കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യ കരുത്തനായി; മധ്യപ്രദേശില്‍ ബിജെപിയുടെ തേരോട്ടം, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ പകുതിയലധികം സീറ്റും പിടിച്ചതോടെ ബിജെപിയുടെ ഭരണം തുടരും. മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ ശിവരാജ് സിങ് ചൗഹാന് ഇനി ഭയക്കേണ്ടതില്ല. 28ല്‍ 20 മണ്ഡലങ്ങളിലും ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി കഴിഞ്ഞു. ഏഴ് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിഎസ്പിയുമാണ് ലീഡ് ച്യെുന്നത്. ജ്യോതിരാദിത്യസിന്ധിയുടെ തട്ടകത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചു. സിന്ധ്യ ബിജെപിയില്‍ കൂടുതല്‍ ശക്തനാകാനാണ് സാധ്യത. സിന്ധ്യ പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനാകുന്നത് ശിവരാജ് സിങ് ചൗഹാന് ഭീഷണിയാണ്.

j

ജയിച്ച എല്ലാ സ്ഥാനാര്‍ഥികളും തങ്ങളുടെ മണ്ഡലങ്ങളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിന്ധ്യ പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 22 കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവച്ചതോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം വീണത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇത്. രാജിവച്ച എല്ലാവരും ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതിനാല്‍ ഭരണത്തില്‍ ഇനി ആശങ്ക വേണ്ട. ബിജെപി നേതാക്കള്‍ മധുരം പങ്കിട്ട് ആഹ്ലദം പ്രകടിപ്പിച്ചു.

ബിജെപി പോലും പ്രതീക്ഷിക്കാത്ത ലീഡ്; ദുബ്ബാക്കയില്‍ അന്തംവിട്ട് നേതാക്കള്‍, ടിആര്‍എസ് തട്ടകത്തില്‍ബിജെപി പോലും പ്രതീക്ഷിക്കാത്ത ലീഡ്; ദുബ്ബാക്കയില്‍ അന്തംവിട്ട് നേതാക്കള്‍, ടിആര്‍എസ് തട്ടകത്തില്‍

ബിജെപിയുടെ മുന്നേറ്റം പ്രകടമായതോടെ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് തോല്‍വി സമ്മതിച്ചു. ജനവികാരം മാനിക്കുന്നു എന്ന് കമല്‍നാഥ് പറഞ്ഞു. എല്ലാ വോട്ടര്‍മാര്‍ക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു. 20 സീറ്റിലും ബിജെപി മികച്ച ലീഡ് നിലനിര്‍ത്തുന്ന സാഹചര്യത്തിലാണ് കമല്‍നാഥിന്റെ തോല്‍വി സമ്മതം. രാജ്യത്ത് 50ലധികം മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതുവരെ ഫലം വന്ന പകുതിയിലധികം സീറ്റുകളിലും ബിജെപി ജയിച്ചു. ഹരിയാനയിലെ ബറോഡയില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. യുപിയില്‍ ഏഴ് സീറ്റില്‍ ബിജെപി ബഹുദൂരം മുന്നിലാണ്.

ചിരാഗ് പാസ്വാന്‍ കിങ്‌മേക്കറാകുമോ? ബിഹാറില്‍ തൂക്കുസഭയ്ക്ക് സാധ്യത, കോണ്‍ഗ്രസ് പരുങ്ങലില്‍ചിരാഗ് പാസ്വാന്‍ കിങ്‌മേക്കറാകുമോ? ബിഹാറില്‍ തൂക്കുസഭയ്ക്ക് സാധ്യത, കോണ്‍ഗ്രസ് പരുങ്ങലില്‍

Recommended Video

cmsvideo
UP assembly bypolls: Early trends show BJP leading in 5 seats

English summary
Madhya pradesh bypoll Results: Congress Wiped Out, Jyotiraditya Scindia will get more Power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X