതൊന്നും തിരഞ്ഞെടുപ്പ് ഫലത്തിൽ കാര്യമായ മറ്റങ്ങളൊന്നും ഉണ്ടാക്കില്ല', ആഷിഷ് പറഞ്ഞു.
2018 ൽ 15 വർഷത്തെ ബി ജെ പി ഭരണത്തിന് അന്ത്യം കുറിച്ച് കോൺഗ്രസ് ആയിരുന്നു മധ്യപ്രദേശിൽ ഭരണത്തിലേറിയത്. എന്നാൽ അന്ന് മുഖ്യമന്ത്രിയായ കമൽനാഥും യുവ നേതാവ് ജ്യോതിരാധിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടംവലിയെ തുടർന്ന് കോൺഗ്രസിന് ഭരണം നഷ്ടമാകുകയായിരുന്നു. ഇരുവർക്കുമിടയിലെ അതൃപ്തി മുതലെടുത്ത ബിജെപി സിന്ധ്യയേയും അദ്ദേഹത്തിന് ഒപ്പമുള്ള 28 ഓളം പേരേയും മറുകണ്ടം ചാടിക്കുകയായിരുന്നു. ഇത്തവണ പക്ഷേ എന്ത് വിലകൊടുത്തും ഭരണം തിരിച്ച് പിടിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന്












Click it and Unblock the Notifications