Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജ്‌റംഗ് സേന കോണ്‍ഗ്രസില്‍ ലയിച്ചു; മധ്യപ്രദേശില്‍ വിചിത്ര രാഷ്ട്രീയ മാറ്റം, ശേഷം ഹനുമാന്‍ ചാലിസ

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശില്‍ വിചിത്രമായ രാഷ്ട്രീയ മാറ്റം. തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് സേന കോണ്‍ഗ്രസില്‍ ലയിച്ചു. ബിജെപിയെ പരാജയപ്പെടുത്തുമെന്ന് നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതുവരെ ബിജെപിക്കൊപ്പം നിലകൊണ്ട സംഘടനയാണ് ബജ്‌റംഗ് സേന. അടുത്തിടെ സംഘടനയുമായി അടുപ്പമുള്ള ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പിന്നാലെയാണ് സംഘടന മൊത്തമായി ലയിച്ചത്.

ബിജെപി അധികാരത്തിലെത്തിയ ശേഷം ജനങ്ങളെ വഞ്ചിച്ചുവെന്നും വഴി തെറ്റിയാണ് അവരുടെ യാത്രയെന്നും ബജ്‌റംഗ് സേന ആരോപിക്കുന്നു. മുന്‍ മന്ത്രി ദീപക് ജോഷി അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹവുമായി അടുത്ത് നില്‍ക്കുന്നവരാണ് ബജ്‌റംഗ് സേന നേതാക്കള്‍. ജോഷിയുടെ മാറ്റമാണ് ബജ്‌റംഗ് സേന കോണ്‍ഗ്രസില്‍ ലയിക്കുന്നതിലേക്ക് എത്തിയത്.

congress

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിന്റെ സാന്നിധ്യത്തിലാണ് ലയനം പ്രഖ്യാപിച്ചത്. ബജ്‌റംഗ് സേന ദേശീയ പ്രസിഡന്റ് രാജ്‌നിഷ് പട്ടേരിയയും കോഓഡിനേറ്റര്‍ രഘുനന്ദന്‍ ശര്‍മയുമാണ് ലയന സമ്മേളനത്തിന് നേതൃത്വം നല്‍കി. മുന്‍ മന്ത്രി ജോഷിയും സന്നിഹിതനായിരുന്നു. ബജ്‌റംഗ് സേന അംഗങ്ങള്‍ കമല്‍നാഥിന് ചെങ്കോല്‍ സമ്മാനിച്ചു. ശേഷം ജയ് ശ്രീറാം വിളിക്കുകയും ചെയ്തു.

അതേസമയം, ചടങ്ങില്‍ സംസാരിച്ച കമല്‍നാഥ്, ബിജെപിയെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും രൂക്ഷമായി വിമര്‍ശിച്ചു. വ്യാജ വാഗ്ദാനങ്ങളാണ് ബിജെപി നല്‍കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇനിയും മോഹന വാഗ്ദാനങ്ങളുമായി ബിജെപി വരും. ഇതുവരെ 20000 പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഒന്നും നടപ്പാക്കിയിട്ടില്ലെന്നും കമല്‍നാഥ് കുറ്റപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ വേളയില്‍ സ്ത്രീകളെയും യുവാക്കളെയും ശിവരാജ് സിങ് ചൗഹാന്‍ ഓര്‍ക്കാന്‍ തുടങ്ങും. അധികാരത്തിലിരുന്ന കഴിഞ്ഞ 18 വര്‍ഷം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി ബിജെപി ഒന്നും ചെയ്തില്ലെന്നും കമല്‍നാഥ് കുറ്റപ്പെടുത്തി. ഇത്തവണ ബിജെപിയുടെ ഭരണം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

കുതിരക്കച്ചവടത്തിലൂടെയാണ് ബിജെപി കഴിഞ്ഞ തവണ അധികാരം പിടിച്ചതെന്നും കമല്‍നാഥ് പറഞ്ഞു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ആണ് അധികാരത്തിലെത്തിയത്. എന്നാല്‍ പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയായിരുന്നു. ഇതോടെ കമല്‍നാഥിന് മുഖ്യമന്ത്രി പദം രാജിവയ്‌ക്കേണ്ടി വന്നു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കുമെന്ന് ബജ്‌റംഗ് സേന നേതാവ് പട്ടേരിയ പറഞ്ഞു. അധികാരത്തിലെത്തിയ ശേഷം ജനങ്ങളെ മറന്നവരാണ് ബിജെപി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജയ് ശ്രീറാം വിളിച്ചും ഹനുമാന്‍ ചാലിസ നടത്തിയുമാണ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ലയനം ആഘോഷമാക്കിയത്. 2013ല്‍ ഛത്തര്‍പൂരിലാണ് ബജ്‌റംഗ് സേന രൂപീകരികച്ചത്. മതപരമായ കാര്യങ്ങളാണ് സംഘടന കൂടുതലും ഇടപെട്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+